Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സഞ്ജുവിന് വിരമിക്കാം! ഇഷാന്‍ ലോകകപ്പിന്; രാഹുല്‍ ഇല്ലെങ്കില്‍ മാത്രം പ്രതീക്ഷ

ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണിന്റെ നേരിയ പ്രതീക്ഷയും ഇല്ലാതാക്കിയിരിക്കുകയാണ് യുവ താരം ഇഷാന്‍ കിഷന്‍. ഏഷ്യാ കപ്പില്‍ പകിസ്താനെതിരായ ഗംഭീര ഇന്നിങ്‌സോടെ ടീമിലേക്കുള്ള സഞ്ജുവിന്റെ നേരിയ പഴുതും ഇഷാന്‍ അടച്ചതായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ ഈ കളിയില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ ഇഷാന്‍ വിമര്‍ശകര്‍ക്കു ബാറ്റ് കൊണ്ടാണ് മറുപടി നല്‍കിയത്. ഈ പൊസിഷനില്‍ മുമ്പൊരിക്കലും കളിച്ചിട്ടില്ലാത്ത ഇഷാനെ ഇന്ത്യ കളിപ്പിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. സഞ്ജുവിനായി വാദിക്കുകയും ചെയ്തിരുന്നു. പക്ഷെ പാകിസ്താനെതിരേ ഇഷാന്റെ ഇന്നിങ്‌സ് കണ്ടണ്ടതോടെ അവരെല്ലാം മൗനം പാലിക്കുകയാണ്.

SANJU SAMSON

81 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറുമക്കം 82 റണ്‍സാണ് ഇഷാന്‍ ഈ കളിയില്‍ അടിച്ചെടുത്തത്. ഓപ്പണിങ് മാത്രമല്ല മധ്യനിരയിലും തനിക്കു ബാറ്റിങ് വഴങ്ങുമെന്നു അദ്ദേഹം ലോകത്തിനു കാണിച്ചുകൊടുത്തിരിക്കുകയാണ്. സഞ്ജുവിന്റെ മാത്രമല്ല പരിക്കു ഭേദമായി സൂപ്പര്‍ ഫോറില്‍ ടീമിലേക്കു തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്ന രാഹുലിനും ഇഷാന്റെ ഇന്നിങ്‌സ് ഭീഷണിയായിട്ടുണ്ട്.

സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയര്‍ ഇതോടെ അവസാനിച്ചിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര കരിയര്‍ ഔദ്യോഗികമായി ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. ഇനി വിരമിക്കലാണ് അദ്ദേഹത്തിനു മുന്നിലുളള ഏറ്റവും നല്ല ഓപ്ഷന്‍. അല്ലെങ്കില്‍ ഐപിഎല്ലില്‍ മാത്രം സഞ്ജുവിന് ഇനി ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും ആരാധകര്‍ കുറിക്കുന്നു.

ISHAN KISHAN

ഒരു ചര്‍ച്ച ഇന്നു അവസാനിച്ചിരിക്കുകയാണ്. ഐസിസിയുടെ ഏകദിന ലോകകപ്പില്‍ സഞ്ജു സാംസണുണ്ടാവില്ല. കെഎല്‍ രാഹുല്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ലഭ്യമല്ലെങ്കില്‍ മാത്രമേ സഞ്ജു ഇനി ലോകകപ്പ് സ്‌ക്വാഡിലുണ്ടാവുകയുള്ളൂ. സഞ്ജുവും അദ്ദേഹത്തിന്റെ ആരാധകരും ഇനി കരയട്ടെയെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ സ്ഥാനത്തിനു വേണ്ടിയുള്ള മല്‍സരവും അവസാനിച്ചു. തുടര്‍ച്ചയായി നാലാമത്തെ ഇന്നിങ്‌സിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്തതോടെ ഇഷാന്‍ ലോകകപ്പിനുള്ള ടിക്കറ്റ് സ്വന്തമാക്കി. സഞ്ജു സാംസണിനു ഇനി വീട്ടിലിരുന്ന് കളി കാണാമെന്നും ആരാധകര്‍ പറയുന്നു.

Story first published: Saturday, September 2, 2023, 23:55 [IST]
Other articles published on Sep 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+