For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA Cup 2023: ഇന്ത്യ-പാക് പോരാട്ടം വരുന്നു! വേദി ശ്രീലങ്ക, പാകിസ്താനില്‍ നാല് മത്സരം മാത്രം

കറാച്ചി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഏഷ്യാ കപ്പ് 2023ന്റെ തീയ്യതി സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ആയിരിക്കുകയാണ്. ആഗസ്റ്റ് 31ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിന്റെ ഫൈനല്‍ സെപ്തംബര്‍ 17നാണ് നടക്കുക. പാകിസ്താനാണ് ഔദ്യോഗികമായി ആതിഥേയര്‍ വെറും നാല് മത്സരങ്ങളാണ് പാകിസ്താനില്‍ നടക്കുക. ശേഷിക്കുന്ന ഒമ്പത് മത്സരങ്ങള്‍ക്കും ശ്രീലങ്കയാണ് വേദിയാവുക. ഇന്ത്യ പാകിസ്താനില്‍ ഏഷ്യാ കപ്പ് കളിക്കില്ലെന്ന നിലപാടെടുത്തിരുന്നു.

ഈ സമയത്ത് ഇന്ത്യയെ പങ്കെടുപ്പിക്കാതെ പാകിസ്താന്‍ വേദിയാക്കി മുന്നോട്ടുപോകുമെന്നും ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നെല്ലാം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ ഇന്ത്യയുടെ വഴിക്ക് പിസിബി വഴങ്ങിയിരിക്കുകയാണ്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുക. ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം ശ്രീലങ്കയിലായതിനാല്‍ത്തന്നെ ബാറ്റിങ് വെടിക്കെട്ടുറപ്പാണ്.

പാകിസ്താനില്‍ ശ്രീലങ്ക, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവര്‍ ഓരോ മത്സരങ്ങളാണ് കളിക്കുന്നത്. ബാക്കിയെല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ്. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാവും പോരാട്ടം. രണ്ട് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ ഫോറിലേക്കെത്തും. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്താന്‍ നേപ്പാള്‍ എന്നിവരും ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരുമാണുള്ളത്. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

രണ്ടാഴ്ചക്കുള്ളില്‍ മൂന്ന് തവണ ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം കാണാനുള്ള അവസരമാണ് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. ശ്രീലങ്കയാണ് നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്മാര്‍. അതുകൊണ്ട് തന്നെ ഇത്തവണ കിരീടം തിരിച്ചുപിടിക്കാനുറച്ചാവും ഇന്ത്യയും പാകിസ്താനും ഇറങ്ങുക. അഫ്ഗാനിസ്ഥാന്‍ ഇത്തവണത്തെ കറുത്ത കുതിരകളാണ്. അതുകൊണ്ട് തന്നെ എല്ലാവരും അഫ്ഗാനിസ്ഥാനെ കരുതിയാവുമിറങ്ങുക.

rohit sharma, babar azam

'ഏഷ്യാ കപ്പ് 2023 ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 17വരെ നടക്കുമെന്ന് അറിയിക്കുകയാണ്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നിവര്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 13 ഏകദിന മത്സരങ്ങളാവും ഉണ്ടാവുക. നാല് മത്സരങ്ങള്‍ പാകിസ്താനില്‍ നടക്കുമ്പോള്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ശ്രീലങ്ക വേദിയാവും'-ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇടവേളക്ക് ശേഷം ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാന്‍ പോവുകയാണ്.

പാകിസ്താന്‍ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ഏഷ്യാ കപ്പിന് ശേഷം ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാന്‍ പോവുകയാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഏഷ്യാ കപ്പ് വളരെ പ്രധാനപ്പെട്ടതാണ്. പ്രധാനമായും ഇന്ത്യക്ക്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തോല്‍വിയില്‍ നിരാശരായിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കാന്‍ ഇന്ത്യക്ക് ഏഷ്യാ കപ്പ് കിരീടം ചൂടേണ്ടത് അത്യാവശ്യമാണ്.

ഏഷ്യയുടെ രാജാക്കന്മാരായി ലോകകപ്പിലേക്കിറങ്ങിയാല്‍ ഇന്ത്യക്കത് വലിയ ആത്മവിശ്വാസം നല്‍കും.ശ്രീലങ്കയിലാണ് ഇന്ത്യ-പാക് പോരാട്ടമെന്നത് ഇന്ത്യക്ക് ഗുണം ചെയ്യുന്ന കാര്യമാണ്. ഇന്ത്യന്‍ പിച്ചിനോട് വലിയ സാദൃശ്യമുള്ള പിച്ചുകളാണ് ശ്രീലങ്കയിലേത്. രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ ഇന്ത്യയുടെ പ്രമുഖര്‍ക്കെല്ലാം ശ്രീലങ്കയില്‍ തകര്‍പ്പന്‍ റെക്കോഡുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഏഷ്യാ കപ്പിനെ ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്നു.

ഏഷ്യാ കപ്പില്‍ കൂടുതല്‍ തവണ കിരീടം നേടിയ ടീമാണ് ഇന്ത്യ. ഈ റെക്കോഡിന് ക്ഷീണം തട്ടുന്നതാണ് അവസാന ഏഷ്യാ കപ്പിലെ തോല്‍വി. അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി പരീക്ഷിക്കപ്പെടുന്ന പ്രധാന ടൂര്‍ണമെന്റായി ഇത് മാറും. ഏഷ്യാ കപ്പ് തോറ്റാല്‍ ലോകകപ്പിലേക്കുള്ള യാത്ര ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Thursday, June 15, 2023, 17:54 [IST]
Other articles published on Jun 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+