Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സഞ്ജു ഇത് അര്‍ഹിക്കുന്നു, ശ്രീശാന്തിന്റെ ഉപദേശം കേട്ടില്ല! ഇനിയെങ്കിലും അത് ചെയ്യൂ

കൊച്ചി: ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ തഴയപ്പെട്ടിരിക്കുകയാണ് സഞ്ജു സാംസണ്‍. വലിയ ആരാധക പിന്തുണയുള്ള താരമാണെങ്കിലും സഞ്ജുവില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വിശ്വാസം അര്‍പ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ മലയാളി താരം പ്രധാന ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീമിന് പുറത്താവുകയും ചെയ്യുന്നു. ഏകദിന ലോകകപ്പില്‍ റിസര്‍വ് താരമായി സഞ്ജുവിനെ ഇന്ത്യ പരിഗണിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്.

സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചുവെന്ന് കരുതുന്നവരും ഏറെയാണ്. സഞ്ജുവിന് ഇനി എങ്ങനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താം എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകവെ മുന്‍ ഇന്ത്യന്‍ താരവും കേരളക്കാരനുമായ എസ് ശ്രീശാന്തിന്റെ ഉപദേശം വീണ്ടും വൈറലാവുകയാണ്. ഐപിഎല്ലില്‍ കളിച്ചതുകൊണ്ടുമാത്രം സഞ്ജുവിന് ദേശീയ ടീമില്‍ സീറ്റുറപ്പിക്കാനാവില്ലെന്നും അതിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നുമാണ് ശ്രീശാന്ത് സഞ്ജുവിനെ ഉപദേശിച്ചിരുന്നത്.

എന്നാല്‍ സഞ്ജു ഇത് ചെവിക്കൊണ്ടില്ലെന്നതാണ് വസ്തുത. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ സഞ്ജു വലിയ താല്‍പര്യം കാട്ടുന്നില്ല. സഞ്ജുവിന് ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ മികവ് കാട്ടാനായാല്‍ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിനെ അത് സഹായിക്കുമെന്നുറപ്പാണ്. എന്നാല്‍ സഞ്ജു അതിന് തയ്യാറാവുന്നില്ല. കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചേക്കും.

കേരളത്തിനായി നിരന്തരം മാച്ച് വിന്നിങ് പ്രകടനം നടത്തിയാല്‍ സെലക്ടര്‍മാര്‍ക്ക് സഞ്ജുവിനെ തഴയാനാവില്ല. എന്നാല്‍ ഇപ്പോഴും ഐപിഎല്ലിന്റെ അടിത്തറയില്‍ മാത്രമായി സഞ്ജു ഒതുങ്ങുകയാണെന്നതാണ് കൗതുകകരമായ കാര്യം. സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതോടെ ശ്രീശാന്തിന്റെ ഉപദേശം കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍. ശ്രീശാന്തിന്റെ നിര്‍ദേശമാണ് ശരിയെന്നും സഞ്ജു ഈ വഴിയാണ് പിന്തുടരേണ്ടതെന്നുമാണ് ആരാധകര്‍ പറയുന്നത്.

sanju samson

'സഞ്ജു സ്ഥിരതയോടെ കളിക്കേണ്ടതായുണ്ട്. എല്ലാവരും ഐപിഎല്ലിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. എന്നാല്‍ ഞാന്‍ കേരളക്കാരനാണ്. സഞ്ജുവിനെ ചെറുപ്പം മുതലേ എനിക്കറിയാം. അണ്ടര്‍ 14 മുതല്‍ അവന്റെ കളി എനിക്കറിയാം. എനിക്ക് കീഴിലും അവന്‍ കളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ അവന് അരങ്ങേറ്റ ക്യാപ് നല്‍കിയത് ഞാനാണ്. എന്നാല്‍ പിന്നീടുള്ള യാത്രയില്‍ സഞ്ജുവിന് ആഭ്യന്തര ക്രിക്കറ്റ് ശ്രദ്ധിക്കാനായില്ല.

സഞ്ജു ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നത് അപേക്ഷയാണ്. ഐപിഎല്ലില്‍ കളിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഐപിഎല്ലിലൂടെ പ്രശസ്തി ലഭിക്കുന്നു. സാമ്പത്തികമായും ഇത് അടിത്തറ നല്‍കുന്നു. എന്നാല്‍ സംസ്ഥാനത്തിനായി മികച്ച പ്രകടനം നടത്തേണ്ടത് അന്താരാഷ്ട്ര കരിയറിലേക്കെത്തിക്കുന്നതിലെ നിര്‍ണ്ണായക കാര്യമാണ്'- ശ്രീശാന്ത് പറഞ്ഞു. എന്നാല്‍ സഞ്ജു ഐപിഎല്ലിലേക്ക് മാത്രമായി ഒതുങ്ങുകയാണ്.

58 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റാണ് സഞ്ജു കേരളത്തിനായി കളിച്ചത്. ഇരട്ട സെഞ്ച്വറിയടക്കം നേടാന്‍ അദ്ദേഹത്തിനായി. എന്നാല്‍ സ്ഥിരമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ച് കൈയടി നേടാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. 117 ലിസ്റ്റ് എ ക്രിക്കറ്റും അദ്ദേഹം കളിച്ചിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിലും സഞ്ജു ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും സ്ഥിരതയോടെ ചെയ്യാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. സഞ്ജുവിന് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഇനിയും അവസരമുണ്ട്.

28കാരനായ സഞ്ജുവിന് മുന്നില്‍ ഇനിയും കരിയര്‍ ബാക്കിയുണ്ട്. രഞ്ജി ട്രോഫിയിലും ലിസ്റ്റ് എ ക്രിക്കറ്റിലും കളിക്കാനും മികച്ച പ്രകടനം നടത്താനും സാധിച്ചാല്‍ സഞ്ജുവിന് കൂടുതല്‍ അവസരം ഇന്ത്യന്‍ ടീമില്‍ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. മറ്റ് ക്രിക്കറ്റ് ലീഗുകളില്‍ കളിച്ച് ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ ശ്രമിക്കുന്നതിലും നല്ലത് സഞ്ജു ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാവുന്നതാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ കളിച്ചാല്‍ സഞ്ജുവിന്റെ കരിയറിനെയത് വളരെ സഹായിക്കുമെന്നുറപ്പാണ്.

Story first published: Sunday, September 10, 2023, 8:06 [IST]
Other articles published on Sep 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+