For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: 12 ബോളില്‍ 6 ഫോര്‍! ഷഹീനെ 'കണ്ടംകടത്തി ഗില്‍, വന്‍ റെക്കോര്‍ഡ്, ഇതാദ്യം

ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍. പാക് പേസാക്രമണത്തിന്റെ കുന്തമുനയായ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയെ പഞ്ഞിക്കിട്ടാണ് ഗില്‍ ചരിത്രത്തിന്റെ ഭാഗമായത്. ഏകദിനത്തില്‍ ഷഹീനെതിരേ ആറു ഫോറുകള്‍ പറത്തിയ ലോകത്തിലെ ആദ്യത്തെ താരമായി ഗില്‍ മാറിയിരിക്കുകയാണ്.

പവര്‍പ്ലേയില്‍ 12 ബോളുകളാണ് ഷഹീനെതിരേ അദ്ദേഹം നേരിട്ടത്. ഇതില്‍ ആറും ഗില്‍ ഫോറിലേക്കു പറത്തുകയായിരുന്നു. നേരത്തേ നടന്ന ഗ്രൂപ്പുഘട്ടത്തിലെ കളിയില്‍ പാകിസ്താനെതിരേ മുട്ടിടിച്ച ഗില്ലിനെയല്ല ഈ കളിയില്‍ കണ്ടത്. വളരെ അഗ്രസീവ് സമീപനമായിരുന്നു തുടക്കം മുതല്‍ അദ്ദേഹത്തില്‍ നിന്നും കണ്ടത്.

SHUBMAN GILL

പവര്‍പ്ലേയില്‍ പാക് പേസാക്രമണത്തെ കൈകാര്യം ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗവും ഇതു തന്നെയാണെന്ന ഗില്‍ കാണിച്ചുതന്നു. മൂന്നാം ഓവറിലായിരുന്നു ഗില്ലിന്റെ ക്ലാസ് ഷഹീനും ലോകവും കണ്ടത്. ആദ്യ ബോള്‍ ഫൈന്‍ ലെഗിലൂടെ ഗില്‍ ബൗണ്ടറിയിലേക്കു പായിക്കുകയായിരുന്നു.

തൊട്ടടുത്ത ബോള്‍ ക്രീസിനു പുറത്തേക്കിറങ്ങി മിഡ് വിക്കറ്റിനു മുകളിലൂടെ ഗില്‍ ബൗണ്ടറിയിലേക്കു പായിക്കുകയായിരുന്നു. രണ്ടു ഫോറുകള്‍ കൊണ്ടും ഈ ഓവറില്‍ ഗില്‍ തൃപ്തിപ്പെട്ടില്ല. അഞ്ചാമത്തെ ബോളില്‍ താരം വീണ്ടുമൊരു ഫോര്‍ കണ്ടെത്തി.

മിഡ് ഓഫിലൂടെയായിരുന്നു ഇത്തവണ താരത്തിന്റെ മനോഹരമായ ഷോട്ട്. 12 റണ്‍സാണ് ഈ ഓവറില്‍ ഷഹീന്‍ വഴങ്ങിയത്. അഞ്ചാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ഷഹീനെതിരേ ഗില്‍ തന്റെ നാലാമത്തെ ബൗണ്ടറി കണ്ടെത്തി. ക്രീസിനു പുറത്തേക്കിറങ്ങിയ താരം മിഡ് ഓണിനു മുകളിലൂടെ ബോള്‍ ഡ്രൈവ് ചെയ്യുകയായിരുന്നു.

SHAHEEN AFRIDI

ഈ ഓവറിലെ അവസാനത്തെ രണ്ടു ബോളുകളിലും ഗില്‍ ബൗണ്ടറി കണ്ടെത്തി. അഞ്ചാമത്തെ ബോള്‍ റൗണ്ട് ദി വിക്കറ്റായിരുന്നു ഷഹീന്‍ ബൗള്‍ ചെയ്തത്. ഓഫ് സ്റ്റംപ് ലക്ഷ്യമിട്ടു വന്ന ബോള്‍ കിടിലനൊരു കവര്‍ ഡ്രൈവിലൂടെ ഗില്‍ അതിര്‍ത്തി കടത്തി. അടുത്തത് അല്‍പ്പം വൈഡായ ഒരു ബോളായിരുന്നു. കവര്‍ ഫീല്‍ഡറുടെ ഇടതു ഭാഗത്തു കൂടി താരം അതു ബൗണ്ടറിയിലെത്തിക്കുകയും ചെയ്തു.

ഷഹീനെതിരേ ഗില്ലിന്റെ ആറാമത്തെ ബൗണ്ടറി കൂടിയായിരുന്നു ഇത്. ഈ ഓവറിനു പിന്നാലെ ഷഹീനെ പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം ബൗളിങില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. ഗില്ലിന്റെ കടന്നാക്രമണത്തെ തുടര്‍ന്ന മൂന്നോവറില്‍ ഷഹീന്‍ വിട്ടുനല്‍കിയത് 31 റണ്‍സായിരുന്നു.

ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

പാകിസ്താനുമായുള്ള പോരാട്ടത്തില്‍ വമ്പന്‍ സ്‌കോറിലേക്കു കുതിക്കുകയാണ് ടീം ഇന്ത്യ. 16 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 118 റണ്‍സ് നേടിക്കഴിഞ്ഞു. ഗില്ലും (55*) നായകന്‍ രോഹിത് ശര്‍മയും (56*) ഫിഫ്റ്റികളുമായി ക്രീസിലുണ്ട്. 37 ബോളുകളില്‍ നിന്നായിരുന്നു ഗില്ലിന്റെ ഫിഫ്റ്റി.

രോഹിത് 40 ബോളുകളില്‍ നിന്നും ഫിഫ്റ്റി കണ്ടെത്തുകയായിരുന്നു. നസീം ഷായ്‌ക്കെതിരേ റണ്ണെടുക്കാനാവാതെ ശരിക്കും വിഷമിച്ചെങ്കിലും മറ്റു ബൗളര്‍മാര്‍ക്കെതിരേ രോഹിത് കത്തിക്കയറി. പ്രത്യേകിച്ചും സ്പിന്നര്‍ ഷദാബ് ഖാന്‍ വന്ന ശേഷമായിരുന്നു അദ്ദേഹം വെടിക്കെട്ടിനു തിരികൊളുത്തിയത്.

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Sunday, September 10, 2023, 16:30 [IST]
Other articles published on Sep 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+