Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സഞ്ജു നയിക്കും, ഓപ്പണിങ്ങില്‍ പൃഥ്വി-ജയ്‌സ്വാള്‍! ഇന്ത്യയുടെ ഡ്രീം യൂത്ത് 11 ഇതാ

മുംബൈ: ഏഷ്യാ കപ്പിന്റെ ആവേശ പോരാട്ടങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ പാകിസ്താന്‍ നേപ്പാളിനെ തോല്‍പ്പിച്ചു. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം സെപ്തംബര്‍ 2നാണ് നടക്കാന്‍ പോകുന്നത്. രണ്ട് ടീമും ഒന്നിനൊന്ന് മികച്ച ടീം കരുത്തുള്ളവരായതിനാല്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. ആവേശ പോരാട്ടത്തില്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ജയിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

നിലവിലെ ഏഷ്യാ കപ്പ് ടീമിനെ പരിഗണിക്കാതെ പാകിസ്താനെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ യൂത്ത് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക?. പരിശോധിക്കാം. ഓപ്പണര്‍മാരായി പൃഥ്വി ഷായും യശ്വസി ജയ്‌സ്വാളുമാണ് വേണ്ടത്. ഇടത്-വലത് കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ലഭിക്കും. കൂടാതെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും ഇവര്‍ക്ക് സാധിക്കും. പൃഥ്വി ഷാ വലിയ പ്രതീക്ഷ നല്‍കിയ താരമാണെങ്കിലും ഏറെ നാളായി ഇന്ത്യന്‍ ടീമിലിടമില്ല.

അടുത്ത സെവാഗ് എന്ന വിശേഷണം പോലും നേടിയിട്ടും പല കാരണങ്ങളാല്‍ പൃഥ്വി കരിയറില്‍ പിന്നോട്ട് പോയി. നിലയുറപ്പിച്ചാല്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന താരം ഏത് ബൗളറേയും ഭയപ്പെടുത്തുന്നവനാണെന്ന് പറയാം. ജയ്‌സ്വാളിന് ഇന്ത്യക്കൊപ്പം വലിയ ഭാവി പ്രതീക്ഷിക്കപ്പെടുന്നു. ഇതിനോടകം ടി20യിലും ടെസ്റ്റിലും അദ്ദേഹം അരങ്ങേറ്റം നടത്തിയിട്ടുണ്ട്. അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും സജീവമാകാന്‍ ജയ്‌സ്വാളിന് സാധിച്ചേക്കും.

ഇടം കൈയനായ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിനെ കളിപ്പിക്കാം. അടുത്ത വിരാട് കോലിയെന്ന വിശേഷണം ഇതിനോടകം നേടിയെടുത്ത താരമാണ് ഗില്‍. ക്ലാസിക് ബാറ്റ്‌സ്മാനായ ഗില്‍ നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ ഓപ്പണറാണ്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടിയിട്ടുള്ള ഗില്‍ നിലയുറപ്പിച്ച ശേഷം അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമാണ്.

tilak varma

നാലാം നമ്പറില്‍ റുതുരാജ് ഗെയ്ക്‌വാദിനെ പരിഗണിക്കാം. ഐപിഎല്ലിലൂടെ വളര്‍ന്നുവന്ന റുതുരാജ് മധ്യനിരയില്‍ നിലയുറപ്പിച്ച് കളിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ്. ഇന്നിങ്‌സിനെ മുന്നോട്ട് കൊണ്ടുപോകാന്‍ റുതുരാജിന് സാധിക്കും. വലിയ ഷോട്ടുകള്‍ കളിക്കാനും റുതുരാജിന് ശേഷിയുണ്ട്. ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അഞ്ചാം നമ്പറില്‍ സഞ്ജു സാംസണിനാണ് അവസരം. ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും സഞ്ജുവാണ്.

ഏകദിനത്തില്‍ 55 ശരാശരിയുണ്ടായിട്ടും ഏഷ്യാ കപ്പ് ടീമില്‍ നിന്ന് സഞ്ജു തഴയപ്പെട്ടു. ബാക്കപ്പ് താരമായാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ഏകദിനത്തില്‍ മധ്യനിരയില്‍ കളിച്ച് മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ആറാം നമ്പറില്‍ തിലക് വര്‍മയെ കളിപ്പിക്കാം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലക് സമ്മര്‍ദ്ദ സാഹചര്യത്തില്‍ തിളങ്ങാന്‍ ശേഷിയുള്ളവനാണ്. ഫിനിഷര്‍ റോളില്‍ ഇന്ത്യക്കായി തിളങ്ങാന്‍ തിലകിന് സാധിക്കും.

പന്തുകൊണ്ടും തിലക് ടീമിന് ഉപകാരിയാണ്. ഏഴാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറിനാണ് അവസരം. സ്പിന്‍ ഓള്‍റൗണ്ടറായ സുന്ദര്‍ പവര്‍പ്ലേയിലും ഡെത്തോവറിലും മികവ് കാട്ടുന്ന ബൗളറാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും കഴിവുള്ളവനാണ്. എട്ടാം നമ്പറില്‍ അര്‍ഷ്ദീപ് സിങ്ങിനാണ് അവസരം. ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് മികച്ച ലൈനും ലെങ്തുമുള്ള യുവ പേസര്‍മാരിലൊരാളാണ്.

ടി20 ലോകകപ്പില്‍ പാക് നായകന്‍ ബാബര്‍ ആസമിനെ ഡെക്കിന് മടക്കിയ ബൗളറാണ് അര്‍ഷ്ദീപ്. ഒമ്പതാം നമ്പറില്‍ പ്രസിദ്ധ് കൃഷ്ണക്കാണ് സ്ഥാനം. മികച്ച യുവപേസര്‍മാരിലൊരാളാണ് പ്രസിദ്ധ്. പരിക്ക് മൂലം ഏറെ നാള്‍ ഇന്ത്യന്‍ ടീമിന് പുറത്തിരിക്കേണ്ടി വന്നെങ്കിലും ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിച്ചിട്ടുണ്ട്. 10ാം നമ്പറില്‍ അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക് കളിക്കുമ്പോള്‍ 11ാം നമ്പറില്‍ സ്പിന്‍ സ്‌പെഷ്യലിസ്റ്റായി രവി ബിഷ്‌നോയിയെ പരിഗണിക്കാം.

ഡ്രീം യൂത്ത് 11: പൃഥ്വി ഷാ, യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, പ്രസിദ്ധ് കൃഷ്ണ

Story first published: Thursday, August 31, 2023, 18:05 [IST]
Other articles published on Aug 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+