Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇന്ത്യ കുറിച്ചത് ചരിത്രം, ആ റെക്കോര്‍ഡ് പഴങ്കഥ! ധോണിയെ പിന്തള്ളി രോഹിത്

ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ചിരവൈരികളായ പാകിസ്താനെ നിഷ്പ്രഭരാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. തികച്ചും ഏകപക്ഷീയമായ കളിയില്‍ 228 റണ്‍സിന്റെ വമ്പന്‍ ജയമാണ് രോഹിത് ശര്‍മയും സംഘവും ആഘോഷിച്ചത്. ഇതോടെ രണ്ടു വമ്പന്‍ റെക്കോര്‍ഡുകള്‍ ഇന്ത്യയും രോഹിത്തും തങ്ങളുടെ പേരില്‍ കുറിക്കുകയും ചെയ്തു.

ഏകദിന ചരിത്രത്തില്‍ ബദ്ധവൈരികളായ പാകിസ്താനെതിരേ റണ്‍സിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ എക്കാലത്തെയും വലിയ വിജയം കൂടിയാണ് കൊളംബോയില്‍ ഇന്ത്യന്‍ ടീം സ്വന്തമാക്കിയിരിക്കുന്നത്. മുമ്പൊരിക്കലും ഏകദിനത്തില്‍ 200ന് മുകളില്‍ റണ്‍സ് മാര്‍ജിനില്‍ പാക് പടയെ ഇന്ത്യ കശാപ്പ് ചെയ്തിട്ടില്ല.

INDIA

2008ല്‍ മിര്‍പൂരില്‍ വച്ച് പാകിസ്താനെ 140 റണ്‍സിവു തോല്‍പ്പിച്ചതായിരുന്നു നേരത്തേയുള്ള ഓള്‍ടൈം റെക്കോര്‍ഡ്. ഇതാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്. ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു കൊച്ചിയില്‍ നേടിയ 87 റണ്‍സിന്റെ വിജയമാണ്. 2005ലായിരുന്നു ഇത്.

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിനും വലിയൊരു റെക്കോര്‍ഡ് ഈ ജയത്തോടെ തന്റെ പേരിലാക്കാന്‍ സാധിച്ചു. 200 റണ്‍സിനു മുകളില്‍ മാര്‍ജിനില്‍ കൂടുതല്‍ വിജയങ്ങള്‍ കൊയ്ത ഇന്ത്യന്‍ ക്യാപ്റ്റനായി അദ്ദേഹം മാറി. ഹിറ്റ്മാന് കീഴില്‍ ഇതു രണ്ടാം തവണയാണ് ഏകദിനത്തില്‍ 200 റണ്‍സിനു മുകളില്‍ വെന്നിക്കൊടി നാട്ടിയത്.

ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനും ഒന്നിലേറെ തവണ 200 റണ്‍സിനു മുകളില്‍ മാര്‍ജിനില്‍ വിജയം കൊയ്തിട്ടില്ല. സൗരവ് ഗാംഗുലി, എംഎസ് ധോണി, വിരാട് കോലി, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഓരോ തവണ വീതം 200ന് മുകളില്‍ റണ്‍സിന്റെ വിജയം ഏകദിനത്തില്‍ നേടിയിട്ടുണ്ട്.

ROHIT SHARMA

പാകിസ്താനെതിരേ ഏകദിനത്തില്‍ ഒരു ടീമിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിജയം കൂടിയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ സ്വന്തമാക്കിയത്. വെറും ആറു റണ്‍സിന്റെ വ്യത്യാസത്തിലാണ് ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്താനുള്ള സുവര്‍ണാവസരം ഇന്ത്യക്കു നഷ്ടമായത്.

നിലവില്‍ പാകിസ്താനെതിരേ ഏകദിനത്തില്‍ ഏറ്റവും വലിയ ജയം കൊയ്തിട്ടുള്ളത് ശ്രീലങ്കയാണ്. 2009ല്‍ 234 റണ്‍സിനായിരുന്നു അവര്‍ പാക് പടയെ നാണംകെടുത്തിയത്. ഈ ലിസ്റ്റില്‍ ഇന്ത്യ പുതിയ രണ്ടാംസ്ഥാനക്കാരായി മാറിയിരിക്കുകയാണ് (228 റണ്‍സ്). 2002ല്‍ പാകിസ്താനെ 224 റണ്‍സിനു കെട്ടുകെട്ടിച്ച ഓസ്‌ട്രേലിയയാണ് ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത്.

Story first published: Monday, September 11, 2023, 23:52 [IST]
Other articles published on Sep 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+