For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA CUP 2023: ഐപിഎല്ലില്‍ നിലവാരം കാട്ടിയില്ല, ഇന്ത്യന്‍ ടീമിലെ ഇടം മറന്നേക്കൂം! അഞ്ച് പേരിതാ

മുംബൈ: ഐപിഎല്ലിന്റെ ആവേശത്തിന് കൊടിയിറങ്ങിയതോടെ താരങ്ങളെല്ലാം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തിരക്കിലേക്കെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ജൂണ്‍ 7-11വരെ കാത്തിരിക്കുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. ഇടവേളക്ക് ശേഷം ഐസിസി ട്രോഫി നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അതിന് ശേഷം ഏഷ്യാ കപ്പാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ടൂര്‍ണമെന്റ്.

സെപ്തംബര്‍ 2നാണ് ഏഷ്യാ കപ്പ് ആരംഭിക്കാന്‍ പോകുന്നത്. അവസാന ഏഷ്യാ കപ്പ് കിരീടം നഷ്ടപ്പെട്ട് പോയതിനാല്‍ ഇന്ത്യക്ക് ഇത്തവണത്തെ ഏഷ്യാ കപ്പ് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഏറ്റവും ശക്തമായ താരനിരയെ ഇന്ത്യ കളത്തിലിറക്കിയേക്കും. ചില യുവതാരങ്ങളെ ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. ഐപിഎല്ലിന്റെ 16ാം സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ചില താരങ്ങള്‍ ഇന്ത്യന്‍ ടീമിന് പുറത്തായേക്കും.

sanju samson

ഇത്തരത്തില്‍ ഐപിഎല്ലില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാതിരുന്നതോടെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമില്‍ നിന്ന് തഴയപ്പെടാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളിതാ. ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. ഇന്ത്യന്‍ താരങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് സഞ്ജു. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സീസണില്‍ ഭേദപ്പെട്ട ബാറ്റിങ്ങാണ് കാഴ്ചവെച്ചതെങ്കിലും സ്ഥിരതയില്ലായിരുന്നു.

14 മത്സരത്തില്‍ നിന്ന് 362 റണ്‍സ് നേടിയ സഞ്ജുവിന് നിര്‍ണ്ണായക മത്സരങ്ങളില്‍ ഉത്തരവാദിത്തം കാട്ടാനായില്ല. ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സാധിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതോടെ രാജസ്ഥാന് പ്ലേ ഓഫിലും സീറ്റ് നേടാനാവാതെ പോയി. സഞ്ജുവിനെക്കാള്‍ മികവ് കാട്ടാന്‍ പല വിക്കറ്റ് കീപ്പര്‍മാര്‍ക്കും സാധിച്ചതോടെ താരത്തിന്റെ ദേശീയ ടീമിലേക്കുള്ള വഴിയടഞ്ഞെന്ന് തന്നെ പറയാം.

ദീപക് ഹൂഡയാണ് രണ്ടാമത്തെ താരം. ഈ സീസണില്‍ വലിയ ദുരന്തമായിരുന്നു ഹൂഡ. 12 മത്സരത്തില്‍ നിന്ന് ആകെ നേടിയത് 84 റണ്‍സാണ്. 7.64 മാത്രമാണ് ശരാശരി. ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഹൂഡക്ക് കടുപ്പമായിരിക്കും. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് മികവ് കാട്ടി പ്ലേ ഓഫിലേക്കെത്തിയെങ്കിലും ഹൂഡ തീര്‍ത്തും നിരാശപ്പെടുത്തി. സ്പിന്‍ ഓള്‍റൗണ്ടര്‍ വിശേഷണമുള്ള താരം ഇനിയൊരു തിരിച്ചുവരവ് നടത്തില്ലെന്നുറപ്പാണ്.

ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് സ്വപ്‌നം കണ്ടിരുന്നു. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും കളിച്ച് വിരമിക്കുകയെന്ന സ്വപ്‌നം ധവാന്‍ പങ്കുവെച്ചിരുന്നെങ്കിലും അതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായേക്കില്ല. ഇന്ത്യന്‍ ടീമിലേക്കുള്ള ധവാന്റെ വഴി പൂര്‍ണ്ണമായും അടഞ്ഞുവെന്ന് തന്നെ പറയാം. 11 മത്സരത്തില്‍ 373 റണ്‍സാണ് ധവാന്‍ നേടിയത്. ഇന്ത്യക്ക് മികച്ച ഓപ്പണര്‍മാരുള്ളതിനാല്‍ ധവാന് ഇനിയൊരു തിരിച്ചുവരവ് പ്രയാസമാണ്.

shikhar dhawan

വെങ്കടേഷ് അയ്യരാണ് മറ്റൊരു താരം. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷ നല്‍കിയ താരമാണ് വെങ്കടേഷ് അയ്യര്‍. ഓള്‍റൗണ്ടറായ താരം വമ്പനടിക്കാരനായ ബാറ്റ്‌സ്മാനാണ്. ഈ സീസണില്‍ സെഞ്ച്വറിയടക്കം നേടി വലിയ പ്രതീക്ഷ നല്‍കിയ താരം പിന്നീട് നിരാശപ്പെടുത്തി. 14 മത്സരത്തില്‍ നിന്ന് 404 റണ്‍സാണ് നേടിയത്. ഗംഭീര തുടക്കം മുതലാക്കാനാവാതെ പോയതോടെ വെങ്കടേഷിന്റെ തിരിച്ചുവരവ് പ്രതീക്ഷയും അവസാനിച്ചു.

ദേവ്ദത്ത് പടിക്കലാണ് അഞ്ചാമത്തെ താരം. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. മികച്ചൊരു പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ ദേശീയ ടീമിലേക്ക് തിരിച്ചുവരാന്‍ ദേവ്ദത്തിന് മുന്നില്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ മുതലാക്കാന്‍ താരത്തിനായില്ല. യുവതാരത്തിന്റെ പല ഇന്നിങ്‌സുകളും വലിയ വിമര്‍ശനത്തിനും കാരണമായിരുന്നു. അതുകൊണ്ട് തന്നെ ദേശീയ ടീമിലേക്കുള്ള മടക്കം ദേവ്ദത്തിന് തല്‍ക്കാലം മറക്കാം.

Story first published: Wednesday, May 31, 2023, 18:04 [IST]
Other articles published on May 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+