Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സഞ്ജുവില്ലെങ്കില്‍ സൂര്യയും വേണ്ട! ഏകദിനത്തിലെ റെക്കോര്‍ഡ് നോക്കൂ, ആരാധകരോഷം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ആരാധകര്‍ കടുത്ത നിരാശയിലും രോഷത്തിലുമാണ്. ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന 15 അംഗ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കുമെന്നു ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഷ്യാ കപ്പില്‍ സ്ഥാനമില്ലെങ്കില്‍ ലോകകപ്പിലും സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കില്ലെന്നുറപ്പാണ്.

കാരണം രണ്ടു ടൂര്‍ണമെന്റുകള്‍ക്കും ഏറെക്കുറെ ഒരേ ടീമിനെ തന്നെയായിരിക്കും ഇന്ത്യ ഇറക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച വൈറ്റ് ബോള്‍ പരമ്പരകള്‍ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളിലെത്താനുള്ള സഞ്ജുവിന്റെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു. പക്ഷെ അതു വേണ്ട രീതിയില്‍ മുതലാക്കാന്‍ അദ്ദേത്തിനായില്ല. ഇതോടെയാണ് സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്ത് ഇഷാന്‍ കിഷന്‍ മുന്നില്‍ കയറിയത്.

SANJU SAMSON

ഏകദിന പരമ്പരയില്‍ രണ്ടു മല്‍സരങ്ങളിലാണ് സഞ്ജുവിന് അവസരം കിട്ടിയത്. രണ്ടാം ഏകദിനത്തില്‍ ഒമ്പതു റണ്‍സിനു പുറത്തായെങ്കിലും നിര്‍ണായകമായ അവസാന കളിയില്‍ 41 ബോളില്‍ 51 റണ്‍സോടെ സഞ്ജു മിന്നിച്ചിരുന്നു. ഇതോടെ ടി20 പരമ്പരയിലും അദ്ദേഹം മികച്ച പ്രകടനം തുടരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. പക്ഷെ ടി20യില്‍ സഞ്ജു വന്‍ ഫ്‌ളോപ്പായി തീര്‍ന്നു.

അഞ്ചു മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഇവയില്‍ മൂന്നു കളിയിലാണ് ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയത്. ഒന്നില്‍പ്പോലും 20 റണ്‍സ് പോലും തികയ്ക്കാന്‍ സഞ്ജുവിനായില്ല. 12, 7, 13 എന്നിങ്ങനെ സ്‌കോറുകള്‍ക്കു അദ്ദേഹം പുറത്താവുകയായിരുന്നു. ഒരു മല്‍സരത്തില്‍ റണ്ണൗട്ടായപ്പോള്‍ മറ്റൊന്നില്‍ ക്രീസിനു പുറത്തേക്കിറങ്ങിയതിനെ തുടര്‍ന്ന് സ്റ്റംപ് ചെയ്യപ്പെടുകയുമായിരുന്നു.

ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കാനിരിക്കുന്നത്. അതുകൊണ്ടു തന്നെ ടി20 പരമ്പരയില്‍ ഫ്‌ളോപ്പായതിന്റെ പേരില്‍ മാത്രം സഞ്ജുവിനെ എങ്ങനെയാണ് ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കുകയെന്നതാണ് ആരാധകരുടെ ചോദ്യം.

ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിന്റേത്. 13 മല്‍സരങ്ങളില്‍ നിന്നും 55.71 ശരാശരിയില്‍ 104 സ്‌ട്രൈക്ക് റേറ്റോടെ 390 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. മൂന്നു ഫിഫ്റ്റികള്‍ ഉള്‍പ്പെടെയാണിത്. സൗത്താഫ്രിക്കയ്‌ക്കെതിരേ നേടിയ 86 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

SANJU SAMSON

ഏഷ്യാ കപ്പില്‍ സഞ്ജു ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ശക്തമായ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. ഏകദിനത്തില്‍ നാലാം നമ്പറില്‍ ശരാശരി 51, സ്‌ട്രൈക്ക് റേറ്റ് 124.4, അഞ്ചാം നമ്പറില്‍ ശരാശരി 52, സ്‌ട്രൈക്ക് റേറ്റ് 89.66, ആറാം നമ്പറില്‍ ശരാശരി 90, സ്‌ട്രൈക്ക് റേറ്റ് 117.6 എന്നിട്ടം സഞ്ജു സാംസണിനെ ഇന്ത്യ ഒഴിവാക്കുന്നു. കടുത്ത അനീതിയാണ് ഇതെന്നും ആരാധകര്‍ പറയുന്നു.

എന്തുകൊണ്ടാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും സഞ്ജു സാംസണിനെ ഒഴിവാക്കുന്നത്? സഞ്ജുവിനു പകരം സൂര്യകുമാര്‍ യാദവിനെ ടീമിലെടുക്കാന്‍ പാടില്ല. അതു സംഭവിച്ചാല്‍ ഫേവററ്റിസം തന്നെയാണ് ഇതെന്നു നമുക്ക് ഉറപ്പിക്കാം, ഇന്ത്യന്‍ ക്രിക്കറ്റ് തീര്‍ന്നുവെന്നും നമുക്കു പറയാന്‍ സാധിക്കുമെന്നു ആരാധകര്‍ തുറന്നടിച്ചു.

ടി20 ഫോര്‍മാറ്റിലെ പ്രകടനത്തിന്റെ പേരില്‍ സഞ്ജു സാംസണിനെ എങ്ങനെ ഏഷ്യാ കപ്പില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കും? അങ്ങനെയെങ്കില്‍ ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവിനെ എങ്ങനെ പരിഗണിക്കാന്‍ സാധിക്കുമെന്നും ആരാധകര്‍ ചോദിക്കുന്നു.

സഞ്ജു സാംസണ്‍ ഏകദിനത്തില്‍ വളരെ നന്നായി കളിച്ചിട്ടുള്ള താരമാണ്. ഏഷ്യാ കപ്പില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടാല്‍ അതു നിര്‍ഭാഗ്യകരമായിരിക്കുമെന്നും ആരാധര്‍ കുറിക്കുന്നു.

Story first published: Thursday, August 17, 2023, 12:47 [IST]
Other articles published on Aug 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+