For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: തിലക് അടുത്ത ത്രീഡി പ്ലെയര്‍! വിജയ് ശങ്കറാവും, ടീമിലെടുത്തത് എന്തു കണ്ടാണ്?

ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ആരാധകരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തികച്ചും അപ്രതീക്ഷിതമായി ഇന്ത്യന്‍ ടീമിലേക്കു നറുക്കുവീണ യുവ താരം തിലക് വര്‍മയുടെ സെലക്ഷനെ പലരും വിമര്‍ശിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ ഇനിയും അരങ്ങേറ്റം പോലും നടത്തിയിട്ടില്ലാത്ത, വെറും ഏഴു ടി20കളുടെ മാത്രം പരിചയമുള്ള തിലകിനെ ഇത്ര വലിയൊരു ടൂര്‍ണമെന്റില്‍ എന്തു കണ്ടിട്ടാണ് ടീമിലെടുത്തുവെന്നതാണ് പലരുടെയും ചോദ്യം.

2019ലെ അവസാനത്തെ ഐസിസി ഏകദിന ലോകകപ്പില്‍ പരിചയ സമ്പന്നനായ അമ്പാട്ടി റായുഡുവിനെ തഴഞ്ഞ് യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറെ അപ്രതീക്ഷിതമായി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതിനോടാണ് തിലകിനെ ടീമിലെടുത്തതിനെ പലരും താരതമ്യം ചെയ്തത്. അന്നു ടൂര്‍ണമെന്റില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിക്കാതെ പോയ വിജയ് നിലവില്‍ ഒരു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ ഭാഗവുമല്ല.

TILAK VARMA

ഇടംകൈയന്‍ ബാറ്ററായതിനാലും മധ്യനിരയില്‍ കളിക്കാനുള്ള മിടുക്കും പരിഗണിച്ചാണ് തിലകിനെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയത്. ദേശീയ ടീമിനായി ഇതുവരെ ഏഴു ടി20കളില്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതരേ സമാപിച്ച ടി20 പരമ്പരയിലൂടെയായിരുന്നു തിലകിന്റെ അരങ്ങേറ്റം. ഒരു ഫിഫ്റ്റിയടക്കം 140.65 സ്‌ട്രൈക്ക് റേറ്റോടെ 173 റണ്‍സ് നേടുകയും ചെയ്തു. പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.

തിലകിന്റെ ലിസ്റ്റ് എ കരിയറെടുക്കുകയാണെങ്കില്‍ 25 മല്‍സരങ്ങളില്‍ നിന്നും 53.36 ശരാശരിയില്‍ 1236 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ തിലകിനു ഇടം ലഭിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. ശ്രേയസ് അയ്യര്‍ പരിക്കു മാറി നാലാം നമ്പറിലേക്കു മടങ്ങിയെത്തിയതിനാല്‍ തിലക് ഈ സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല. അഞ്ചാം നമ്പര്‍ കെഎല്‍ രാഹുലിന്റെ പക്കല്‍ ഭദ്രവുമാണ്.

രാഹുലോ, ശ്രേയസോ കളിച്ചില്ലെങ്കില്‍ മാത്രമേ തിലകിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. പക്ഷെ രാഹുലിനു പകരം തിലകിനെ ഇറക്കിയാല്‍ ഇലവനില്‍ വിക്കറ്റ് കീപ്പറില്ലാതെ വരും. അങ്ങനെ വന്നാല്‍ ഇഷാന്‍ കിഷനെ കളിപ്പിക്കാന്‍ നിര്‍ബന്ധിതരാവും. പക്ഷെ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയാല്‍ മാത്രമേ ഇഷാനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്നതാണ് മറ്റൊരു വെല്ലുവിളി.

ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള, മധ്യനിരയില്‍ കളിപ്പിക്കാവുന്ന സഞ്ജു സാംസണിനെ തഴഞ്ഞ് എന്തുകൊണ്ടാണ് തിലകിനെ ഏഷ്യാ കപ്പ് ടീമിലെടുത്തിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരു ചോദിച്ചിരിക്കുന്നത്.

ചെറുടീമായ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ട്-മൂന്ന് ഇന്നിങ്‌സുകളുടെ പേരില്‍ മാത്രം എങ്ങനെയാണ് തിലകിനെ ഏഷ്യാ കപ്പിലെടുക്കുകയെന്നു അറിയില്ല. ടീം മാനേജ്‌മെന്റ് വളരെ പരിതാപകരമാണന്നും ആരാധകര്‍ ആഞ്ഞടിച്ചു.

TILAK VARMA

ടി20 ഫോര്‍മാറ്റില്‍ 2-3 മികച്ച പ്രകടനങ്ങളാണ് തിലക് വര്‍മയ്ക്കു ചൂണ്ടിക്കാണിക്കാനുള്ളത്. ഏകദിനത്തില്‍ ഇതുവരെ അരങ്ങേറ്റം പോലും നടത്തിയിട്ടില്ല. സെലക്ഷന്‍ കമ്മിറ്റി ഇത്ര മണ്ടന്‍മാരാണോയെന്നും ആരാധകര്‍ ചോദിക്കുന്നു.

തിലക് വര്‍മയെ ഇന്ത്യ പുതിയ വിജയ് ശങ്കറാക്കുകയാണ്. തിരക്കിട്ട് അവനെ ഈ ഏകദിന ലോകകപ്പില്‍ കളിപ്പിക്കാനാണ് അവരുടെ നീക്കം. പക്ഷെ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ കളിപ്പിക്കുന്നതാവും തിലകിനു നല്ലതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ത്രീഡി പ്ലെയറെന്നു ചൂണ്ടിക്കാട്ടി 2019ലെ ലോകകപ്പില്‍ വിജയ് ശങ്കറിനെ ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയത് ആരും മറന്നുകാണില്ല. എന്നിട്ട് ആ ത്രീഡി പ്ലെയര്‍ ഇപ്പോള്‍ എവിടെ? തിലക് വര്‍മയെ തിരക്കു പിടിച്ച് ഇന്ത്യന്‍ ടീമിലേക്കു കൊണ്ടുവന്ന സെലക്ഷന്‍ കമ്മിറ്റി യഥാര്‍ഥത്തില്‍ താരത്തെ വളര്‍ത്തുകയല്ല, തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും ആരാധകര്‍ വിലയിരുത്തി.

Story first published: Monday, August 21, 2023, 16:37 [IST]
Other articles published on Aug 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+