ഏറെ നാളുകളായി ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ് ശുബ്മാന്‍ ഗില്ലും സാറാ ടെണ്ടുല്‍ക്കറും തമ്മിലുള്ള പ്രണയം. ഇന്ത്യയുടെ ഭാവി ഇതിഹാസമെന്നും അടുത്ത വിരാട് കോലിയെന്നുമെല്ലാം ഇതിനോടകം പേരെടുക്കാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയും ഗില്ലും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ട് നാളുകളേറെയായിരുന്നു. എന്നാല്‍ ഇരുവരും ഇതിനെക്കുറിച്ച് തുറന്ന് പറയാന്‍ തയ്യാറായിരുന്നില്ല.
ഇരുവരും തമ്മില്‍ ബ്രേക്കപ്പായെന്ന റിപ്പോര്‍ട്ടുകളും സമീപകാലത്ത് പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും ഇരുവരും തമ്മില്‍ ഇപ്പോഴും പ്രണയത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഫിലിംഫെയറിന്റെ റിപ്പോര്‍ട്ട് പ്രകാരം ശുബ്മാന്‍ ഗില്ലും സാറാ ടെണ്ടുല്‍ക്കറും തമ്മില്‍ വീണ്ടും ഡേറ്റിങ് ആരംഭിച്ചിരിക്കുകയാണ്. ഇടവേളക്ക് ശേഷം ഇരുവരും ഡേറ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തായിരിക്കുകയാണ്.
ഇതോടൊപ്പം ശുബ്മാന്‍ ഗില്ലിന്റെ സഹോദരിയെ സാറ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ഇത് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചനയാണെന്നാണ് പാപ്പരസികളുടെ കണ്ടെത്തല്‍. നേരത്തെ ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ തെളിവായി ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതും ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ്. നേരത്തെ സാറയും ഗില്ലും മുംബൈയിലെ റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.
രണ്ട് പേരും ഒരേ റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതോടെ ഡേറ്റിങ്ങാണെന്ന് ആരാധകര്‍ ഉറപ്പിച്ചു. ശുബ്മാന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് സാറയെത്തിയിരുന്നു. ഗില്ലിന്റെ ഇരട്ട സെഞ്ച്വറി പ്രകടനത്തെ അഭിനന്ദിച്ച് സാറ പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയായി ഹാര്‍ട്ട് ഇമോജിക്കൊപ്പം വളരെ സ്‌നേഹം എന്നാണ് ഗില്‍ കുറിച്ചത്. ഇതും ഇരുവരും പ്രണയത്തിലാണെന്ന സൂചന നല്‍കുന്നതാണ്.

ഗില്ലിന്റെ ജന്മദിനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഗില്ലിന് ആശംസ നേര്‍ന്നിരുന്നു. സച്ചിന്റെ അക്കൗണ്ടില്‍ നിന്ന് സാറയാണ് ഗില്ലിന് ആശംസകള്‍ നേര്‍ന്നതെന്ന തരത്തിലുള്ള ഗോസിപ്പുകളുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ഡേറ്റിങ്ങുകളുടെ ചിത്രത്തില്‍ നിന്ന് പ്രണയത്തിലാണെന്ന് സംശയിക്കാതെ തരമില്ല. സച്ചിന്റെ മരുമകനാവാന്‍ എന്തുകൊണ്ടും ഗില്‍ യോഗ്യനാണ്. അടുത്ത ഇതിഹാസമായാണ് ഗില്ലിന്റെ വളര്‍ച്ച.
ഭാവിയില്‍ വിരാട് കോലിയുടേയും സച്ചിന്‍ ടെണ്ടുല്‍ക്കറിന്റേയും പല വമ്പന്‍ റെക്കോഡുകളും തകര്‍ക്കാന്‍ ഗില്ലിന് സാധിച്ചേക്കും. മൂന്ന് ഫോര്‍മാറ്റിലും ഓപ്പണറായി സീറ്റുറപ്പിച്ച ഗില്‍ ക്ലാസിക് ശൈലിയുള്ള ബാറ്റ്‌സ്മാനാണ്. അവസാന ഐപിഎല്ലില്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഗില്ലിനായിരുന്നു. അന്ന് ഗില്ലിന്റെ പ്രകടനത്തെ സച്ചിന്‍ പ്രശംസിച്ചിരുന്നു. സമീപകാലത്തായി ഗില്ലിന്റെ ഒട്ടുമിക്ക പ്രകടനങ്ങളേയും സച്ചിന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിനന്ദിക്കാറുണ്ട്.
ഇത് സാറയും ഗില്ലും തമ്മിലുള്ള പ്രണയം അറിയുന്നതുകൊണ്ടാണോ എന്നാണ് ആരാധകരുടെ സംശയം. പഠനം പൂര്‍ത്തിയാക്കിയ സാറ ഇപ്പോള്‍ മോഡലിങ്ങിലാണ് താല്‍പര്യം കാട്ടുന്നത്. ഇതിനോടകം ചില പ്രധാന പരസ്യ ചിത്രങ്ങളുടെ മോഡലായും സാറ എത്തിയിട്ടുണ്ട്. ഭാവിയില്‍ സിനിമയില്‍ അഭിനയിക്കുകയെന്ന മോഹവും സാറക്കുണ്ട്. എന്തായാലും സാറ-ഗില്‍ പ്രണയ വാര്‍ത്തകള്‍ വീണ്ടും സജീവമാവുകയാണ്. ഇതുവരെ ഇരുവരും ഇതിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ല.
ശുബ്മാന്‍ ഗില്ലിനോട് ഈ പ്രണയ ബന്ധത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. എന്തായാലും ഇരുവരും തമ്മിലുള്ള വിവാഹം ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. ഗോസിപ്പുകള്‍ സത്യമാണെങ്കില്‍ സച്ചിന്റെ മരുമകനായി ഗില്‍ എത്തും. അത് സംഭവിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് ഗില്‍. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഗില്ലിന്റെ മികവില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്.