Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഏകദിനത്തില്‍ കസറാം, സൂര്യ ചെയ്യേണ്ടത് ഒന്ന്! സച്ചിന്റെ തന്ത്രം ഉപദേശിച്ച് ശ്രീശാന്ത്

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഇന്ന് ഏറ്റുമുട്ടാന്‍ പോവുകയാണ്. ഇതിന് ശേഷം ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയും പിന്നാലെ ഏകദിന ലോകകപ്പും ഇന്ത്യക്ക് മുന്നിലുണ്ട്. ഇടവേളക്ക് ശേഷം ഇത്തവണ ഇന്ത്യയാണ് ഏകദിന ലോകകപ്പിന് വേദിയാവുന്നത്. 2011ല്‍ ആതിഥേയരായപ്പോള്‍ കപ്പടിക്കാന്‍ ഇന്ത്യക്കായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും പ്രതീക്ഷകളേറെയാണ്.

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം പിടിച്ച താരങ്ങളില്‍ സൂര്യകുമാര്‍ യാദവിന്റെ കാര്യത്തിലാണ് കൂടുതല്‍ പേര്‍ക്കും എതിര്‍ അഭിപ്രായമുള്ളത്. 55ന് മുകളില്‍ ശരാശരിയുള്ള സഞ്ജു സാംസണെ ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ സൂര്യകുമാര്‍ യാദവിന് ഇടം കൊടുക്കുകയായിരുന്നു. ടി20യില്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണെങ്കിലും ഏകദിനത്തില്‍ സൂര്യയുടെ ശരാശരി 25ല്‍ താഴെയാണ്. എന്നിട്ടും ഇന്ത്യ വീണ്ടും വീണ്ടും സൂര്യക്ക് അവസരം നല്‍കുന്നു.

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേ സൂര്യ ഫ്‌ളോപ്പായതോടെ ഏകദിന ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമാവുകയാണ്. ഇപ്പോഴിതാ സൂര്യകുമാറിന് ഏകദിനത്തില്‍ ശോഭിക്കാനുള്ള വഴി ഉപദേശിച്ചിരിക്കുകയാണ് എസ് ശ്രീശാന്ത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ തന്ത്രമാണ് ശ്രീശാന്ത് ഉപദേശിച്ചിരിക്കുന്നത്. 'സൂര്യകുമാര്‍ ചെയ്യേണ്ടത് നെറ്റ്‌സില്‍ കൂടുതല്‍ സമയം ചിലവിടുകയെന്നതാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 1-2 മണിക്കൂറാണ് നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നത്.

ഇത്തരത്തില്‍ പരിശീലിക്കുന്നത് സൂര്യയുടെ കരുത്തുയര്‍ത്തുകയും ക്രീസില്‍ കൂടുതല്‍ നേരം നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ലോകകപ്പില്‍ സൂര്യ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഏകദിനത്തിലും സൂര്യ തന്റെ സ്വാഭാവികമായ ശൈലി പിന്തുടരണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നത്. മനസില്‍ വലിയ ഷോട്ട് കളിക്കണമെന്നാണെങ്കില്‍ അത് തന്നെ ചെയ്യണം'- സ്‌പോര്‍ട്‌സ് കീഡയില്‍ സംസാരിക്കവെ ശ്രീശാന്ത് പറഞ്ഞു.

suryakumar yadav

സൂര്യകുമാര്‍ ബംഗ്ലാദേശിനെതിരേ പുറത്തായത് സ്വീപ് ഷോട്ടിലാണ്. തുടര്‍ച്ചയായി സ്വീപ് ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്ന സൂര്യയുടെ ശൈലിക്കെതിരേ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വ്യത്യസ്തമായ ഷോട്ട് കളിക്കാന്‍ സൂര്യക്ക് സവിശേഷമായ മികവുണ്ട്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും അദ്ദേഹം ഷോട്ട് പായിക്കുന്നു. മത്സരഫലത്തെ പെട്ടെന്ന് മാറ്റിമറിക്കാനും അതിവേഗം റണ്‍സുയര്‍ത്താനും സൂര്യക്ക് കഴിവുണ്ട്. എന്നാല്‍ കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാന്‍ സാധിക്കുന്നില്ലെന്നതാണ് സൂര്യയുടെ പ്രശ്‌നം.

ബംഗ്ലാദേശിനെതിരേ സൂര്യകുമാര്‍ യാദവിന് സംഭവിച്ച പിഴവിനെക്കുറിച്ച് പീയൂഷ് ചൗളയും വിലയിരുത്തി. 'ബംഗ്ലാദേശിനെതിരേ സ്പിന്നില്‍ നല്ല ബൗണ്‍സും ടേണുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്വീപ് ഷോട്ട് കളിച്ചാലും ഒരു റണ്‍സിനാണ് കൂടുതല്‍ സാധ്യത. ഈ ഒരു റണ്‍സിനായി വലിയ സാഹസമാണ് സൂര്യയെടുത്തത്. സൂര്യയുടെ ഫേവറേറ്റ് ഷോട്ടാണ് സ്വീപ്. എന്നാല്‍ പിച്ചിന്റെ സ്വഭാവം മനസിലാക്കണം. സ്വീപ് ഷോട്ടില്‍ അമിത ആത്മവിശ്വാസം കാട്ടുന്നത് നല്ലതല്ല'- ചൗള പറഞ്ഞു.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഇതിന് തയ്യാറായേക്കില്ല. സൂര്യകുമാറിന്റെ വമ്പനടിയില്‍ ഇപ്പോഴും ഇന്ത്യ പ്രതീക്ഷ വെക്കുന്നു. പെട്ടെന്ന് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് സൂര്യ. ഇന്ത്യന്‍ പിച്ചില്‍ സൂര്യക്ക് മികച്ച റെക്കോഡാണുള്ളത്. നിലയുറപ്പിച്ചാല്‍ വലിയ അപകടം വിതക്കാന്‍ സൂര്യക്കാവും. ഈ മികവാണ് അദ്ദേഹം ടീമില്‍ തുടരാനുള്ള കാരണം.

എന്നാല്‍ സഞ്ജുവിനെപ്പോലെ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ പുറത്തിരുത്തി സൂര്യയെ പരിഗണിക്കുന്നത് അനീതിയാണ്. ടി20യില്‍ സൂര്യ ഇതിഹാസമാണ്. എന്നാല്‍ ഏകദിനത്തില്‍ അങ്ങനെയല്ല. അതുകൊണ്ടുതന്നെ സൂര്യക്ക് തന്റെ ഏകദിന മികവ് തെളിയിക്കേണ്ടതായുണ്ട്. അതിന് സൂര്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Sunday, September 17, 2023, 16:08 [IST]
Other articles published on Sep 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+