Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഷഹീനെ നേരിടാന്‍ മുട്ടിടിക്കും, ഇന്ത്യ സൂക്ഷിച്ചോ! വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്

ലാഹോര്‍: ഏഷ്യാ കപ്പിലെ ഷഹീന്‍ ഷാ അഫ്രീദിയുടെ മിന്നല്‍ പ്രകടനം തുടരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ന്യൂബോളില്‍ ലിറ്റന്‍ ദാസിന്റെ നിര്‍ണ്ണായക വിക്കറ്റുമായാണ് ഷഹീന്‍ കസറിയത്. 13 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ 16 റണ്‍സ് നേടിയ ലിറ്റന്‍ ദാസിനെ ഷഹീന്‍ വിക്കറ്റ് കീപ്പറുടെ കൈയിലെത്തിക്കുകയായിരുന്നു. ഇതോടെ ഇത്തവണത്തെ ഏഷ്യാ കപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തേക്കെത്താനും ഷഹീന് സാധിച്ചു.

3 മത്സരത്തില്‍ നിന്ന് 7 വിക്കറ്റുകളാണ് ഷഹീന്‍ ഇതിനോടകം വീഴ്ത്തിയത്. ഇതില്‍ ഇന്ത്യക്കെതിരേ നേടിയ നാല് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. നേപ്പാളിനെതിരേ ഷഹീന്‍ രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. പാകിസ്താന്റെ സൂപ്പര്‍ പേസര്‍ ഹാരിസ് റഊഫും 3 മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി കഴിഞ്ഞു. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തിലെറിയിരുന്ന റഊഫും ന്യൂബോളില്‍ മികവ് കാട്ടുന്നു. ബംഗ്ലാദേശിന്റെ ടോപ് ഓഡറിലെ രണ്ട് പ്രധാന വിക്കറ്റുകള്‍ വീഴ്ത്താന്‍ ഹാരിസ് റഊഫിനായി.

മുഹമ്മദ് നയീമിനെ ഹാരിസ് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ മധ്യനിര താരം തൗഹിദ് ഹൃദോയിയെ ക്ലീന്‍ബൗള്‍ഡാക്കുകയും ചെയ്തു. ന്യൂബോളില്‍ ഷഹീനൊപ്പം നസീം ഷായെയാണ് ബാബര്‍ ആസം വിശ്വസിക്കുന്നത്. മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റ് നസീം വീഴ്ത്തി കഴിഞ്ഞു. ഇത്തവണത്തെ ഏഷ്യാ കപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ മൂന്ന് സ്ഥാനത്തും പാക് പേസര്‍മാരാണുള്ളത്. ഇത് പാകിസ്താന്റെ ബൗളിങ് കരുത്ത് എത്രത്തോളമെന്ന് വ്യക്തമാക്കുന്നു.

ഇന്ത്യക്കെതിരേ സൂപ്പര്‍ ഫോര്‍ മത്സരം നടക്കാനിരിക്കെ പേസര്‍മാരുടെ പ്രകടനം പാകിസ്താന് വലിയ ആത്മവിശ്വാസം നല്‍കുന്നു. ഇന്ത്യയുടെ ബാറ്റിങ് നിര വീണ്ടും വിയര്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഹാരിസ് റഊഫ് മികച്ച സ്വിങ്ങിലും ലെങ്തിലും എറിയുമ്പോള്‍ നവീനും റഊഫും മികച്ച വേഗവും നിലനിര്‍ത്തുന്നു. ന്യൂബോളിലെ ഇവരെ നേരിടാന്‍ ഏത് ബാറ്റിങ് നിരയും വിറക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യയുടെ രോഹിത് ശര്‍മക്കും ശുബ്മാന്‍ ഗില്ലിനും വിരാട് കോലിക്കും ഷഹീന്‍ വലിയ ഭീഷണിയാണ്.

shaheen afidi

ഇടം കൈയന്‍ ബൗളര്‍മാരെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പൊതുവേ പ്രയാസമുണ്ട്. ഇത് കൃത്യമായി മുതലാക്കാന്‍ ഷഹീന് സാധിക്കുന്നു. 2018ലെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ 6 ഓവര്‍ പന്തെറിഞ്ഞ് 42 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാന്‍ ഷഹീനായില്ല. 2021ലെ ടി20 ലോകകപ്പില്‍ നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ഷഹീന്‍ നേടിയത്. 2022ലെ ടി20 ലോകകപ്പില്‍ 35 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടിയില്ല.

ഇത്തവണത്തെ ഏഷ്യാ കപ്പിലെ ഗ്രൂപ്പുഘട്ടത്തില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ഷഹീന്‍ വീഴ്ത്തിയത്. സൂപ്പര്‍ ഫോറിലും ഷഹീന്റെ ബൗളിങ് മികവിനെയാണ് ഇന്ത്യ ഭയപ്പെടുന്നത്. മികച്ച തുടക്കം ലഭിച്ചാല്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ഇന്ത്യക്ക് മികച്ച ബാറ്റിങ് നിരയുണ്ട്. എന്നാല്‍ മികച്ച തുടക്കം ലഭിക്കുന്നില്ലെന്നതാണ് വസ്തുത. സൂപ്പര്‍ ഫോറില്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം പാകിസ്താനുണ്ടെന്ന കാര്യം ഉറപ്പാണ്. ഒന്നാം നമ്പര്‍ ഏകദിന ടീമാണ് പാകിസ്താന്‍.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയെക്കാള്‍ മുന്‍തൂക്കം പാകിസ്താനുണ്ട്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് കരുത്ത് പാകിസ്താനാണെന്നതില്‍ തര്‍ക്കമില്ല. എല്ലാ കാലത്തും മികച്ച പേസ് നിര പാകിസ്താനുണ്ടായിരുന്നു. ഇപ്പോഴും അത് തുടരുന്നു. ഷഹീന്‍ ഷാ വിരമിക്കുമ്പോഴേക്കും പല റെക്കോഡുകളും അദ്ദേഹം സ്വന്തം പേരിലാക്കിയേക്കും. വസിം അക്രത്തിന്റെ വിക്കറ്റ് റെക്കോഡ് ഷഹീന്‍ ഭേദിച്ചാല്‍ പോലും അത്ഭുതപ്പെടാനാവില്ല.

Story first published: Wednesday, September 6, 2023, 17:08 [IST]
Other articles published on Sep 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+