For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ധവാന്‍ നയിക്കും, വിക്കറ്റ് കാക്കാന്‍ സഞ്ജു! ജയ്‌സ്വാളും റിങ്കുവും ഇന്ത്യന്‍ ടീമില്‍

ഏഷ്യാ കപ്പിനായി 17 പേരുള്‍പ്പെട്ട വമ്പന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ടീം ഇന്ത്യ. നേരത്തേ പ്രതീക്ഷിക്കപ്പെട്ട ഒട്ടുമിക്ക പേരും അജിത് അഗാര്‍ക്കറിന് കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്ത ടീമിന്റെ ഭാഗമാണ്. പരിക്കില്‍ നിന്നും മോചിതരായി സ്റ്റാര്‍ ബാറ്റര്‍മാരായ കെഎല്‍ രാഹുലും ശ്രേയസ് അയ്യരും തിരികെയെത്തിയത് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയും പരിക്കിനെ തോല്‍പ്പിച്ച് ടീമിലേക്കു തിരികെയത്തി.

ഇന്ത്യന്‍ സ്‌ക്വാഡിലെ ഏറ്റവും വലിയ സര്‍പ്രൈസ് ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത യുവ താരം തിലക് വര്‍മയെ ഉള്‍പ്പെടുത്തിയെന്നതാണ്. ടീമിലെ മറ്റൊരു സര്‍പ്രൈസ് സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ തഴഞ്ഞതാണ്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ടീമിലുണ്ടാവില്ലെന്നു നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. അതു തന്നെ സംഭവിക്കുകയും ചെയ്തു. 17 അംഗ സ്‌ക്വാഡില്‍ ഇടം പിടിക്കാതെ പോയ സഞ്ജു ബാക്കപ്പ് ലിസ്റ്റിലാണുള്ളത്.

SHIKHAR DHAWAN

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ട കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ശക്തമായ ഒരു ഇലവനെ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും? അത്തരമൊരു ഇലവന്‍ ഇറങ്ങുകയാണെങ്കില്‍ അവരെ നയിക്കുന്ന വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരിക്കും. ഐസിസി ടൂര്‍ണമെന്റുകളില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് അദ്ദേഹം.

2018ല്‍ ഇന്ത്യ അവസാനമായി ഏഷ്യാ കപ്പില്‍ കിരീടം ചൂടിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ധവാനായിരുന്നു. ധവാന്റെ ഓപ്പണിങ് പങ്കാളിയായി ടീമിലെത്തുക പുതിയ ബാറ്റിങ് സെന്‍സേഷനായ യുവതാരം യശസ്വി ജയ്‌സ്വാളായിരിക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്തിടെ നടന്ന ടെസ്റ്റ്, ടി20 പരമ്പരകളിലൂടെ അരങ്ങേറിയ താരമാണ് അദ്ദേഹം.

പക്ഷെ ഏകദിനത്തില്‍ ജയ്‌സ്വാള്‍ ഇനിയും അരങ്ങേറിയിട്ടില്ല. ഇലവനില്‍ മൂന്നാം നമ്പറില്‍ ഏറെ പ്രതീക്ഷ നല്‍കുന്നത് മറ്റൊരു യുവ ബാറ്ററായ റുതുരാജ് ഗെയ്ക്വാദാണ്. എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി ദീര്‍ഘകാലം കളിക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം.

നാലാം നമ്പറില്‍ സഞ്ജു സാംസണാണ് ഇറങ്ങുക. ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെയാണ്. സഞ്ജുവിനു ഏറ്റവും യോജിച്ച ബാറ്റിങ് പൊസിഷനുകളിലൊന്നാണിത്. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള ബാറ്ററാണ് അദ്ദേഹം. മൂന്നു ഫിഫ്റ്റികളും സഞ്ജു ഇതിനകം നേടിക്കഴിഞ്ഞു.

അഞ്ചാം നമ്പറില്‍ യുവതാരവും ഫിനിഷറുമായ റിങ്കു സിങിന്റെ ഊഴമായിരിക്കും. അയര്‍ലാന്‍ഡുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് അദ്ദേഹം. ഏകദിനത്തില്‍ റിങ്കു ഇനിയും അരങ്ങേറിയിട്ടില്ല.

SANJU SAMSON

റിങ്കുവിനു ശേഷം ആറാം നമ്പറില്‍ മറ്റൊരു വമ്പനടിക്കാരനായ ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെയാണ് കളിക്കുക. നീണ്ട ഇടവേളയ്ക്കു ശേഷം അയര്‍ലാന്‍ഡുമായുള്ള പരമ്പരയിലൂടെ ദുബെ ദേശീയ ടീമിലേക്കു തിരികെയെത്തിയിരിക്കുകയാണ്. ഏഴാം നമ്പറില്‍ വെറ്ററന്‍ താരവും സ്റ്റാര്‍ ഓഫ് സ്പിന്നറുമായ ആര്‍ അശ്വിനാണ്. ബൗളിങിനൊപ്പം ബാറ്റിങിലും അദ്ദേഹത്തിനു തിളങ്ങാനുള്ള മിടുക്കുണ്ട്.

തുടര്‍ന്ന് ഇന്ത്യന്‍ ഇലവനിലെ മറ്റുള്ളവര്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ചാഹര്‍, സ്വിങ് ബോള്‍ സ്‌പെഷ്യലിസ്റ്റായ ഭുവനേശ്വര്‍ കുമാര്‍, ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് എന്നിവരായിരിക്കും. ഇക്കൂട്ടത്തില്‍ ചഹല്‍ ഇത്തവണത്തെ ഏഷ്യാ കപ്പ് ടീമില്‍ തീര്‍ച്ചയായും സ്ഥാനം അര്‍ഹിച്ചിരുന്നയാളാണ്. പക്ഷെ അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു.

തഴയപ്പെട്ടവരുടെ ഏഷ്യാ കപ്പ് ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ശിവം ദുബെ, ആര്‍ അശ്വിന്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.

Story first published: Tuesday, August 22, 2023, 17:22 [IST]
Other articles published on Aug 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+