Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഹിറ്റ്മാന്‍ മാറി നില്‍ക്കൂ, വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍! തലപ്പത്ത് സച്ചിന്‍

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യക്ക് ഗംഭീര തുടക്കം ലഭിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് പേരുകേട്ട പാക് ബൗളര്‍മാരെ തല്ലിപ്പറത്തിയിരിക്കുകയാണ്. 37 പന്തില്‍ ശുബ്മാന്‍ അര്‍ധ സെഞ്ച്വറി നേടി. 10 ബൗണ്ടറികള്‍ ഉള്‍പ്പെടെ കസറിയ ഗില്‍ ഷഹീനെതിരേ നേരിട്ട 12 പന്തില്‍ 6 പന്തും ബൗണ്ടറി പായിച്ചു. രണ്ടാം ഓവറില്‍ ഗില്ലിനെ ഡെക്കിന് മടക്കാന്‍ അവസരം ലഭിച്ചെങ്കിലും ഇതിനെ മുതലാക്കാന്‍ പാക് ഫീല്‍ഡര്‍മാര്‍ക്കായില്ല.

അവസരം മുതലാക്കിയ ഗില്‍ പിന്നീടങ്ങോട്ട് കത്തിക്കയറുകയായിരുന്നു. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 41 റണ്‍സാണ് ഗില്‍ നേടിയത്. ഇതോടെ വമ്പന്‍ റെക്കോഡും ശുബ്മാന്‍ ഗില്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. പാകിസ്താനെതിരേ പവര്‍പ്ലേയില്‍ (ഏകദിനത്തില്‍) കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡില്‍ രോഹിത് ശര്‍മയെ മറികടന്നിരിക്കുകയാണ് ശുബ്മാന്‍ ഗില്‍. 2014ല്‍ രോഹിത് 39 റണ്‍സ് നേടിയതിനെയാണ് ഇപ്പോള്‍ ശുബ്മാന്‍ കടത്തിവെട്ടിയിരിക്കുന്നത്.

shubman gill

എന്നാല്‍ ഈ റെക്കോഡില്‍ തലപ്പത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 2003ല്‍ പാകിസ്താനെതിരേ പവര്‍പ്ലേയ്ക്കുള്ളില്‍ 60 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. പാകിസ്താന്‍ ടീമിനൊപ്പം ഇതിഹാസ പേസര്‍മാര്‍ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് സച്ചിന്റെ ഈ പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്. രണ്ടാം സ്ഥാനത്ത് വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ്. 2005ല്‍ സെവാഗ് 51 റണ്‍സ് നേടിയിരുന്നു. 2006, 2008 വര്‍ഷങ്ങളില്‍ 47 റണ്‍സ് വീതവും സെവാഗ് നേടിയിരുന്നു.

2007ല്‍ സച്ചിന്‍ 42 റണ്‍സും നേടി. ഇതിന് പിന്നിലേക്കാണ് ഗില്‍ പേരുചേര്‍ത്തിരിക്കുന്നത്. ഇന്ത്യയുടെ ഭാവി ഇതിഹാസമെന്ന പേരിനോട് ചേര്‍ന്നുനില്‍ക്കുന്ന ബാറ്റിങ്ങാണ് ഗില്‍ കാഴ്ചവെച്ചിരിക്കുന്നത്. ക്ലാസിക് ഷോട്ടുകളിലൂടെ ബാറ്റിങ് വിരുന്നൊരുക്കാന്‍ ഗില്ലിന് സാധിച്ചു. ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെതിരേ പതറിയ ഗില്ലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവാണ് സൂപ്പര്‍ ഫോറില്‍ കണ്ടിരിക്കുന്നത്. ഇതോടെ കൂട്ടുകെട്ടില്‍ രോഹിത് ശര്‍മക്കൊപ്പം വമ്പനൊരു റെക്കോഡും ഗില്‍ സ്വന്തമാക്കിയിരിക്കുകയാണ്.

ഏഷ്യാ കപ്പില്‍ കൂടുതല്‍ തവണ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കുന്ന ഇന്ത്യയുടെ കൂട്ടുകെട്ട് എന്ന നേട്ടത്തിലേക്കാണ് രോഹിതും ശുബ്മാനും എത്തിയിരിക്കുന്നത്. നേപ്പാളിനെതിരേ ഇരുവരും ഓപ്പണിങ്ങില്‍ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ പാകിസ്താനെതിരേയും മികവ് ആവര്‍ത്തിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍-വിരാട് കോലി എന്നിവരും രണ്ട് തവണ സെഞ്ച്വറി കൂട്ടുകെട്ട് നേടിയിട്ടുണ്ട്. പാക് പേസര്‍മാര്‍ക്കെതിരേ ഇന്ത്യയുടെ സമ്പൂര്‍ണ്ണ ആധിപത്യമാണ് കണ്ടിരിക്കുന്നത്.

പ്ലെയിങ് ഇലവന്‍ - ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്.

Story first published: Sunday, September 10, 2023, 16:32 [IST]
Other articles published on Sep 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+