Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇന്ത്യ തോല്‍വി ഉറപ്പിച്ചോ, പാക് പേസിനെ മെരുക്കാന്‍ ആളില്ല! കണക്ക് ഞെട്ടിക്കും

ലാഹോര്‍: ഏഷ്യാ കപ്പിലെ പാകിസ്താന്റെ പേസാക്രമണത്തിന്റെ മിന്നല്‍ പ്രകടനം തുടരുന്നു. ഏഷ്യാ കപ്പില്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 23 വിക്കറ്റാണ് പാക് പേസര്‍മാരായ ഷഹീന്‍ ഷാ അഫ്രീദിയും നസീം ഷായും ഹാരിസ് റഊഫും ചേര്‍ന്ന് വീഴ്ത്തിയത്. ആദ്യ മത്സരത്തില്‍ നേപ്പാളിനെ 104 റണ്‍സില്‍ കൂടാരം കയറ്റിയ പാക് പേസര്‍മാര്‍ ഇന്ത്യയെ 266 റണ്‍സിലേക്കും ഒതുക്കി. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ 193 റണ്‍സിനും കൂടാരം കയറ്റാന്‍ പാക് ബൗളിങ് നിരക്ക് സാധിച്ചിരിക്കുകയാണ്.

ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരം നടക്കാനിരിക്കെ പാക് പേസ് ത്രയത്തെ മെരുക്കാന്‍ ആളില്ലെന്ന് പറയാം. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരക്ക് പോലും പാക് പേസിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരായ വിരാട് കോലിക്കും രോഹിത് ശര്‍മക്കും പോലും പാക് പേസാക്രമണത്തെ ചെറുക്കാന്‍ സാധിക്കുന്നില്ലെന്നതാണ് സത്യാവസ്ഥ. ഒരു ബൗളറെ മാത്രമല്ല എതിരാളികള്‍ ഭയക്കേണ്ടത്.

പാകിസ്താന്റെ മൂന്ന് പേസര്‍മാരേയും ഒരുപോലെ ഭയക്കണം എന്നതാണ് വസ്തുത. പാക് ബൗളര്‍മാരില്‍ ഇത്തവണ വലിയ അപകടം വിതക്കുന്നത് ഹാരിസ് റഊഫാണ്. മൂന്ന് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റുകളാണ് അതിവേഗ പേസറായ റഊഫ് വീഴ്ത്തിയത്. 10.33 ശരാശരിയിലാണ് അദ്ദേഹം മിന്നിക്കുന്നത്. ബംഗ്ലാദേശിനെതിരേ ആറ് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റഊഫ് നാല് വിക്കറ്റ് വീഴ്ത്തിയത്. മധ്യനിരയെ തകര്‍ക്കാന്‍ റഊഫിന് അസാധ്യ മികവാണുള്ളത്.

തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ റഊഫിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. സ്ഥിരതയോടെ ഇത്രയും വേഗത്തില്‍ പന്തെറിയുക പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ റഊഫിന്റെ വ്യത്യസ്ത ലൈനും ലെങ്തുമുള്ള അതിവേഗ പന്തുകള്‍ ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തുന്നു. ന്യൂബോളില്‍ ഷഹീന്‍ ഷാ അഫ്രീദിയും നസീം ഷായുമാണ് കസറുന്നത്. ഇടം കൈയന്‍ പേസറായ ഷഹീന്‍ ആദ്യ ഓവറില്‍ത്തന്നെ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നു.

haris rauf

നേപ്പാളിനെതിരേ ആദ്യ ഓവറില്‍ത്തന്നെ രണ്ട് വിക്കറ്റാണ് ഷഹീന്‍ വീഴ്ത്തിയത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയേയും വിരാട് കോലിയേയും തുടക്കത്തിലേ മടക്കാന്‍ ഷഹീനായില്ല. മുന്‍ നിരയെ തകര്‍ത്ത് തുടക്കത്തിലേ മത്സരത്തില്‍ പാകിസ്താന് ആധിപത്യം നേടിക്കൊടുക്കാന്‍ ഷഹീന് സാധിക്കുന്നു. മൂന്ന് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റുകളാണ് ഷഹീന്‍ വീഴ്ത്തിയത്. ബംഗ്ലാദേശിനെതിരേ ലിറ്റന്‍ ദാസിന്റെ നിര്‍ണ്ണായക വിക്കറ്റും നേടി.

നസീം ഷായുടേയും ആയുധം വേഗമാണ്. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗം കണ്ടെത്താന്‍ യുവ പേസര്‍ക്ക് സാധിക്കുന്നു. എക്‌സ്ട്രാ ബൗണ്‍സ് നസീമിന്റെ ബൗളിങ്ങിലുണ്ട്. അതിവേഗത്തിലെത്തുന്ന പന്തുകളില്‍ ബാറ്റുവെച്ചാല്‍ വിക്കറ്റുറപ്പാകുന്ന അവസ്ഥ. കൃത്യമായ പദ്ധതികളുണ്ടാക്കാനും അത് നടപ്പിലാക്കാനും നസീം മിടുക്കനാണ്. ഇന്ത്യക്കെതിരേ ശുബ്മാന്‍ ഗില്ലിനെ നസീം സമ്മര്‍ദ്ദത്തിലാക്കിയത് ഇതിന് ഉദാഹരണമാണ്. ഓഫ് സൈഡില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞാണ് നസീം ഗില്ലിനെ വിറപ്പിച്ചത്.

കൂടുതല്‍ ഡോട്ട് ബോളുകള്‍ എറിഞ്ഞ് ബാറ്റ്‌സ്മാനെ നസീം സമ്മര്‍ദ്ദത്തിലാക്കുന്നു. മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന താരം മൂന്ന് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ ഇതിനോടകം പോക്കറ്റിലാക്കി. ഈ മൂന്ന് പേസര്‍മാരും ഒരേ ഫോമില്‍ പന്തെറിയുമ്പോള്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഉത്തരം കണ്ടെത്താന്‍ സാധിക്കാതെ പോവുന്നു. ആദ്യ പവര്‍പ്ലേയിലും ഡെത്തോവറിലുമാണ് പാക് പേസര്‍മാര്‍ കൂടുതല്‍ മിടുക്കുകാട്ടുന്നത്.

എന്നാല്‍ പാകിസ്താന്റെ ദൗര്‍ബല്യം മധ്യ ഓവറുകളിലാണ്. പാകിസ്താന്റെ സ്പിന്‍ ഓള്‍റൗണ്ടറായ ഷദാബ് ഖാന് കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനാവുന്നില്ല. നേപ്പാളിനെതിരേ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യക്കെതിരേയും ബംഗ്ലാദേശിനെതിരേയും പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല. മീഡിയം പേസര്‍ ഫഹീം അഷറഫിനെയാണ് മധ്യ ഓവറുകളില്‍ പാകിസ്താന്‍ പ്രധാനമായും ആശ്രയിക്കുന്നത്. കളിച്ച മൂന്ന് മത്സരത്തിലും മധ്യ ഓവറുകളില്‍ പാകിസ്താന് വലിയ ബൗളിങ് മികവ് നടത്താനായിട്ടില്ല.

ഇന്ത്യക്കെതിരേ സൂപ്പര്‍ ഫോര്‍ മത്സരത്തിനിറങ്ങുമ്പോള്‍ പാക് ബൗളര്‍മാര്‍ വലിയ ആത്മവിശ്വാസത്തിലാവും. ഇന്ത്യക്ക് ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെതിരേ പന്തെറിയാനായില്ല. നേപ്പാളിനെതിരായ ബൗളിങ് പ്രകടനം ശരാശരിയായിരുന്നു. അതുകൊണ്ടുതന്നെ പാകിസ്താനെതിരായ സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നുറപ്പ്.

Story first published: Wednesday, September 6, 2023, 20:06 [IST]
Other articles published on Sep 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+