Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സഞ്ജു ക്രിക്കറ്റ് വിട്ടോ? പുതിയ ഗെയിമില്‍ കസറി താരം! വീഡിയോ വൈറല്‍

ഏഷ്യ കപ്പിനിടെ ഇന്ത്യന്‍ ടീമില്‍ നിന്നും അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ട താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ട്രാവലിങ് റിസര്‍വ് താരമായി അദ്ദേഹം ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങളില്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ കെഎല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് സൂപ്പര്‍ ഫോര്‍ മല്‍സരങ്ങള്‍ക്കു മുമ്പ് ടീമിനൊപ്പം ചേര്‍ന്നതോടെ സഞ്ജു അധികപ്പറ്റായി മാറുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ തിരിച്ചയച്ചത്.

സഞ്ജു കേരളത്തിലേക്കു മടങ്ങിയെത്തിയെന്നാണ് എല്ലാവരും കരുതിയതെങ്കിലും അതു സംഭവിച്ചിട്ടില്ലെന്നാണ് പുറത്തു വന്നിരിക്കുന്ന പുതിയ വീഡിയോയിലൂടെ വ്യക്തമായിരിക്കുന്നത്. ദുബായില്‍ ഗോള്‍ഫ് കളിയിലേര്‍പ്പെട്ട സഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ക്രിക്കറ്റില്‍ നിന്നും മാറി ഗോള്‍ഫിലേക്കു താരം വന്നോയെന്നാണ് ആരാധകരുടെ ചോദ്യം.

SANJU SAMSON

നിങ്ങള്‍ ഗോള്‍ഫില്‍ തന്നെ തുടരൂ സഞ്ജൂ. നിങ്ങള്‍ക്കു ഒരു ദിവസം അവിടെ ടൈഗര്‍ വുഡ്‌സാവാന്‍ കഴിയും. ക്രിക്കറ്റിലെ നിങ്ങളുടെ കഴിവ് ഇവിടെ അംഗീകരിക്കപ്പെടില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേക്കാള്‍ സഞ്ജു സാംസണിനു മികച്ചൊരു ഭാവി സൃഷ്ടിച്ചെടുക്കാന്‍ ഗോള്‍ഫിലൂടെ സാധിക്കുമെന്നായിരുന്നു ചിലരുടെ അഭിപ്രായം.

സഞ്ജു സാംസണ്‍ ദുബായില്‍ ഗോള്‍ഫ് കളിക്കുന്ന വീഡിയോ കാണാം

ക്രിക്കറ്ററില്‍ നിന്നും ഗോള്‍ഫറായി മാറിയ സഞ്ജു സാംസണ്‍ ഒരുപാട് ദൂരം മുന്നോട്ടു പോയിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രതിഭയെ അംഗീകരിക്കാതെ നിരന്തരം തഴയുന്ന ബിസിസിഐയ്ക്കു നാണമില്ലേയെന്നും ആരാധകര്‍ ചോദിക്കുന്നു. സഞ്ജു സാംസണ്‍ ഇന്ത്യ വിടണം. ക്രിക്കറ്റില്‍ ഇനി യുഎഇയെ പ്രതിനിധീകരിക്കണം. ഇന്ത്യന്‍ ടീമില്‍ നിങ്ങള്‍ക്കു തുടര്‍ന്നും വല്ലപ്പോഴും മാത്രമേ അവസരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

ഏഷ്യാ കപ്പിനായി 17 അംഗ സ്‌ക്വാഡിനെയായിരുന്നു അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ഈ സംഘത്തില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുലിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് സംശയമുള്ളതിനാല്‍ 18ാമനായി സഞ്ജുവിനെ ടീം ഒപ്പം കൂട്ടുകയായിരുന്നു.

രാഹുലിനു ടൂര്‍ണമെന്റ് നഷ്ടമായാല്‍ മാത്രമേ അദ്ദേഹത്തിനു പ്രധാന ടീമിലേക്കു വരാന്‍ സാധിക്കുമായിരുന്നുള്ളൂ. പക്ഷെ അതു സംഭവിക്കാതിരുന്നതോടെ സഞ്ജുവിന്റെ പ്രതീക്ഷ അസ്തമിക്കുകയും ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയുമായിരുന്നു.

SANJU GOLF

ഏഷ്യാ കപ്പിനു പിന്നാലെ നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ നിന്നും സഞ്ജു തഴയപ്പെട്ടിരുന്നു. രാഹുലും ഇഷാന്‍ കിഷനുമായിരുന്നു വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്.

ഏകദിനത്തില്‍ സഞ്ജുവിനേക്കാള്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവിനു പോലും ലോകകപ്പ് ടീമിലേക്കു നറുക്കു വീഴുകയും ചെയ്തു. ഏകദിനത്തില്‍ 55ന് മുകളില്‍ ബാറ്റിങ് ശരാശരി സഞ്ജുവിനുണ്ട്. പക്ഷെ 25ല്‍ താഴെ മാത്രം ശരാശരിയുള്ള സൂര്യയെയാണ് സെലക്ഷന്‍ കമ്മിറ്റി ടീമിലെടുത്തത്.

ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയ്ക്കു മുമ്പ് ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതിലും സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല. ജിതേഷ് ശര്‍മയും പ്രഭ്‌സിമ്രന്‍ സിങുമായിരുന്നു ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഇടം നേടിയത്.

ഏഷ്യാഡിലേക്കു പരിഗണിക്കപ്പെടാതിരുന്നപ്പോള്‍ സഞ്ജുവിനു ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഒടുവില്‍ ഒരു ടീമിലും ഇടം കിട്ടാതെ അദ്ദേഹം പൂര്‍ണമായി തഴയപ്പെടുകയായിരുന്നു.

Story first published: Sunday, September 10, 2023, 23:45 [IST]
Other articles published on Sep 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+