Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ശാര്‍ദ്ദുല്‍ തുടരും, രാഹുലിനായി ശ്രേയസ് പുറത്ത്! ഇതെന്ത് ന്യായം? വിമര്‍ശനം

കൊളംബോ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്. ഗ്രൂപ്പുഘട്ടത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ പാകിസ്താനെതിരേ ഇറങ്ങിയിരിക്കുന്നത്. പേസ് ഓള്‍റൗണ്ടറായ ശാര്‍ദ്ദുല്‍ താക്കൂര്‍ പ്ലേയിങ് 11ല്‍ തുടര്‍ന്നപ്പോള്‍ കെ എല്‍ രാഹുലിനായി ശ്രേയസ് അയ്യര്‍ക്ക് വഴി മാറിക്കൊടുക്കേണ്ടി വന്നു. പേസ് നിരയില്‍ നിന്ന് മുഹമ്മദ് ഷമി പുറത്തായപ്പോള്‍ ജസ്പ്രീത് ബുംറ മടങ്ങിയെത്തി.

ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11ലെ മാറ്റത്തിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. ശ്രേയസ് അയ്യരെ ഒഴിവാക്കി കെ എല്‍ രാഹുലിനെ കളിപ്പിക്കാനുള്ള തീരുമാനത്തെയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. നാലാം നമ്പറില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയിട്ടുള്ള താരമാണ് ശ്രേയസ്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ശ്രേയസ് ഏഷ്യാ കപ്പിലെ പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നു.

മികച്ച ഷോട്ടുകളോടെ തുടങ്ങി വലിയ സ്‌കോര്‍ നേടാനാവാതെയാണ് ശ്രേയസ് പുറത്തായത്. എന്നാല്‍ ഇന്ത്യയുടെ മറ്റ് താരങ്ങളെക്കാള്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ ശ്രേയസിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ നിര്‍ണ്ണായക മത്സരത്തില്‍ ശ്രേയസ് തുടരണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. രാഹുലിന്റെ പാകിസ്താനെതിരായ പ്രകടനങ്ങളെല്ലാം മോശമാണ്. സമീപകാലത്ത് കളിച്ചപ്പോഴെല്ലാം പാക് പേസിന് മുന്നില്‍ രാഹുല്‍ വിറച്ചിരുന്നു.

ഇപ്പോള്‍ പരിക്കിന്റെ വലിയ ഇടവേളക്ക് ശേഷമാണ് രാഹുല്‍ മടങ്ങിവരുന്നത്. ഈ സാഹചര്യത്തില്‍ രാഹുലിനെ കളിപ്പിക്കുകയും ഒരു മത്സരത്തിന് ശേഷം ശ്രേയസിനെ ഒഴിവാക്കുകയും ചെയ്യുന്നത് അനീതിയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. 44 മത്സരങ്ങളില്‍ നിന്ന് 45.69 ശരാശരിയില്‍ 1645 റണ്‍സാണ് ശ്രേയസ് നേടിയിട്ടുള്ളത്. ഇതില്‍ രണ്ട് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ശ്രേയസിന് പരിക്കുണ്ടെന്നാണ് രോഹിത് പറഞ്ഞതെങ്കിലും ഇത് വിശ്വസിക്കാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

shreyas iyer

കെ എല്‍ രാഹുല്‍ 54 മത്സരത്തില്‍ നിന്ന് 45.14 ശരാശരിയില്‍ 1986 റണ്‍സാണ് നേടിയത്. അഞ്ച് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും രാഹുലിന്റെ പേരിലുണ്ട്. ശ്രേയസ് അയ്യരെക്കാള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം രാഹുലിനുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കെ ഒരു മത്സരത്തിന് ശേഷം ശ്രേയസിനെ പുറത്തിരുത്തിയത് നിരാശപ്പെടുത്തുന്ന തീരുമാനമാണെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

ശാര്‍ദ്ദുല്‍ താക്കൂറിനെ ഇന്ത്യ പുറത്തിരുത്തി മൂന്ന് പേസര്‍മാരെ കളിപ്പിക്കണമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. മുഹമ്മദ് ഷമി അനുഭവസമ്പന്നനായ പേസറാണ്. പാകിസ്താന് മികച്ച ബാറ്റിങ് കരുത്തുള്ള സാഹചര്യത്തില്‍ ഇന്ത്യ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ കളിപ്പിക്കണം. ശാര്‍ദ്ദുല്‍ പാക് പേസിനെ നേരിട്ട് വലിയ സ്‌കോര്‍ നേടാനുള്ള യാതൊരു സാധ്യതയുമില്ല. ബൗളിങ്ങിലും തല്ലുകൊള്ളിയാണ്. ഈ സാഹചര്യത്തില്‍ ഷമിയും പ്ലേയിങ് 11ല്‍ വേണമായിരുന്നുവെന്നാണ് ആരാധക പക്ഷം.

ആദ്യ മത്സരത്തില്‍ ശാര്‍ദ്ദുല്‍ ബാറ്റുകൊണ്ട് നിരാശപ്പെടുത്തിയിരുന്നു. നേപ്പാളിനെതിരേ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത് മാറ്റിനിര്‍ത്തിയാല്‍ കാര്യമായൊന്നും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ പാകിസ്താന്റെ ശക്തി വിലയിരുത്തി ഇന്ത്യ മൂന്ന് പേസര്‍മാരെയും കളിപ്പിക്കണമായിരുന്നു. എന്തായാലും ഇന്ത്യ ബാറ്റിങ് കരുത്ത് ഉയര്‍ത്തണമെന്ന താല്‍പര്യ പ്രകാരമാണ് ശാര്‍ദ്ദുലിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത് ഗുണം ചെയ്യുമോയെന്നത് കണ്ടറിയാം.

പ്ലെയിങ് ഇലവന്‍ - ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്.

Story first published: Sunday, September 10, 2023, 15:11 [IST]
Other articles published on Sep 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+