Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ബെസ്റ്റ് വരാനിരിക്കുന്നുവെന്ന് ഷഹീന്‍, ഇന്ത്യക്കെതിരേ 10 ഓവറില്‍ 79! ഇനി മിണ്ടില്ല

ഇന്ത്യക്കെതിരായ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനു മുമ്പ് വീരവാദം മുഴക്കിയ പാകിസ്താന്റെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിക്കു കളിക്കളത്തില്‍ മറുപടി. കൊളംബോയില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര അക്ഷരാര്‍ഥത്തില്‍ ഷഹീനെ പഞ്ഞിക്കിടുകയായിരുന്നു. 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ പാക് ബൗളര്‍മാരില്‍ ഏറ്റവുമധികം തല്ലുകിട്ടിയതും അദ്ദേഹത്തിനു തന്നെ.

10 ഓവറുകള്‍ ബൗള്‍ ചെയ്ത ഷഹീന്‍ 7.9 എന്ന ദയനീയ ഇക്കോണമി റേറ്റില്‍ വഴങ്ങിയത് 79 റണ്‍സായിരുന്നു. നേടാനായത് ഒരേയൊരു വിക്കറ്റ് മാത്രം. ഞായറാഴ്ചയായിരുന്നു ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് ഷഹീന്‍ പിഴുതത്. റിസര്‍വ് ദിനമായ ഇന്ന് ഒരു വിക്കറ്റ് പോലും അദ്ദേഹത്തിനു ലഭിച്ചില്ല.

SHAHEEN AFRIDI

ഇന്ത്യയുമായുള്ള സൂപ്പര്‍ ഫോര്‍ മല്‍സരത്തിന്റെ തലേ ദിവസമായിരുന്നു രോഹിത് ശര്‍മയ്ക്കും സംഘത്തിവും ഷഹീന്റെ വമ്പന്‍ മുന്നറിയിപ്പ്. ഇന്ത്യയുമായുള്ള മല്‍സരങ്ങളെല്ലാം തന്നെ സ്‌പെഷ്യലാണ്. അണ്ടര്‍ 16 തലത്തില്‍ നേരത്തേ കളിച്ചിരുന്നപ്പോള്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരങ്ങളെ ആവേശത്തോടയായിരുന്നു ഞാന്‍ കണ്ടിരുന്നത്.

ഇന്ത്യക്കെതിരേ എന്റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ വന്നതായി കരുതുന്നില്ല, ഇതു വെറും തുടക്കം മാത്രം. ഏറ്റവും മികച്ച പ്രകടനം ഇനിയും വരാന്‍ പോവുന്നതേയുള്ളൂവെന്നായിരുന്നു ഷഹീന്റെ മുന്നറിയിപ്പ്.

നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തപ്പോള്‍ ഷഹീന്‍ കസറിയിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ അന്നു ഏറ്റവുമധികം നാശം വിതച്ചത് അദ്ദേഹമായിരുന്നു. 10 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 3.5 ഇക്കോണമി റേറ്റില്‍ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ ഷഹീന്‍ പിഴുതിരുന്നു.

പവര്‍പ്ലേയില്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ക്ലീന്‍ ബൗള്‍ഡാക്കിയ അദ്ദേഹം ഡെത്ത് ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയും പുറത്താക്കിയിരുന്നു. പക്ഷെ മഴ കാരണം ഈ മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

പാകിസ്താന്‍ ജയിച്ചിരുന്നെങ്കില്‍ ഉറപ്പായും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഷഹീനു ലഭിക്കുകയും ചെയ്യുമായിരുന്നു. അന്നത്തെ പ്രകടനം സൂപ്പര്‍ ഫോറിലും ആവര്‍ത്തിക്കാനുറച്ച് ഇറങ്ങിയ ഷഹീന്‍ പക്ഷെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിന്റെ കരുത്തറിയുകയായിരുന്നു.

SHAHEEN AFRIDI

പാകിസ്താനു 357 റണ്‍സ് വിജയലക്ഷ്യം

പാകിസ്താനു 357 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 356 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഞായറാഴ്ച നായകന്‍ രോഹിത് ശര്‍മയും (56) ശുഭ്മന്‍ ഗില്ലും (58) ഫിഫ്റ്റികള്‍ കുറിച്ചിരുന്നു.

റിസര്‍വ്ദിനത്തില്‍ വിരാട് കോലിയും കെഎല്‍ രാഹുലും അപരാജിത സെഞ്ച്വറികളുമായി പാക് ബൗളിങിനെ പിച്ചിച്ചീന്തുകയായിരുന്നു. കോലി 94 ബോളില്‍ 122 റണ്‍സ് അടിച്ചെടുത്തപ്പോള്‍ രാഹുല്‍ 106 ബോളില്‍ 111 റണ്‍സും സ്‌കോര്‍ ചെയ്തു.

Story first published: Monday, September 11, 2023, 20:26 [IST]
Other articles published on Sep 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+