Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: അരങ്ങേറ്റത്തില്‍ 'മിന്നാതെ' തിലക്, സ്റ്റംപ് തെറിപ്പിച്ച് യുവതാരം! അപൂര്‍വ്വ റെക്കോഡ്

കൊളംബോ: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ അരങ്ങേറിയിരിക്കുകയാണ് ഇന്ത്യയുടെ തിലക് വര്‍മ. ഇടം കൈയന്‍ ബാറ്റ്‌സ്മാനും സ്പിന്നറുമായ തിലക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് വരവറിയിച്ചിരുന്നു. ഇപ്പോള്‍ ഏകദിന പരമ്പരയിലും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ഏകദിന ലോകകപ്പ് വരാനിരിക്കെ മികവ് കാട്ടി കൈയടി നേടാന്‍ തിലകിന് അവസരമുണ്ടായിരുന്നെങ്കിലും മുതലാക്കാന്‍ അദ്ദേഹത്തിനായില്ല.

9 പന്ത് നേരിട്ട് 5 റണ്‍സാണ് തിലകിന് നേടാനായത്. മൂന്നാമനായി ക്രീസിലെത്തിയ തിലക് ഒരു ബൗണ്ടറി നേടിയെങ്കിലും അരങ്ങേറ്റക്കാരന്‍ തന്‍സീം ഹസന്‍ ഷാക്കീബിന് മുന്നില്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്താണെന്ന് കരുതി തിലക് ഷോട്ടിന് ശ്രമിക്കാതെ ഒഴിവാക്കിയ പന്താണ് കണക്കുകൂട്ടല്‍ തെറ്റിച്ചത്. തിലക് പന്ത് പുറത്തേക്ക് പോകുമെന്ന് കരുതിയെങ്കിലും തിലകിന്റെ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.

bangladesh

അരങ്ങേറ്റ ഏകദിന മത്സരത്തില്‍ അരങ്ങേറ്റക്കാരന്റെ ബൗളിങ്ങില്‍ തിലക് പുറത്തായി എന്നതാണ് എടുത്തു പറയേണ്ടത്. അപൂര്‍വ്വ റെക്കോഡാണിത്. 20കാരനായ തന്‍സീം രോഹിത് ശര്‍മയെ ഡെക്കിന് പുറത്താക്കുകയും ചെയ്തു. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ എറിഞ്ഞ രണ്ടാം പന്തില്‍ത്തന്നെ രോഹിത് ശര്‍മയുടെ വിക്കറ്റ് നേടാനായി എന്നത് യുവ പേസറുടെ മികവിനെ എടുത്തുകാട്ടുന്നു. നല്ല വേഗവും മികച്ച ലെങ്തും കാത്തുസൂക്ഷിച്ചാണ് താരം തിലകിനേയും മടക്കിയത്.

ബാറ്റിങ്ങില്‍ ഫ്‌ളോപ്പായെങ്കിലും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി മാറാന്‍ തിലകിന് സാധിച്ചു. യുവരാജിന് ശേഷം പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ത്യക്കായി മികവ് കാട്ടാന്‍ ശേഷിയുള്ളവനായി തിലക് മാറിയേക്കുമെന്ന പ്രതീക്ഷ നല്‍കാന്‍ അരങ്ങേറ്റ മത്സരത്തിലൂടെത്തന്നെ തിലകിന് സാധിച്ചു. നാല് ഓവര്‍ പന്തെറിഞ്ഞ താരം 21 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാനായില്ലെങ്കിലും പാര്‍ട്ട് ടൈം സ്പിന്നറായി തിളങ്ങാന്‍ തനിക്ക് മികവുണ്ടെന്ന് താരം തെളിയിച്ചു.

ഷക്കീബ് അല്‍ ഹസനെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈയിലെത്തിക്കാന്‍ തിലകിന് സാധിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിത ബൗണ്‍സ് പന്തിനുണ്ടായിരുന്നതിനാല്‍ കൃത്യമായി കൈയിലാക്കാന്‍ രാഹുലിനായില്ല. ഇത് ക്യാച്ചാക്കിയിരുന്നെങ്കില്‍ അരങ്ങേറ്റ ഏകദിനത്തില്‍ ഷക്കീബിന്റെ നിര്‍ണ്ണായക വിക്കറ്റുമായി കൈയടി നേടാന്‍ തിലകിന് സാധിക്കുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഇതിന് സാധിക്കാതെ പോയി. സഞ്ജു സാംസണും തിലകും ലോകകപ്പില്‍ റിസര്‍വ് താരങ്ങളായി എത്താന്‍ സാധ്യതയുള്ളവരാണ്.

ഡെക്കിന് പുറത്തായ രോഹിത് ശര്‍മക്ക് ആഗ്രഹിക്കാത്ത ചില റെക്കോഡുകള്‍ പേരിനോട് ചേര്‍ക്കേണ്ടി വന്നു. 28 ഇന്നിങ്‌സിന് ശേഷമാണ് രോഹിത് ഡെക്കിന് പുറത്താകുന്നത്. ഏഷ്യാ കപ്പില്‍ മൂന്ന് തവണ ഡെക്കാവുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന നാണക്കേടിലേക്കും രോഹിത് പേരുചേര്‍ത്തു. ഇന്ത്യക്കായി ടോപ് 7ല്‍ ബാറ്റുചെയ്ത് കൂടുതല്‍ തവണ ഡെക്കായവരില്‍ നാലാം സ്ഥാനത്തേക്ക് രോഹിത് എത്തിയിരിക്കുകയാണ്.

രോഹിത്തിന്റെ 29ാമത്തെ ഡെക്കാണിത്. സൗരവ് ഗാംഗുലിക്കൊപ്പമാണ് രോഹിത്തുള്ളത്. 34 തവണ ഡെക്കായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ വിരാട് കോലി 33 തവണയും വീരേന്ദര്‍ സെവാഗ് 31 തവണയും ഡെക്കിന് മടങ്ങി.

പ്ലേയിങ് 11- ഇന്ത്യ- രോഹിത് ശര്‍മ (ര), ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശാര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ

ബംഗ്ലാദേശ്- ലിറ്റന്‍ ദാസ്, തന്‍സിദ് ഹസന്‍ തമീം, അനാമുല്‍ ഹഖ്, ഷക്കീബ് അല്‍ ഹസന്‍ (ര), തൗഹിദ് ഹൃദോയി, ഷമീം ഹൊസൈന്‍, മെഹതി ഹസന്‍ മിറാസ്, മെഹതി ഹസന്‍, നസും അഹമ്മദ്, തന്‍സീം ഹസന്‍ ഷക്കീബ്, മുസ്തഫിസുര്‍ റഹ്‌മാന്‍

Story first published: Friday, September 15, 2023, 20:44 [IST]
Other articles published on Sep 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+