For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: സഞ്ജു ഇന്ത്യക്കായി കളിക്കണം, തഴയരുത്- ഇതാ കാരണങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഈ വര്‍ഷം രണ്ടു വലിയ അഗ്നിപരീക്ഷകളാണ് ഇനി വരാനിരിക്കുന്നത്. ആദ്യത്തേത് ഏഷ്യാ കപ്പാണെങ്കില്‍ രണ്ടാമത്തേത് നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പാണ്. ഇത്തവണ ഏകദിന ഫോാര്‍മാറ്റിലാണ് ഏഷ്യാ കപ്പിലെ മല്‍സരങ്ങള്‍. അതുകൊണ്ടു തന്നെ തൊട്ടു പിറകെ വരാനിരിക്കുന്ന ലോകകപ്പിനുള്ള മികച്ച തയ്യാറെടുപ്പ് കൂടിയായിരിക്കും ഈ ടൂര്‍ണമെന്റ്. ഏഷ്യാ കപ്പില്‍ കിരീടം ചൂടി ലോകകപ്പിനു രാജകീയമായി തന്നെ തയ്യാറെടുക്കാനായിരിക്കും ഇന്ത്യന്‍ ടീം ആഗ്രഹിക്കുക.

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു പരിക്കു കാരണം ഏഷ്യാ കപ്പ് നഷ്ടമാവുമെന്നുറപ്പായിരിക്കുകയാണ്. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. എന്നാല്‍ ഏഷ്യാ കപ്പിനു മുമ്പ് റിഷഭിനു ഫിറ്റ്‌നസ് തിരിച്ചുപിടിക്കാന്‍ സാധ്യത തീരെ കുറവാണ്.

SANJU SAMSON

കൂടാതെ മറ്റൊരു വിക്കറ്റ് കീപ്പിങ് ഓപ്ഷനായ കെഎല്‍ രാഹുലും പരിക്കേറ്റ് പുറത്താണ്. അതുകൊണ്ടു തന്നെ സഞ്ജു സാംസണിനു ഏഷ്യാ കപ്പിലേക്കു നറുക്കുവീഴുമെന്നാണ് പുറത്തു വരുന്ന വിവരം. ഏഷ്യാ കപ്പില്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ സഞ്ജു സ്ഥാനം അര്‍ഹിക്കുകയും ചെയ്യുന്നു. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാവുമെന്നു പരിശോധിക്കും.

ഏകദിന ഫോര്‍മാറ്റില്‍ സഞ്ജു സാംസണിന്റെ ഗംഭീര റെക്കോര്‍ഡാണ് ആദ്യത്തെ കാരണം. ഇതു വരെ കളിച്ച ഏകദിനങ്ങളിലെല്ലാം തന്റ മികവ് തെളിയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 11 ഇന്നിങ്‌സുകളിലാണ് സഞ്ജു ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 66 ശരാശരിയില്‍ 330 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. 104.76 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണിത്. ആങ്കറുടെ ഇന്നിങ്‌സ് കളിക്കാനും ആവശ്യമെങ്കില്‍ അതിവേഗം സ്‌കോര്‍ ചെയ്യാനുമുള്ള സഞ്ജുവിന്റെ കഴിവ് കൂടിയാണ് ഇതു അടയാളപ്പെടുത്തുന്നത്.

ഏകദിനത്തില്‍ സഞ്ജുവിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്നത് കരുത്തരായ സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു. കഴിഞ്ഞ വര്‍ഷം ലഖ്‌നൗവില്‍ നടന്ന കളിയിലാണ് അദ്ദേഹം പുറത്താവാതെ 86 റണ്‍സുമായി തിളങ്ങിയത്. മികച്ച ബാറ്റിങ് ടെക്‌നിക്കും അഗ്രഷനുമെല്ലാം ഒത്തുചേര്‍ന്ന ഇന്നിങ്‌സായിരുന്നു അത്. നിര്‍ഭാഗ്യവശാല്‍ കളിയില്‍ ഇന്ത്യ പൊരുതിത്തോല്‍ക്കുകയായിരുന്നു. അതുകൊണ്ടു തന്നെ സഞ്ജുവിന്റെ ഇന്നിങ്‌സിനു വേണ്ടത്ര അംഗീകാരം ലഭിച്ചതുമില്ല.

ഏകദിനത്തിലെ ഈ പ്രകടനം പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ മധ്യനിരയില്‍ തീര്‍ച്ചയായും സ്ഥിരം സാന്നിധ്യമായി മാറേണ്ട താരമാണ് സഞ്ജുവെന്നു പറയേണ്ടി വരും. ബാറ്റിങില്‍ ഏതു പൊസിഷനിലും കളിക്കാനും അദ്ദേഹത്തിനു കഴിയും. നിലവിലെ ഫോമും സ്ഥിരതയും പരിഗണിക്കുമ്പോള്‍ ഏഷ്യാ കപ്പില്‍ തീര്‍ച്ചയായും സഞ്ജു സ്ഥാനമര്‍ഹിക്കുന്നു.

രണ്ടാമത്തെ കാരണം ഏകദിന ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കവെ ഇന്ത്യക്കു മികച്ചൊരു വിക്കറ്റ് കീപ്പറെ ആവശ്യമാണ് എന്നതാണ്. റിഷഭ് പന്തും കെഎല്‍ രാഹുലും ലോകകപ്പില്‍ കളിക്കുമോയെന്ന കാര്യം സംശയമാണ്. പകരമാര് എന്ന ചോദ്യത്തിനു ഇന്ത്യക്കു ഉത്തരം കണ്ടെത്തിയേ തീരൂ. നിലവില്‍ ഇന്ത്യക്കു ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച ഓപ്ഷന്‍ സഞ്ജുവാണ്. അതുകൊണ്ടു തന്നെ ലോകകപ്പിനു മുമ്പ് പരമാവധി അദ്ദേഹത്തിനു അവസരം നല്‍കുകയാണ് ഇന്ത്യ ചെയ്യേണ്ടത്.

SANJU SAMON

ഏഷ്യാ കപ്പില്‍ കളിക്കുകയാണെങ്കില്‍ അതു കൂടുതല്‍ അനുഭവസമ്പത്ത് നേടിയെടുക്കാന്‍ സഞ്ജുവിനെ സഹായിക്കും. തന്റെ റോള്‍ കൂടുതല്‍ നന്നായി മനസ്സിലാക്കാനും ശക്തരായ എതിരാളികള്‍ക്കെതിരേ കഴിവുകള്‍ മിനുക്കിയെടുക്കാനും ഇതിലൂടെ കഴിയും. ഏഷ്യാ കപ്പിലൂടെ ലഭിക്കുന്ന പരിചയ സമ്പത്തും ആത്മവിശ്വാസവുമെല്ലാം ലോകകപ്പില്‍ സഞ്ജുവിന് മുതല്‍ക്കൂട്ടാവും.

ഇവയ്‌ക്കെല്ലാം പുറമെ സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് കഴിവും എടുത്തു പറയേണ്ടതാണ്. വിക്കറ്റിനു പിന്നിലെ ചടുലമായ റിഫ്‌ളക്‌സുകളും കൗശലവുമെലല്ലാം അദ്ദേഹത്തിന്റെ മൂല്യമുയര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ തന്നെ സഞ്ജുവിനെ ടീമിലെടുക്കുന്നത് ബാറ്റിങിലെ ആഴം കൂട്ടുന്നതിനൊപ്പം വിക്കറ്റ് കീപ്പിങില്‍ മികച്ച ഓപ്ഷന്‍ നല്‍കുകയും ചെയ്യും.

Story first published: Tuesday, July 4, 2023, 7:08 [IST]
Other articles published on Jul 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+