Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ആരും കൂട്ടില്ലാതെ സഞ്ജു! തനിച്ച് കളി കണ്ടു, ടീമംഗങ്ങളെല്ലാം ഡഗൗട്ടില്‍- വീഡിയോ

ഏഷ്യാ കപ്പില്‍ ടീം ഇന്ത്യ മിന്നുന്ന വിജയവുമായി സൂപ്പര്‍ ഫോറിലേക്കു മുന്നേറിയിരിക്കുകയാണ്. മഴ ഹരം കെടുത്തിയ ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെയും അവസാനത്തെയും കളിയില്‍ കുഞ്ഞന്‍ ടീമായ നേപ്പാളിനെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ കുതിപ്പ്. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പത്തു വിക്കറ്റിനു നേപ്പാളിനെ ഇന്ത്യ കശാപ്പ് ചെയ്യുകയായിരുന്നു. അതിനിടെ ഈ കളിക്കിടെയുള്ള ഒരു വീഡിയോ ആരാധകര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

റിസര്‍വ് താരമായി ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഗാലറിയില്‍ തനിച്ചിരുന്ന് കളി കാണുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ലോകമെമ്പാടുള്ള മലയാളികളെയും സഞ്ജുവിന്റെ ലക്ഷക്കണക്കിനു ആരാധകരെയും സംബന്ധിച്ച് ഏറെ വേദനയുണ്ടാക്കുന്ന വീഡിയോ കൂടിയാണിത്.

SANJU SAMSON

ഇന്ത്യന്‍ ടീമിലുള്ള മറ്റു കളിക്കാരോ, സപ്പോര്‍ട്ട് സ്റ്റാഫുമാരോ ആരും തന്നെ സഞ്ജുവിനൊപ്പമില്ല. തികച്ചും ഏകനായി അദ്ദേഹം മല്‍സരം വീക്ഷിക്കുന്നതാണ് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കുക. നേപ്പാള്‍ ടീം ബാറ്റ് ചെയ്യുന്നതിനിടെ പകര്‍ത്തിയ വീഡിയോ ആണിതെന്നു ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. പ്ലെയിങ് ഇലവന്റെ ഭാഗമല്ലാത്ത മറ്റു ഇന്ത്യന്‍ താരങ്ങളെല്ലാം ഡഗൗട്ടില്‍ ഇരുന്നാണ് കളി കണ്ടത്. പക്ഷെ സഞ്ജു എന്തുകൊണ്ട് ഇവര്‍ക്കൊപ്പം ഡഗൗട്ടിലേക്കു വന്നില്ലെന്നതു വ്യക്തമല്ല.

നേപ്പാളുമായുള്ള ഇന്ത്യയുടെ മല്‍സരം തനിച്ചിരുന്നു കാണുന്ന സഞ്ജു സാംസണ്‍, വീഡിയോ

ഏഷ്യാ കപ്പിനായി 17 അംഗ സ്‌കാഡിനെ തിരഞ്ഞെടുക്കാനായിരുന്നു ടീമുകള്‍ക്കു അനുമതിയുണ്ടായിരുന്നത്. ഇന്ത്യയാവട്ടെ ഒരു റിസര്‍വ് (ട്രാവലിങ് റിസര്‍വ്) താരമടക്കം 18 പേരുള്‍പ്പെട്ട സ്‌ക്വാഡിനെയായിരുന്നു പ്രഖ്യാപിച്ചത്. സഞ്ജുവായിരുന്നു ഏക റിസര്‍വ് താരം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റിനു ആശങ്കയുണ്ടായിരുന്നു.

ഇതേ തുടര്‍ന്നാണ് സഞ്ജുവിനെ ബാക്കപ്പായി ലങ്കയിലേക്കു ഇന്ത്യ ഒപ്പം കൂട്ടിയത്. രാഹുലോ, അല്ലെങ്കില്‍ 17 അംഗ സ്‌ക്വാഡിലെ മറ്റാരെങ്കിലുമോ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയാല്‍ മാത്രമേ സഞ്ജുവിന് ഔദ്യോഗികമായി പ്രധാന ടീമിലേക്കു വരാന്‍ സാധിക്കുകയുള്ളൂ.

പരിക്കു കാരണം രാഹുല്‍ ഗ്രൂപ്പുഘട്ടത്തിലെ ആദ്യ രണ്ടു കളിയില്‍ നിന്നും പിന്‍മാറിയെങ്കിലും സൂപ്പര്‍ ഫോറിനു മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുത്തിരിക്കുകയാണ്. ഇതോടെ സഞ്ജുവിന്റെ പ്രതീക്ഷകളും ഏറെക്കുറെ അസ്തമിച്ചു. 17 അംഗ സ്‌ക്വാഡിന്റെ ഭാഗമല്ലാത്തതിനാലാവാം സഞ്ജുവിന് ടീമിന്റെ ഡഗൗട്ടിലേക്കു പ്രവേശനമില്ലാത്തതെന്നാണ് സൂചന.

SANJU SAMSON

അതേസമയം, നേപ്പാളിനെതിരേ സഞ്ജു തനിച്ചിരുന്നു കളി കാണുന്ന വീഡിയോ കണ്ടതിനു ശേഷം ആരാധകര്‍ ദുഖത്തിനും നിരാശയിലുമാണ്. പലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഭയോടു എങ്ങനെ പെരുമാറരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. സമ്പത്തില്‍ മുന്നിലും സാമാന്യബുദ്ധിയില്‍ ദരിദ്രരുമാണ് ബിസിസിഐയെന്നായിരുന്നു ആരാധകര്‍ പ്രതികരിച്ചത്.

സഞ്ജു സാംസണിനെ പീഡിപ്പിക്കാനുള്ള ഒരു അവസരവും ബിസിസിഐ പാഴാക്കാറില്ല. ഇതു ഹൃദയം തകര്‍ക്കുന്ന വീഡിയോയാണ്, എല്ലായ്‌പ്പോഴും സഞ്ജുവിനൊപ്പമെന്നും ആരാധകര്‍ പറയുന്നു. ഇന്ത്യ ഇത്തവണ ലോകകപ്പ് കിരീടം നേടാന്‍ പോവുന്നില്ലെന്നു ഉറപ്പാണ്. രോഹിത് ശര്‍മ വളരെ മോശം വ്യക്തിയാണെന്നും ആരാധകര്‍ ആഞ്ഞടിച്ചു.

ഈയൊരു മാനസികാവസ്ഥ ഏതൊരു താരത്തെ സംബന്ധിച്ചും വളരെയധികം വേദനിപ്പിക്കുന്നതാണ്. ഇന്ത്യന്‍ ക്രിക്കറ്റിനൊപ്പം ഒമ്പതു വര്‍ഷത്തോളം ഉണ്ടാവുകയും ഏകദിനത്തില്‍ മികച്ച ശരാശരിയുണ്ടാവുകയും ചെയ്തിട്ടും ഈ തരത്തില്‍ ഒറ്റപ്പെട്ട് സഞ്ജു സാംസണ്‍ ഇരിക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. അദ്ദേഹത്തെയോര്‍ത്ത് ദുഖം തോന്നുന്നതായും ആരാധകര്‍ കുറിക്കുന്നു.

Story first published: Tuesday, September 5, 2023, 13:21 [IST]
Other articles published on Sep 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+