Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: കോലിക്ക് ക്യാച്ചെടുക്കാനറിയില്ലേ? വമ്പന്‍ നാണക്കേട്! രോഹിത്തിനെ കണ്ട് പഠിക്കൂ

പല്ലെക്കെലെ: ഏഷ്യാ കപ്പിലെ നേപ്പാളിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ഫീല്‍ഡര്‍മാര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. തുടക്കത്തിലേ തന്നെ മൂന്ന് നിര്‍ണ്ണായക ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നശിപ്പിച്ചത്. ആദ്യ ഓവറില്‍ത്തന്നെ ശ്രേയസ് അയ്യര്‍ സ്ലിപ്പില്‍ ക്യാച്ച് പാഴാക്കിയപ്പോള്‍ മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ വിരാട് കോലിയും ക്യാച്ച് കൈവിട്ടു. വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനും ക്യാച്ച് കൈവിട്ടതോടെ വലിയ വിമര്‍ശനമാണ് ടീമിനെതിരേ ഉയരുന്നത്.

വിരാട് കോലിയടക്കം ക്യാച്ച് കൈവിട്ടതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് കോലി. എന്നിട്ടും ഇത്രയും അനായാസ ക്യാച്ച് കോലി നഷ്ടപ്പെടുത്തിയെന്നതാണ് നിരാശപ്പെടുത്തുന്നത്. എന്നാല്‍ കോലി ക്യാച്ച് നഷ്ടപ്പെടുത്തിയതില്‍ വലിയ അത്ഭുതമില്ല. കാരണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ക്യാച്ച് കൈവിട്ട ഇന്ത്യന്‍ താരം വിരാട് കോലിയാണെന്നതാണ് വസ്തുത.

ഈ കണക്കുകള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 37 ക്യാച്ചുകളാണ് കോലി കൈവിട്ടത്. അത്ഭുതപ്പെടുത്തുന്ന പല ക്യാച്ചുകളും എടുത്തിട്ടുണ്ടെങ്കിലും കോലി പലപ്പോഴും അനായാസമായ ക്യാച്ചുകള്‍ പോലും നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കോലി കൈവിട്ട ക്യാച്ചുകളുടെ എണ്ണം ശരിക്കും ആരാധകരെ ഞെട്ടിപ്പിക്കുന്നതാണ്. പ്രധാനമായും സ്ലിപ്പിലും ഷോട്ടിലുമാണ് കോലി ഫീല്‍ഡ് ചെയ്യാറുള്ളത്.

ഡെത്തോവറുകളില്‍ കോലി ലോങ് ഓണ്‍, ലോങ് ഓഫ് ഭാഗത്തും ഫീല്‍ഡ് ചെയ്യാറുണ്ട്. കൂടുതല്‍ ക്യാച്ച് ലഭിക്കുന്ന ഭാഗങ്ങളിലാണ് കോലി ഫീല്‍ഡ് ചെയ്യാറുള്ളതെന്നതാണ് സത്യം. എന്നാല്‍ ഇത്രയും ക്യാച്ചുകള്‍ കോലി കൈവിട്ടുകളഞ്ഞുവെന്നത് നിരാശപ്പെടുത്തുന്ന കണക്കാണ്. 2019ലെ ലോകകകപ്പിന് ശേഷം 28 ക്യാച്ചുകളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ നഷ്ടപ്പെടുത്തിയത്. ഇന്ത്യയുടെ നിലവിലെ നായകന്‍ രോഹിത് ശര്‍മ അവസാന അഞ്ച് വര്‍ഷത്തിനിടെ അഞ്ച് ക്യാച്ചുകള്‍ മാത്രമാണ് നഷ്ടപ്പെടുത്തിയത്.

virat kohli

2019ലെ ഏകദിന ലോകകപ്പിന് ശേഷം രണ്ട് തവണ മാത്രമാണ് ഹിറ്റ്മാന്‍ ക്യാച്ച് നഷ്ടമാക്കിയത്. രോഹിത്തിന്റെ ഫിറ്റ്‌ന്‌സിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനം ഉയരാറുണ്ട്. ഫിറ്റ്‌നസ് പ്രശ്‌നമുള്ളതിനാല്‍ രോഹിത്തിന് ക്യാച്ചെടുക്കാന്‍ പ്രയാസമാണെന്ന് വിമര്‍ശകര്‍ പറയുമ്പോഴും രോഹിത്തിന്റെ ക്യാച്ചിങ് മികവ് കോലിയേക്കാള്‍ മുകളിലാണ്.

ശ്രേയസ് അയ്യരാണ് അവസാന അഞ്ച് വര്‍ഷത്തിനിടെ കൂടുതല്‍ ക്യാച്ച് കൈവിട്ട രണ്ടാമത്തെ ഇന്ത്യന്‍ താരം. 11 ക്യാച്ചുകള്‍ അദ്ദേഹം പാഴാക്കി. ഇന്ത്യയുടെ യുവ ഇടം കൈയന്‍ പേസറായ അര്‍ഷദീപ് സിങ് 9 ക്യാച്ചുകളാണ് കൈവിട്ടു കളഞ്ഞത്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളായ കെ എല്‍ രാഹുല്‍ ആറ് ക്യാച്ചുകളാണ് പാഴാക്കിയത്. വിക്കറ്റ് കീപ്പറായാണ് രാഹുലിനെ ഇപ്പോള്‍ ഇന്ത്യ പരിഗണിക്കുന്നത്. ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി അഞ്ച് ക്യാച്ചുകളാണ് നഷ്ടമാക്കിയത്.

ഒരുകാലത്ത് പേരുകേട്ട ഫീല്‍ഡര്‍മാരാല്‍ ഇന്ത്യ സമ്പന്നമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ഫീല്‍ഡിങ് നിരക്ക് പഴയ മികവ് കാട്ടാനാവുന്നില്ല. 2019ലെ ഏകദിന ലോകകപ്പിന് ശേഷമുള്ള കണക്കുകള്‍ പ്രകാരമുള്ള ക്യാച്ച് എഫിഷന്‍സി പരിശോധിക്കുമ്പോള്‍ 75.1 ശതമാനത്തോടെ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. പാകിസ്താന്‍, ന്യൂസീലന്‍ഡ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം ഇന്ത്യയെക്കാള്‍ മുന്നിലാണ്.

ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ ഇന്ത്യ ഫീല്‍ഡിങ് മെച്ചപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലാത്ത പക്ഷം പല മത്സരങ്ങളിലും ഫീല്‍ഡിങ് പിഴവുകൊണ്ട് ഇന്ത്യ തോല്‍ക്കേണ്ട സാഹചര്യം ഉണ്ടാവും.

പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (ര), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്

നേപ്പാള്‍- കുശാല്‍ ബൂര്‍ട്ടല്‍, ആസിഫ് ഷെയ്ഖ്, രോഹിത് പൗഡെല്‍, സോംപാല്‍ കാമി, ഗുല്‍സന്‍ ജാ, ബീം ഷാര്‍ക്കി, ദീപേന്ദ്ര സിങ് എയ്‌റേ, കുശാല്‍ മല്ല, സന്ദീപ് ലാമിച്ചാനെ, കരണ്‍ കെസി, ലളിത് രാജ്ബന്‍ഷി

Story first published: Monday, September 4, 2023, 16:23 [IST]
Other articles published on Sep 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+