Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: കോലിയല്ല, യോയോ ടെസ്റ്റില്‍ ഒന്നാമനായി യുവതാരം! ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ഇതാ

ഏഷ്യാ കപ്പിന്റെ ആവേശ പോരാട്ടങ്ങള്‍ 30ന് ആരംഭിക്കാന്‍ പോവുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുന്നത്. ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ഇത്തവണത്തെ ഏഷ്യാ കപ്പിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നു. ഏഷ്യാ കപ്പ് കിരീടം ചൂടേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണെന്ന് പറയാം. അവസാന ഏഷ്യാ കപ്പില്‍ ശ്രീലങ്കയാണ് ചാമ്പ്യന്മാരായത്. ഇത്തവണ ശ്രീലങ്കയും പാകിസ്താനും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് പൂര്‍ത്തിയായിരിക്കുകയാണ്. യോയോ ടെസ്റ്റിന്റെ സ്‌കോര്‍ പുറത്തുവരുമ്പോള്‍ വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയുമൊന്നുമല്ല ഒന്നാം സ്ഥാനത്ത് എന്നതാണ് കൗതുകം. ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് വിജയിക്കാനുള്ള സ്‌കോര്‍ 16.5 ആണ്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഫിറ്റ്‌നസ് ഉള്ളവനെന്ന് വിശേഷിപ്പിക്കാവുന്ന വിരാട് കോലിക്ക് ഇത്തവണ ലഭിച്ച സ്‌കോര്‍ 17.2 ആണ്.

തന്റെ യോയോ ടെസ്റ്റിന്റെ സ്‌കോര്‍ കോലി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ ഫിറ്റ്‌നസിനെതിരേ നിരവധി പരിഹാസങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ യോയോ ടെസ്റ്റ് പാസായാണ് രോഹിത് ഏഷ്യാ കപ്പ് കളിക്കാന്‍ വരുന്നത്. ഹാര്‍ദിക് പാണ്ഡ്യയും യോയോ ടെസ്റ്റ് പാസായി. എന്നാല്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ യോയോ ടെസ്റ്റില്‍ നേടിയത് യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലാണ്.

18.1 ആണ് ഇത്തവണത്തെ ശുബ്മാന്റെ യോയോ ടെസ്റ്റ് സ്‌കോര്‍. ഏഷ്യാ കപ്പില്‍ ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ് ശുബ്മാന്‍. രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ശുബ്മാന്‍ തുടര്‍ന്നേക്കും. അടുത്ത വിരാട് കോലിയെന്ന വിശേഷണം ഇതിനോടകം നേടിയ താരമാണ് ശുബ്മാന്‍ ഗില്‍. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പില്‍ അതി ഗംഭീര പ്രകടനം ശുബ്മാനില്‍ നിന്ന് പ്രതീക്ഷിക്കുന്നു. മികച്ച ഫിറ്റ്‌നസ് നിലവാരം കാത്തുസൂക്ഷിക്കുന്ന താരമാണ് ശുബ്മാന്‍.

virat kohli, india

അതേ സമയം കെ എല്‍ രാഹുലിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ആശങ്ക തുടരുകയാണ്. അദ്ദേഹം യോയോ ടെസ്റ്റില്‍ പങ്കെടുത്തിട്ടില്ല. മറ്റ് പരിശീലനങ്ങള്‍ നടത്തുക മാത്രമാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പിന് മുമ്പായി രാഹുലിനെ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിക്കുകയാണ് ലക്ഷ്യം. ഏഷ്യാ കപ്പില്‍ രാഹുല്‍ ടീമിലുണ്ടെങ്കിലും വലിയ പ്രാധാന്യം താരത്തിന് നല്‍കുന്നില്ല. ഏഷ്യാ കപ്പിലെ ആദ്യ മത്സരങ്ങള്‍ രാഹുല്‍ കളിക്കില്ലെന്ന് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.

ഏഷ്യാ കപ്പില്‍ രാഹുല്‍ പൂര്‍ണ്ണമായും കളിക്കാതിരിക്കാനുള്ള സാധ്യതയുമുണ്ട്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഇഷാന്‍ കിഷനെ ഇന്ത്യ പരിഗണിക്കും. സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിലില്ല. അതുകൊണ്ടുതന്നെ രാഹുലിന്റെ അഭാവത്തില്‍ ഇഷാനാവും ഇന്ത്യ അവസരം നല്‍കുക. ശ്രേയസ് അയ്യരും യോയോ ടെസ്റ്റ് പാസായെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ടവരില്‍ രാഹുല്‍ ഒഴിച്ച് മറ്റെല്ലാവരും ഫിറ്റ്‌നസ് ടെസ്റ്റ് പാസായിട്ടുണ്ടെന്നാണ് വിവരം.

ജസ്പ്രീത് ബുംറ, സഞ്ജു സാംസണ്‍, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ എന്നിവരെല്ലാം യോയോ ടെസ്റ്റ് നടത്താതെ മറ്റ് ചില പരിശീലനങ്ങള്‍ മാത്രമാണ് നടത്തിയത്. പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും തിരിച്ചെത്തുന്നത്. രണ്ട് പേരും അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര കളിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിലും ഇവരുടെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു.

Story first published: Saturday, August 26, 2023, 8:07 [IST]
Other articles published on Aug 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+