Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഏഷ്യാ കപ്പിലും ഏഷ്യന്‍ ഗെയിംസിലുമില്ല, തീര്‍ത്തും തഴയപ്പെട്ടു! പ്രമുഖ ഇന്ത്യക്കാരിതാ

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 30ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിനായി 17 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പ്രമുഖരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ശ്രേയസ് അയ്യരും കെ എല്‍ രാഹുലുമെല്ലാം ഇപ്പോള്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സഞ്ജു സാംസണെ റിസര്‍വ് താരമായാണ് ടീമില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മോശം ഫോമിലായിട്ടും സൂര്യകുമാര്‍ യാദവിന് വിളിയെത്തിയപ്പോള്‍ ഏകദിന അരങ്ങേറ്റം നടത്താത്ത തിലക് വര്‍മക്ക് സര്‍പ്രൈസ് എന്‍ഡ്രി നടത്തി. ഏഷ്യന്‍ ഗെയിംസിനായുള്ള ടീമിനെ നേരത്തെ തന്നെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. റുതുരാജ് ഗെയ്ക്വാദിനെ ക്യാപ്റ്റനാക്കിയുള്ള യുവനിരയെയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനയക്കുന്നത്. എന്നാല്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഇടം പിടിക്കാന്‍ സാധിക്കാതെ ചില പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ തഴയപ്പെട്ടിട്ടുണ്ട്.

രണ്ട് ടൂര്‍ണമെന്റുകളില്‍ ഒന്നിലെങ്കിലും അവസരം അര്‍ഹിക്കുകയും എന്നാല്‍ പൂര്‍ണ്ണമായും തഴയപ്പെടുകയും ചെയ്ത അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം യുസ്വേന്ദ്ര ചഹാലാണ്. ടി20യിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ് ചഹാല്‍. എന്നാല്‍ ഇതുവരെ ഒരു ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ചഹാല്‍ നിരന്തരം തഴയപ്പെടുകയാണ്.

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലായിട്ടും ചഹാലിനെ തഴഞ്ഞത് സര്‍പ്രൈസ് തീരുമാനമായിരുന്നു. തന്നെ ഒഴിവാക്കിയതിലുള്ള അതൃപ്തി ചഹാല്‍ പരസ്യമാക്കുകയും ചെയ്തു. ഏഷ്യാ കപ്പില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസിലെങ്കിലും അദ്ദേഹത്തെ പരിഗണിക്കാമായിരുന്നു. ചഹാല്‍ തഴയപ്പെട്ടപ്പോള്‍ പകരം കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ സ്പിന്നര്‍മാരായി ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമില്‍ ഇടം നേടി.

shikhar dhawan

രണ്ടാമത്തെ താരം ഉമ്രാന്‍ മാലിക്കാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികം കാണാത്ത വിധത്തിലുള്ള കഴിവുള്ള ബൗളറാണ് ഉമ്രാന്‍. തുടര്‍ച്ചയായി 150ന് മുകളില്‍ പന്തെറിയാന്‍ ജമ്മു കാശ്മീരുകാരനായ ഉമ്രാന് സാധിക്കും. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം മികവ് കാട്ടിയെത്തിയ ഉമ്രാന്‍ ഇന്ത്യക്കായി കളിച്ചെങ്കിലും വലിയൊരു ഇംപാക്ട് സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ തീര്‍ത്തും തഴയപ്പെടേണ്ട ബൗളറല്ല അദ്ദേഹം.

ഇന്ത്യന്‍ ടീമില്‍ അതിവേഗ പേസര്‍മാരില്ലാത്ത സാഹചര്യത്തില്‍ ഏഷ്യാ കപ്പിലോ ഏഷ്യന്‍ ഗെയിംസിലോ ഉമ്രാനെ പരിഗണിക്കാമായിരുന്നു. ഇന്ത്യ ഭുവനേശ്വര്‍ കുമാറിനെ പൂര്‍ണ്ണമായും ഒഴിവാക്കിയതും നന്ദികേടാണെന്ന് പറയാം. അവസാന വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പേസ് നിരയെ നയിച്ചത് ഭുവിയായിരുന്നു. പരിക്കിന്റെ പിടിയിലായ ഭുവനേശ്വറിന് തിരിച്ചുവരവിന് അവസരം നല്‍കേണ്ടതായുണ്ട്. എന്നാല്‍ ഇന്ത്യ ഭുവിയെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്.

ഏഷ്യാ കപ്പിലും ഏഷ്യന്‍ ഗെയിംസിലും ടീമില്‍ ഇടം നേടാന്‍ ഭുവനേശ്വറിന് സാധിക്കാതെ പോയി. ഇന്ത്യ ശിഖര്‍ ധവാനോട് കാട്ടുന്നതും കടുത്ത അനീതിയാണ്. ഏഷ്യാ കപ്പ് കളിപ്പിക്കില്ലായിരുന്നുവെങ്കില്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ധവാന്‍ ഇന്ത്യയെ നയിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തഴയപ്പെടുകയായിരുന്നു. ഇതിന്റെ നിരാശ ധവാന്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

അഞ്ചാമത്തെ താരം ആര്‍ അശ്വിനാണ്. ഇന്ത്യ ടെസ്റ്റിലേക്ക് മാത്രം പരിഗണിക്കേണ്ട താരമല്ല അശ്വിന്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം അശ്വിന്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇപ്പോഴും ഐപിഎല്ലില്‍ അദ്ദേഹം സജീവമാണ്. മോശമല്ലാത്ത രീതിയില്‍ ബാറ്റും ചെയ്യും. ഏഷ്യാ കപ്പില്‍ പരിഗണിച്ചില്ലായിരുന്നെങ്കില്‍ ഏഷ്യന്‍ ഗെയിംസിലെങ്കിലും അശ്വിനെ പരിഗണിക്കണമായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കാന്‍ അശ്വിന്‍ യോഗ്യനായിരുന്നുവെന്ന് നിസംശയം പറയാം.

Story first published: Wednesday, August 23, 2023, 6:37 [IST]
Other articles published on Aug 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+