Asia Cup 2023: റണ്‍വേട്ട തുടര്‍ന്ന് കോലി, ധോണിയുടെ റെക്കോഡ് തിരുത്തി! തലപ്പത്ത് സച്ചിന്‍
കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ പാകിസ്താനെതിരായ മത്സരത്തിലൂടെ വമ്പന്‍ നേട്ടത്തിലേക്കെത്തി ഇന്ത്യയുടെ വിരാട് കോലി. ഈ വര്‍ഷവും 1000 റണ്‍സെന്ന നാഴികക്കല്ല് കോലി പിന്നിട്ടിരിക്കുകയാണ്. കോലിയുടെ സ്ഥിരത വ്യക്തമാവുന്ന പ്രകടനമാണ് മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം കാഴ്ചവെക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം മോശം ഫോമിലായിരുന്ന കോലിയുടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് 2023ല്‍ കണ്ടത്. ടി20യിലടക്കം സെഞ്ച്വറി പ്രകടനം നടത്താന്‍ കോലിക്കായി.
ഈ വര്‍ഷവും 1000 അന്താരാഷ്ട്ര റണ്‍സ് പിന്നിട്ടതോടെ വമ്പനൊരു റെക്കോഡും കോലി സ്വന്തം പേരിലാക്കി. ഇത് 12ാം തവണയാണ് കോലി ഒരു വര്‍ഷം 1000ലധികം റണ്‍സ് നേടുന്നത്. ഇതോടെ കൂടുതല്‍ വര്‍ഷം 1000ലധികം റണ്‍സ് നേടിയ താരങ്ങളില്‍ ആറാം സ്ഥാനത്തേക്കെത്താന്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്.
11 തവണ ഈ നേട്ടത്തിലേക്കെത്തിയ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി, മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്, ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്, മുന്‍ പാക് നായകന്‍ ഇന്‍സമാം ഉല്‍ ഹഖ് എന്നിവരുടെയെല്ലാം റെക്കോഡാണ് കോലി തിരുത്തിയിരിക്കുന്നത്. 16 തവണ ഈ നേട്ടത്തിലേക്കെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്.
രണ്ടാം സ്ഥാനത്തുള്ളത് ശ്രീലങ്കയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന കുമാര്‍ സംഗക്കാരയാണ്. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡുള്ള സംഗക്കാര 15 തവണയാണ് ഈ നേട്ടത്തിലെത്തിയത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസ്, മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധന എന്നിവര്‍ 14 തവണയും ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്.

പാകിസ്താനെതിരേ ഗംഭീര റെക്കോഡാണ് കോലിക്കുള്ളത്. ഇന്നത്തെ പ്രകടനം ഉള്‍പ്പെടുത്താതെ 59.9 ശരാശരിയില്‍ 540 റണ്‍സാണ് പാകിസ്താനെതിരേ കോലി നേടിയിട്ടുള്ളത്. ഇതില്‍ രണ്ട് സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. അവസാന ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് പോരാട്ടത്തില്‍ പാകിസ്താനെ ഇന്ത്യ കീഴടക്കിയത് കോലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്തിലാണ്. പ്രധാനപ്പെട്ട മത്സരങ്ങളിലെല്ലാം കോലി ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് നടത്തിയിട്ടുള്ളത്.
കൊളംബോയിലും കോലി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ക്ലാസിക് ബാറ്റിങ്ങിലൂടെ ഇന്ത്യയുടെ റണ്‍സുയര്‍ത്താന്‍ കോലിക്ക് സാധിക്കുന്നു. ഏകദിന ലോകകപ്പ് വരാനിരിക്കെ കോലിയുടെ പ്രകടനം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. ഏകദിനത്തിലെ 66ാം ഏകദിന അര്‍ധ സെഞ്ച്വറിയാണ് കൊളംബോയില്‍ കോലി നേടിയത്. രോഹിത്തും കോലിയും ഫോമിലേക്കെത്തിയത് ലോകകപ്പില്‍ ഇന്ത്യയുട കുതിപ്പ് കാണാനാവുമെന്ന സൂചനയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications