Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സഞ്ജു 17 അംഗ ടീമില്‍, രാഹുല്‍ 18ാമന്‍! ഇങ്ങനെ ആക്കൂയെന്ന് മുന്‍ പാക് താരം

ഇന്ത്യയുടെ ഏഷ്യാ ടീം സെലക്ഷനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. മലയാളി താരം സഞ്ജു സാംസണിനെ 17 അംഗ സ്‌ക്വാഡില്‍ നിന്നും തഴയുകയും പകരം ഫിറ്റല്ലാത്ത കെഎല്‍ രാഹുലിനെ ടീമിലെടുക്കുകയും ചെയ്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. നിലവില്‍ രാഹുലിന്റെ ബാക്കപ്പായിട്ടാണ് സഞ്ജു ഉള്‍പ്പെട്ടിരിക്കുന്നത്. ടൂര്‍ണമെന്റില്‍ നിന്നും രാഹുല്‍ പിന്‍മാറിയെങ്കില്‍ മാത്രമേ സഞ്ജുവിന് പ്രധാന ടീമില്‍ ഇടം ലഭിക്കുകയുള്ളൂ.

സ്വന്തം യൂട്യൂബ് ചാനലില്‍ ഇന്ത്യന്‍ ടീമിനെക്കുറിച്ച് വിലയിരുത്തവെയായിരുന്നു സഞ്ജുവിനെ തഴഞ്ഞ സെലക്ടര്‍മരുടെ നടപടിയെ കനേരിയ വിമര്‍ശിച്ചത്. കെഎല്‍ രാഹുല്‍ അടുത്തിടെയായി ടെസ്റ്റ് ക്രിക്കറ്റില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടില്ല. അതു അദ്ദേഹത്തിനു ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായും രാഹുല്‍ കാര്യമായി സ്‌കോര്‍ ചെയ്തിട്ടില്ലെന്നും കനേരിയ ചൂണ്ടിക്കാട്ടി.

SANJU SAMSON

സഞ്ജു സാംസണിനോടു ഇന്ത്യ കാണിച്ചിരിക്കുന്നത് കടുത്ത അനീതി തന്നെയാണ്. കെഎല്‍ രാഹുലിന് ഇന്ത്യ വീണ്ടും അവസരം നല്‍കുന്നുണ്ടെങ്കില്‍ സഞ്ജുവും ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമില്‍ വേണമായിരുന്നു. രാഹുലിനെ റിസര്‍വ് താരമാക്കുകയും ചെയ്യാമായിരുന്നു.

പക്ഷെ ഇന്ത്യ നേരെ തിരിച്ചാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഒരു പക്ഷെ രാഹുല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ പേരായതിനാല്‍ ആയിരിക്കാം അദ്ദേഹത്തിനെ ഒഴിവാക്കാതിരുന്നതെന്നും കനേരിയ നിരീക്ഷിച്ചു.

റിഷഭ് പന്തിന്റെ അഭാവത്തില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിട്ടാണ് കെഎല്‍ രാഹുല്‍ ഇപ്പോള്‍ ടീമിലുള്ളത്. ഇഷാന്‍ കിഷനാണ് ബാക്കപ്പായി ടീമിന്റെ ഭാഗമായിരിക്കുന്നത്. നേരത്തേ ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു സഞ്ജുവും ഇഷാനും തമ്മിലായിരുന്നു പ്രധാന മല്‍സരം. പക്ഷെ സമീപകാലത്തെ മികച്ച ചില പ്രകടനങ്ങള്‍ സഞ്ജുവിനെ പിന്തള്ളാന്‍ ഇഷാനെ സഹായിക്കുകയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസുമായി ഇന്ത്യ അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ വിക്കറ്റ് കാത്തത് ഇഷാനായിരുന്നു. ഓപ്പണറായി ബാറ്റ് വീശിയ താരം മൂന്നു മല്‍സരങ്ങളിലും ഫിഫ്റ്റി പ്ലസ് നേടുകയും പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

ഇതോടെ ഇഷാന്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്തു. സഞ്ജുവിനാവട്ടെ വിന്‍ഡീസിനെതിരേ ഒരേയൊരു ഫിഫ്റ്റി മാത്രമേ നേടാനായിരുന്നുള്ളൂ.

KL RAHUL

ഏഷ്യാ കപ്പ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ടതോടെ സഞ്ജു സാംസണിനു ഒരിക്കല്‍ക്കൂടി ടീമംഗങ്ങള്‍ക്കു കുടിവെള്ളവുമായി ഗ്രൗണ്ടിലേക്കു വരേണ്ടി വരുമെന്നു ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു. സഞ്ജുവിനോടു ഇന്ത്യ അന്യായമാണ് കാണിച്ചതെന്നു പലരും പറയുമെങ്കിലും ഞാന്‍ അതിനോടു യോജിക്കുന്നില്ല.

സഞ്ജുവിന് മതിയായ അവസരങ്ങള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. അവ ഇരു കൈകളും കൊണ്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. ടീമില്‍ നിലനിര്‍ത്തപ്പെടണമെങ്കില്‍ന നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യേണ്ടതുണ്ടെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

സഞ്ജു സാംസണ്‍ (ബാക്കപ്പ്).

Story first published: Friday, August 25, 2023, 7:13 [IST]
Other articles published on Aug 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+