For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: പാക് പേസര്‍മാരെ കോലി 'നോക്കിക്കോളും', അഗാര്‍ക്കര്‍ക്ക് പാക് താരത്തിന്‍റെ മറുപടി

ഏഷ്യാ കപ്പില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തിനായി ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. ഷഹീന്‍ അഫ്രീഡിയുള്‍പ്പെടെയുള്ള പാകിസ്താന്റെ മൂര്‍ച്ചയേറിയ പേസാക്രമണത്തെ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ വിജയസാധ്യതകള്‍. പാക് പേസര്‍മാരെ മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി നോക്കിക്കോളുമെന്നു ടീം പ്രഖ്യാപന വേളയില്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

പാകിസ്താന്‍ പേസര്‍മാര്‍ക്കെതിരേ എന്താണ് ടീമിന്റെ പ്ലാനെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ അവകാശവാദത്തോടു പ്രതികരിച്ചിരിക്കുകയാണ് നിലവില്‍ പാക് ടീമിന്റെ ഭാഗമായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍.

KOHLI SHADAB

ഈ വര്‍ഷം ഇന്ത്യയും പാകിസ്താനും ആദ്യമായി മുഖാമുഖം വരുന്ന പോരാട്ടം കൂടിയാണ് ഏഷ്യാ കപ്പിലേത്. ഫൈനലിലുള്‍പ്പെടെ ടൂര്‍ണമെന്റില്‍ മൂന്നു തവണ വരെ ഇരുടീമുകളും കൊമ്പുകോര്‍ക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലായിന്നു അവസാനമായി ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. അന്നു ത്രില്ലിങ് മാച്ചില്‍ വിരാട് കോലി ഹീറോയായപ്പോള്‍ ഇന്ത്യ ത്രസിപ്പിക്കുന്ന സ്വന്തമാക്കുകയായിരുന്നു.

അഫ്ഗാനിസ്താനുമായി കൊളംബോയില്‍ നടന്ന മൂന്നാം ഏകദിന മല്‍സരത്തിനു ശേഷമായിരുന്നു കോലിയെക്കുറിച്ചുള്ള അഗാര്‍ക്കറുടെ വാദത്തോടു ഷദാബ് പ്രതികരിച്ചത്. വെറുംവാക്കുകള്‍ സത്യമാവില്ലെന്നും മല്‍സരദിവസം മാത്രമേ എന്തു സംഭവിക്കുമെന്നു നമുക്കു കാണാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പ്രത്യേക ദിവസത്തെ ആശ്രയിച്ചായിരിക്കും കാര്യങ്ങള്‍. ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും ഒരാള്‍ക്കോ, എനിക്കോ എന്തു അവകാശവാദവും വേണമെങ്കില്‍ ഉന്നയിക്കാന്‍ കഴിയും. പക്ഷെ അവയെല്ലാം വെറും വാക്കുകള്‍ മാത്രമാണ്. ആര്‍ക്കും എന്തും പറയാം, പക്ഷെ അതു ഒന്നും മാറ്റുകയോ, എന്തിനെയെങ്കിലും ബാധിക്കുകയോ ചെയ്യില്ല. മല്‍സരം നടക്കുമ്പോള്‍ മാത്രം എന്താണ് സംഭവിക്കുകയെന്നു നമുക്കു കാണാമെന്നും ഷദാബ് ഖാന്‍ വിശദമാക്കി.

പാകിസ്താനെതിരേ വളരെ മികച്ച റെക്കോര്‍ഡുള്ള ബാറ്റര്‍ കൂടിയാണ് വിരാട് കോലി. പക്ഷെ 2019 മുതല്‍ ടി20യില്‍ മാത്രമേ അദ്ദേഹം പാകിസ്താനെതിരേ കളിച്ചിട്ടുളളൂ. ഷഹീന്‍, ഹാരിസ് റൗഫ്, നസീം ഷാ, ഹസന്‍ അലി, മുഹമ്മദ് ഹസ്‌നെയ്ന്‍, ഷാനവാസ് ദഹാനി എന്നിവരുള്‍പ്പെട്ട പാക് പേസ് ബൗളിങിനെതിരേ കോലി ആകെ നേരിട്ടത് 110 ബോളുകളാണ്.

VIRAT KOHLI

ഇവയില്‍ നിന്നും 158 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഒരു തവണ മാത്ര ഈ കാലയളവില്‍ കോലിയെ പുറത്താക്കാന്‍ പാക് പേസ് നിരയ്ക്കായിട്ടുള്ളൂ. 2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലായിരുന്നു ഇത്. അന്നു ഷഹീനായിരുന്നു ഫിഫ്റ്റി പ്ലസ് നേടിയ കോലിയെ പുറത്താക്കിയത്.

സപ്തംബര്‍ രണ്ടിനാണ് ഇത്തവണ ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മ നയിക്കുന്ന ടീം ഇന്ത്യയും ബാബര്‍ ആസമിന്റെ പാക് പടയും ശക്തി പരീക്ഷിക്കുക. ഇന്ത്യയും പാകിസ്താനുമുള്‍പ്പെട്ട ഗ്രൂപ്പിലെ മൂന്നാമത്തെ ടീം നേപ്പാളാണ്.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലായിരുന്നു. അന്നു ഗ്രൂപ്പുഘട്ടത്തില്‍ വിജയം ഇന്ത്യക്കായിരുന്നു. പക്ഷെ സൂപ്പര്‍ ഫോറില്‍ പാക് പട കണക്കുതീര്‍ക്കുകയും ചെയ്തു. ഇതോടെ ഇന്ത്യ ഫൈനല്‍ പോലും കാണാതെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയായിരുന്നു.

Story first published: Sunday, August 27, 2023, 13:00 [IST]
Other articles published on Aug 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+