For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഇന്ത്യ-പാക് പോരില്‍ ആര് നേടും? തീപാറും! ഗാംഗുലി പ്രവചിക്കുന്നത് ഇങ്ങനെ

മുംബൈ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോവുകയാണ്. രണ്ടാം തീയ്യതിയാണ് ചിരവൈരി പോരാട്ടം നടക്കുന്നത്. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്തടുക്കിയാണ് പാകിസ്താന്റെ വരവ്. അതുകൊണ്ടുതന്നെ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം പാക് ടീമിന് അവകാശപ്പെടാനാവും. ബാബര്‍ ആസം ആദ്യ മത്സരത്തില്‍ത്തന്നെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് അടിച്ചെടുത്തത്. പാക് ടീമിന്റെ പേസര്‍മാരും കസറി. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന് ഉറപ്പ്.

ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടത്തില്‍ ആര് ജയിക്കുമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. പല പ്രമുഖരും ഇതിനോടകം തങ്ങളുടെ പ്രവചനം വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇരു ടീമിന്റെയും വിജയ സാധ്യത വിലയിരുത്തിയിരിക്കുകയാണ്. 'വളരെ വലിയ മത്സരമാണിത്. ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ വലിയ പ്രാധാന്യമുള്ള മത്സരമാണിത്.

ഇന്ത്യ-ഓസ്‌ട്രേലിയ, ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരങ്ങളെപ്പോലെ തന്നെ വളരെ ആവേശകരമായ മത്സരമായാണ് ഇതിനെ ഞാന്‍ കാണുന്നത്. മികച്ച മുന്നൊരുക്കത്തോടെയാവും രണ്ട് ടീമും ഇറങ്ങുക. എങ്ങനെയാണ് സമ്മര്‍ദ്ദത്തെ മറികടക്കുക എന്നതാണ് പ്രധാനം. ഇന്ത്യക്ക് മികച്ച റെക്കോഡാണ് പാകിസ്താനെതിരേയുള്ളത്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ശക്തമായ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്.

അവസാന വര്‍ഷം ദുബായില്‍ നടന്ന മത്സരത്തില്‍ പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഇപ്പോള്‍ പഴയതുപോലെയല്ല കാര്യങ്ങള്‍'-ഗാംഗുലി വിലയിരുത്തി. പാകിസ്താന് ശക്തമായ ടീം കരുത്ത് അവകാശപ്പെടാനാവും. ബാബര്‍ ആസം നയിക്കുന്ന ടീം സംതുലിതമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ജയം എളുപ്പമാവില്ല. ഇന്ത്യയുടെ ബാറ്റിങ് നിരയും പാകിസ്താന്റെ പേസ് നിരയും തമ്മിലുള്ള പോരാട്ടത്തിനാവും സാക്ഷ്യം വഹിക്കുക.

babar azam

സമീപകാലത്ത് നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം ഇന്ത്യയുടെ ബാറ്റിങ് നിരക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ പാകിസ്താന്റെ പേസ് ബൗളര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. അവസാനമായി കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലാണ് ഇരു ടീമും തമ്മില്‍ ഏറ്റുമുട്ടിയത്. അന്ന് ജയം ഇന്ത്യക്കൊപ്പമായിരുന്നു. വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവിലാണ് ഇന്ത്യ ജയിച്ചത്. അതും ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍. ഇത്തവണയും പാക് ടീമിന്റെ ബൗളിങ് നിര ശക്തമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവും.

പാകിസ്താനെതിരേ ഇന്ത്യയാണ് ഫേവറേറ്റെങ്കിലും നന്നായി കളിക്കണമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. 'സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയാണ് ഫേവറേറ്റുകളെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യക്ക് 50 ഓവര്‍ ഫോര്‍മാറ്റില്‍ ഗംഭീര റെക്കോഡാണ് പാകിസ്താനെതിരേയുള്ളത്. എന്നാല്‍ ഇന്ത്യ മികച്ച പ്രകടനം അന്നേ ദിവസം കാഴ്ചവെക്കേണ്ടതായുണ്ട്. ഇന്ത്യക്ക് മികച്ച പേസ് ബൗളര്‍മാരുമുണ്ട്. സ്പിന്‍ കരുത്തും കൊള്ളാം. ആ ദിവസം എങ്ങനെ പദ്ധതി ആവിഷ്‌കരിക്കുന്നു എന്നതിലാണ് കാര്യം'-ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

രോഹിത് ശര്‍മയുടെ നായകമികവ് വീണ്ടും പരീക്ഷിക്കപ്പെടും. ബാബര്‍ ആസം ആത്മവിശ്വാസത്തോടെ ടീമിനെ നയിക്കുന്ന ക്യാപ്റ്റനാണ്. നേപ്പാളിനെതിരായ ജയം പാക് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനം കണ്ടറിയണം. ജസ്പ്രീത് ബുംറ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അയര്‍ലന്‍ഡിനെതിരേ കളിച്ചെങ്കിലും വലിയൊരു പ്രകടനം കാഴ്ചവെച്ചിരുന്നില്ല.

മുഹമ്മദ് ഷമിയും ഇടവേളക്ക് ശേഷമാണ് ഏകദിനം കളിക്കാനിറങ്ങുന്നത്. മുഹമ്മദ് സിറാജിന്റെ പ്രകടനവും കണ്ടറിയണം. കുല്‍ദീപ് യാദവിന്റെ സ്പിന്‍ മികവിലാണ് ഇന്ത്യ പ്രതീക്ഷവെക്കുന്നത്. പാകിസ്താന്റെ ന്യൂബോളിലെ ആക്രമണത്തെ ഇന്ത്യ എങ്ങനെ നേരിടുന്നുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നിവര്‍ക്ക് മികച്ച തുടക്കം നല്‍കാന്‍ സാധിക്കാത്ത പക്ഷം ഇന്ത്യക്ക് ജയം കടുപ്പമാവും. വലിയ സമ്മര്‍ദ്ദം മത്സരത്തിലുണ്ടാവും. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദം മറികടക്കുന്നവരാവും വിജയിക്കുക.

Story first published: Thursday, August 31, 2023, 12:52 [IST]
Other articles published on Aug 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+