Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: കോലി സൂക്ഷിച്ചോ, 'കിങ്ങിന്റെ' വമ്പന്‍ റെക്കോഡുകള്‍ തകര്‍ക്കാന്‍ ഗില്‍! പൊളിച്ചടുക്കും

മുംബൈ: ഏഷ്യാ കപ്പിന്റെ പോരാട്ട ചൂടിലേക്ക് നാളെ മുതല്‍ ക്രിക്കറ്റ് ലോകം ഉണരുകയാണ്. ഇത്തവണ ഏഷ്യയിലെ രാജാക്കന്മാരെ തേടിയുള്ള പോരാട്ടത്തിന് വാശിയേറും. കാരണം ഏകദിന ലോകകപ്പ് വരാനിരിക്കെ ഏഷ്യയിലെ രാജാവാകാന്‍ ടീമുകള്‍ക്ക് താല്‍പര്യം കൂടുതലാവും. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കും. ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും തമ്മിലാവും വാശിയേറിയ പോരാട്ടം നടക്കുക. ഏഴ് കിരീടത്തോടെ ഇന്ത്യയാണ് ഏഷ്യാ കപ്പിലെ കിരീട നേട്ടക്കാരില്‍ മുന്നില്‍.

അവസാന സീസണില്‍ ശ്രീലങ്കയ്ക്കായിരുന്നു കിരീടം. ഇത് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. ഗംഭീര താരനിരയുമായി കളത്തിലിറങ്ങുന്ന ഇന്ത്യക്ക് കിരീട സാധ്യതയും കൂടുതലാണ്. ഇത്തവണ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെപ്പോലെ തന്നെ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന ബാറ്റ്‌സ്മാനാണ് ശുബ്മാന്‍ ഗില്‍. യുവ ഓപ്പണര്‍ സമീപകാലത്തായി കളിച്ച മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

അടുത്ത കോലിയെന്ന് ഇതിനോടകം പേരെടുത്ത താരമാണ് ശുബ്മാന്‍ ഗില്‍. ഏകദിനത്തില്‍ കോലിയുടെ പേരിലുള്ള ചില വമ്പന്‍ റെക്കോഡുകള്‍ തകര്‍ക്കാനൊരുങ്ങുകയാണ് ഗില്‍. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒരു ഏഷ്യാ കപ്പില്‍ കൂടുതല്‍ റണ്‍സെന്ന കോലിയുടെ റെക്കോഡ് തകര്‍ക്കാനുള്ള അവസരം കോലിക്ക് മുന്നിലുണ്ട്. 357 റണ്‍സാണ് കോലി 2012ലെ ഏഷ്യാ കപ്പില്‍ നേടിയത്. ഈ റെക്കോഡിനെ മറികടക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ ഇത്തവണ ഗില്ലിനാവുമോയെന്നാണ് കണ്ടറിയേണ്ടത്.

ഈ വര്‍ഷം മികച്ച ഫോമിലാണ് ഗില്ലുള്ളത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിലെ കോലിയുടെ ഈ റെക്കോഡിനെ മറികടക്കാനുള്ള അവസരം ഗില്ലിനുണ്ട്. ഏകദിനത്തില്‍ തുടര്‍ച്ചയായി കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡിലും കോലിയെ മറികടക്കാനുള്ള അവസരം ഗില്ലിന് മുന്നിലുണ്ട്. അഞ്ച് അര്‍ധ സെഞ്ച്വറികളാണ് കോലി ഏകദിനത്തില്‍ തുടര്‍ച്ചയായി നേടിയിട്ടുള്ളത്.

shubman gill

സ്ഥിരതയോടെ കളിക്കുന്ന ഗില്ലിന് കോലിയുടെ ഈ റെക്കോഡിനെ മറികടക്കാനുള്ള അവസരം മുന്നിലുണ്ട്. ഗില്ലിനത് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. മറ്റൊരു വമ്പന്‍ റെക്കോഡും ഗില്ലിനെ കാത്തിരിക്കുന്നുണ്ട്. വേഗത്തില്‍ 2000 ഏകദിന റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ കോലിയെ മറികടക്കാനും ഗില്ലിന് സാധിച്ചേക്കും. 19 മത്സരത്തില്‍ നിന്ന് 1000 ഏകദിന റണ്‍സുമായി വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമാവാന്‍ ഗില്ലിന് സാധിച്ചിരുന്നു.

56 മത്സരത്തില്‍ നിന്നാണ് കോലി 2000 റണ്‍സ് കടമ്പ കടന്നത്. 27 മത്സരത്തില്‍ നിന്ന് 1437 റണ്‍സ് ഗില്ലിന്റെ പേരിലുണ്ട്. ഇതേ മികവ് തുടര്‍ന്നാല്‍ കോലിയെ ഈ റെക്കോഡില്‍ മറികടക്കാന്‍ ഗില്ലിന് സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏകദിനത്തിലെ കോലിയുടെ വേഗ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാനുള്ള അവസരവും ഗില്ലിന് മുന്നിലുണ്ട്. കോലി ഏകദിനത്തിലെ വേഗ സെഞ്ച്വറി സ്വന്തമാക്കിയത് 52 പന്തിലാണ്.

ഐപിഎല്ലിലടക്കം ഇതിനോടകം സെഞ്ച്വറി നേടിയ ഗില്‍ നിലയുറപ്പിച്ചാല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ്. അതുകൊണ്ടുതന്നെ കോലിയുടെ വേഗ സെഞ്ച്വറി റെക്കോഡിനെ തകര്‍ക്കാനുള്ള അവസരം ഗില്ലിന് മുന്നിലുണ്ടെന്ന് പറയാം. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം സെഞ്ച്വറികള്‍ക്കൊണ്ട് വിസ്മയിപ്പിക്കുന്ന താരമാണ് കോലി. ഒരു സമയത്ത് തുടര്‍ സെഞ്ച്വറികള്‍ നേടി വിസ്മയിപ്പിച്ചിരുന്ന കോലിക്ക് ഇപ്പോള്‍ ആ പഴയ മികവ് അവകാശപ്പെടാനാവില്ല.

ഒരു വര്‍ഷം 6 ഏകദിന സെഞ്ച്വറി നേടിയതാണ് കോലിയുടെ ബെസ്റ്റ്. ഏഴ് സെഞ്ച്വറികളുമായി കോലിയുടെ റെക്കോഡിനെ മറികടക്കാന്‍ ഗില്ലിന് സാധിച്ചേക്കും. ഈ റെക്കോഡ് തകര്‍ക്കാന്‍ ഗില്ലിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. എന്തായാലും കോലിക്ക് ശേഷം ക്ലാസിക് ബാറ്റിങ് ശൈലികൊണ്ട് വിസ്മയിപ്പിക്കുന്ന താരമായി മാറാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്.

Story first published: Tuesday, August 29, 2023, 7:58 [IST]
Other articles published on Aug 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+