For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: സഞ്ജുവല്ല, ഇന്ത്യന്‍ ടീമിലെ സര്‍പ്രൈസ് താരം ഇവന്‍ തന്നെ! ലോകകപ്പും കളിച്ചേക്കും

ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വൈകാതെ പ്രഖ്യാപിക്കാനിരിക്കുകയാണ്. പാകിസ്താനിലും ശ്രീലങ്കയിലുമായിട്ടാണ് ഏകദിന ഫോര്‍മാറ്റില്‍ ഇത്തവണത്തെ ഏഷ്യാ കപ്പ് അരങ്ങേറുക. ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും ശ്രീലങ്കയിലാണ്. ഐസിസി ഏകദിന ലോകകപ്പ് പടിവാതില്‍ക്കെ എത്തിയിരിക്കുന്നിനാല്‍ ഏഷ്യന്‍ ടീമുകള്‍ക്കു ഇതിനുള്ള ഏറ്റവും മികച്ച തയ്യാറെടുപ്പ് കൂടിയായിരിക്കും ഏഷ്യാ കപ്പ്.

കഴിഞ്ഞ വര്‍ഷം നടന്ന ടൂര്‍ണമെന്റില്‍ നിരാശപ്പെടുത്തിയ ടീം ഇന്ത്യ ഇത്തവണ മികച്ച പ്രകടനത്തോടെ വിമര്‍ശകരുടെ വായടപ്പിക്കാനായിരിക്കും ശ്രമിക്കുക. ലോകകപ്പിനുള്ള അതേ ടീമിനെ തന്നെ ഏഷ്യാ കപ്പിനു വേണ്ടിയും ഇന്ത്യ തിരഞ്ഞെടുക്കാനാണ് സാധ്യത. വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പര ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. ഈ പരമ്പര കഴിയുന്നതിനു പിന്നാലെ ഏഷ്യാ കപ്പിനുള്ള സംഘത്തെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചേക്കും.

TILAK VARMA

ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഒരു സര്‍പ്രൈസ് താരം ഇടം പിടിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. നേരത്തേ ടീം പ്ലാനിന്റെ ഭാഗമല്ലായിരുന്നു ഈ താരം ഇപ്പോള്‍ ഏഷ്യാ കപ്പ് ടീമിലേക്കു വരാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

യുവ ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മയാണ് ഏഷ്യാ കപ്പിലേക്കും ചിലപ്പോള്‍ ലോകകപ്പിലേക്കും അപ്രതീക്ഷിത എന്‍ട്രി ലഭിക്കാനിടയുള്ള ഈ താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 കാരനായ തിലകിന്റെ അരങ്ങേറ്റം കൂടിയായിരന്നു വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ടി20 പരമ്പര.

പ്രതീക്ഷകള്‍ക്കപ്പുറത്തെ പ്രകടനമാണ് ഈ പരമ്പരയില്‍ താരം നടത്തിക്കൊണ്ടിരിക്കുന്നത്. പരമ്പരയില്‍ ഇതിനകം ടോപ്‌സ്‌കോററായി മാറിക്കഴിഞ്ഞ തിലക് മൂന്നു കളിയില്‍ നിന്നും അടിച്ചെടുത്തത് 139 റണ്‍സാണ്. 69.50 എന്ന തകര്‍പ്പന്‍ ശരാശിയില്‍ ഒരു ഫിഫ്റ്റിയടക്കമാണിത്.

അരങ്ങേറ്റ മല്‍സരത്തില്‍ 22 ബോളില്‍ 39 റണ്‍സോടെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിലക് തന്റെ വരവറിയിച്ചത്. തുടക്കക്കാരന്റെ യാതൊരു പരിഭ്രമവും കാണിക്കാതെ വളരെ പക്വതയുള്ള, ഒപ്പം അഗ്രസീവുമായ ബാറ്റിങായിരുന്നു താരം പുറത്തെടുത്തത്.

ഇന്ത്യന്‍ ബാറ്റിങ് നിരയിലെ മറ്റുള്ളവരെല്ലാം റണ്ണെടുക്കാന്‍ പാടുപെട്ടപ്പോള്‍ ഒഴുക്കോടെ ബാറ്റ് വീശി അതിവേഗം സ്‌കോര്‍ ചെയ്യാന്‍ തിലകിനായിരുന്നു. രണ്ടാമത്തെ കളിയില്‍ അദ്ദേഹം കന്നി ഫിഫ്റ്റിയും കണ്ടെത്തി.

TILAK VARMA

ഫിഫ്റ്റിയിലെത്താന്‍ തിലകിനു 39 ബോളുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. 41 ബോളില്‍ 51 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ച മൂന്നാമങ്കത്തിലും തിലക് മോശമാക്കിയില്ല. 37 ബോളില്‍ 49 റണ്‍സോടെ അദ്ദേഹം പുറത്താവാതെ നില്‍ക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സ്‌ട്രൈക്ക് നല്‍കിയിരുന്നെങ്കില്‍ തിലക് അനായാസം തന്റെ രണ്ടാമത്തെ ഫിഫ്റ്റിയും ഈ മല്‍സരത്തില്‍ കുറിക്കുമായിരുന്നു.

മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരുമെല്ലാം തിലകിനെ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളില്‍ ഉള്‍പ്പെടുത്തണമെന്നു ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു. മാത്രമല്ല ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും തികഞ്ഞ മതിപ്പാണ് തിലകിനെക്കുറിച്ചുള്ളത്. 2019ല്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടറായിരുന്ന എംഎസ്‌കെ പ്രസാദും യുവ താരത്തെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു.

നാലാം നമ്പര്‍ റോളില്‍ ശ്രേസ് അയ്യര്‍ ഇന്ത്യക്കുവേണ്ടി ലോകകപ്പില്‍ കളിക്കുമോയെന്നാണ് അറിയാനുള്ളത്. ശ്രേയസ് ഫിറ്റല്ലെങ്കില്‍ പകരക്കാരനായി ഈ പൊസിഷനിലേക്കു കൊണ്ടു വരാവുന്നയാളാണ് തിലക് വര്‍മ.

വൈവിധ്യവും പേസ്, സ്പിന്‍ ബൗളിങിനെ ഒരുപോലെ നേരിടാനുള്ള മിടുക്കും, ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാനുള്ള ശേഷിയും അവനെ സ്‌പെഷ്യലാക്കി മാറ്റുന്നു. മറ്റെന്തിനേക്കാളുമുപരി നമുക്ക് മുന്‍നിരയില്‍ ഒരു ഇടം കൈയന്‍ ബാറ്ററില്ലെന്നതും തിലകിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതായി പ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നു.

Story first published: Friday, August 11, 2023, 6:17 [IST]
Other articles published on Aug 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+