For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: സോറി സച്ചിന്‍, കോലി തന്നെ കിങ്! മൂന്നു വമ്പന്‍ റെക്കോര്‍ഡുകള്‍ തകര്‍ന്നു

ആധുനിക ക്രിക്കറ്റിലെ ബെസ്റ്റ് താന്‍ തന്നെയാണെന്നു മറ്റൊരു ഗംഭീര സെഞ്ച്വറി നേട്ടത്തിലൂടെ തെളിച്ചിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലി. ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ചിരവൈരികളായ പാകിസ്താനെതിരേയായിരുന്നു കോലിയുടെ ബാറ്റിങ് വിരുന്ന്. പുറത്താവാതെ 122 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. വെറും 94 ബോളുകളില്‍ നിന്നായിരുന്നു ഇത്. ഒമ്പതു ഫോറും മൂന്നു സിക്‌സറുകളും ഇതിലുള്‍പ്പെടും.

ഈ പ്രകടനത്തോടെ റെക്കോര്‍ഡുകളുടെ ചാകര തീര്‍ക്കാനും കോലിക്കു സാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മൂന്നു വമ്പന്‍ റെക്കോര്‍ഡുകള്‍ ഈ ഇന്നിങ്‌സിനിടെ കോലി തകര്‍ത്തിരുന്നു. ഏകദിന കരിയറിലെ 47ാമത്തെ സെഞ്ച്വറിയാണ് അദ്ദേഹം ഈ കളിയില്‍ നിന്നും അദ്ദേഹം നേടിയിരിക്കുന്നത്. 49 സെഞ്ച്വറികളെന്ന സച്ചിന്റെ ലോക റെക്കോര്‍ഡ് തര്‍ക്കാന്‍ അദ്ദേഹത്തിനു ഇനി വെറും മൂന്നു സെഞ്ച്വറികള്‍ കൂടി മതി.

VIRAT KOHLI

47 ഏകദിന സെഞ്ച്വറികളിലെത്താന്‍ സച്ചിനു കളിക്കേണ്ടി വന്നത് 435 ഇന്നിങ്‌സുകളായിരുന്നു. എന്നാല്‍ ഈ റെക്കോര്‍ഡ് കോലി തകര്‍ത്തിരിക്കുകയാണ്. ഇത്രയും സെഞ്ച്വറികളിലെത്താന്‍ കോലിക്കു വെറും 267 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 77ാമത് സെഞ്ച്വറി കൂടിയാണ് കോലി പൂര്‍ത്തിയാക്കിയത്. ഇവിടെയും സച്ചിന്റെ റെക്കോര്‍ഡ് അദ്ദേഹം പഴങ്കഥയാക്കി. 593 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്‍ 77 സെഞ്ച്വറികള്‍ കണ്ടെത്തിയതെങ്കില്‍ കോലിക്കു 561 ഇന്നിങ്‌സുകള്‍ മാത്രമേ ഇതിനായി കളിക്കേണ്ടിവന്നുള്ളൂ.

ഏകദിനത്തില്‍ അതിവേഗം 13,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന സച്ചിന്റെ മറ്റൊരു ലോക റെക്കോര്‍ഡ് കൂടി കോലി തിരുത്തിയിട്ടുണ്ട്. 321 ഇന്നിങ്‌സുകളായിരുന്നു 13,000 റണ്‍സെന്ന നാഴികക്കല്ലിലെത്താന്‍ സച്ചിനു ആവശ്യമായി വന്നത്. പക്ഷെ കോലിക്കു 300 ഇന്നിങ്‌സുകള്‍ പോലും ഈ നേട്ടം പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നില്ല.

VIRAT KOHLI

വെറും 267 ഇന്നിങ്‌സുകളില്‍ നിന്നും കോലി 13,000 റണ്‍സ് തികച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ് (341 ഇന്നിങ്‌സ്), ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര (363), ശ്രീലങ്കയുടെ തന്നെ സനത് ജയസൂര്യ (416) എന്നിവരാണ് ഈ ലിസ്റ്റില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്.

കൊളംബോയില്‍ തുടര്‍ച്ചയായ നാലാമത്തെ ഏകദിന സെഞ്ച്വറി കൂടിയാണ് ഈ മല്‍സരത്തില്‍ കോലി കുറിച്ചിരിക്കുന്നത്. ഇതോടെ ഒരു വേദിയില്‍ തുടര്‍ച്ചയായി ഏറ്റവുമധികം ഏകദിന സെഞ്ച്വറികളെന്ന സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംലയുടെ ലോക റെക്കോര്‍ഡിനൊപ്പവും കോലി എത്തിയിരിക്കുകയാണ്. നേരത്തേ സൗത്താഫ്രിക്കയിലെ സൂപ്പര്‍ സ്‌പോര്‍ട്ടിലായിരുന്നു അംല തുടരെ നാലു സെഞ്ച്വറികളുമായി ചരിത്രം കുറിച്ചത്.

Story first published: Monday, September 11, 2023, 19:15 [IST]
Other articles published on Sep 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+