Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇഷാനല്ല, സഞ്ജു കളിക്കും! രണ്ടു കാരണങ്ങള്‍, ചൂണ്ടിക്കാട്ടി പിയൂഷ് ചൗള

ഏഷ്യാ കപ്പില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുലിനെ ഗ്രൂപ്പുഘട്ട മല്‍സരങ്ങളില്‍ നഷ്ടമായതിനു പിന്നാലെ പകരം ആരെ കളിപ്പിക്കുമെന്ന സംശയത്തിലണ് ടീം ഇന്ത്യ. ഇഷാന്‍ കിഷനാണ് നിലവില്‍ ടീമിലെ ബാക്കപ്പ് വിക്കറ്റ് കീപ്പറെങ്കിലും മലയാളി താരം സഞ്ജു സാംസണിനു അവസരം ലഭിച്ചേക്കുമെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ സ്പിന്നര്‍ പിയൂഷ് ചൗള. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം സഞ്ജുവിനെ പിന്തുണച്ചത്.

ശനിയാഴ്ച ചിരവൈരികളായ പാകിസ്താനെതിരേയും തുടര്‍ന്നു നേപ്പാളിനെതിരേയുമുള്ള ഗ്രൂപ്പ് മല്‍സരങ്ങളില്‍ നിന്നാണ് പരിക്കു കാരണം രാഹുല്‍ പിന്‍മാറിയിരിക്കുന്നത്. ഇതോടെ ഇന്ത്യയുടെ ടീം കോമ്പിനേഷനും ആകെ അവതാളത്തിലായിരിക്കുകയാണ്. കാരണം ഇഷാനെ ഓപ്പണിങിലേക്കു കൊണ്ടു വരികയാണെങ്കില്‍ അതു ബാറ്റിങ് ലൈനപ്പില്‍ വലിയ അഴിച്ചുപണികള്‍ക്കു വഴിയൊരുക്കും.

SANJU SAMSON

രാഹുലിന്റെ ബാറ്റിങ് പൊസിഷന്‍ അഞ്ചാണെങ്കിലും ഇഷാന് ഈ റോള്‍ അനുയോജ്യമല്ല. കരിയറില്‍ ഇതുവരെ അദ്ദേഹം അഞ്ചാം നമ്പറില്‍ കളിച്ചിട്ടുമില്ല. ഓപ്പണിങ് കൂടാതെ മൂന്ന്, നാല് പൊസിഷനുകളിലാണ് ഇഷാന്‍ നേരത്തേ ബാറ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടിട്ടുള്ളത് ഓപ്പണിങിലുമാണ്. അതുകൊണ്ടു തന്നെ തന്നെ മധ്യനിരയില്‍ ഇഷാനെ കളിപ്പിക്കാന്‍ ഇന്ത്യ ധൈര്യപ്പെടുകയില്ല.

സഞ്ജു നിലവില്‍ 17 അംഗ സ്‌ക്വാഡിന്റെ ഭാഗമല്ല. 18ാമനായി, രാഹുലിന്റെ ബാക്കപ്പായിട്ടാണ് അദ്ദേഹത്തെ ടീം ഒപ്പം കൂട്ടിയത്. അതുകൊണ്ടു തന്നെ രാഹുല്‍ പിന്‍മാറിയാല്‍ സഞ്ജുവിനു ടീമിലേക്കു വരാം. അതു സംഭവിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. ഇഷാനു പകരം സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കാന്‍ പ്രധാനമായും രണ്ടു കാരണങ്ങളാണ് ചൗള ചൂണ്ടിക്കാട്ടുന്നത്.

ഏകദിനത്തിലെ നിലവിലെ പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ രാഹുലിനു പകരം ഇഷാന്‍ കിഷന്‍ തന്നെയായിക്കും പ്ലെയിങ് ഇലവനിലേക്കു വരുന്നത്. പക്ഷെ ഇഷാന്‍ ഓപ്പണിങിലേക്കു വരികയാണെങ്കില്‍ ടീം കോമ്പിനേഷനില്‍ ഇന്ത്യക്കു ചില വിട്ടുവീഴ്ചകള്‍ നടത്തേണ്ടതായി വരും.

പക്ഷെ ഐസിസിയുടെ ഏകദിന ലോകകപ്പ് ഇത്രയും അടുത്തെത്തിനില്‍ക്കവെ നമ്മള്‍ ടീം കോമ്പിനേഷനില്‍ മാറ്റങ്ങള്‍ വരുത്താതിരിക്കുന്നതായിരിക്കും നല്ലതെന്നാണ് തന്റെ അഭിപ്രായെന്നു ചൗള വ്യക്തമാക്കി. ഇതാണ് ഇഷാനെ കളിപ്പിക്കേണ്ട എന്നതിനു ആദ്യത്തെ കാരണമായി അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഈ കാരണത്താല്‍ തന്നെ സഞ്ജു സാംസണിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമെന്നു ഞാന്‍ കരുതുന്നു. ഇഷാന്‍ കിഷനെ സംബന്ധിച്ച് ഇതു അല്‍പ്പം കടുപ്പം തന്നെയായിരിക്കും.

ISHAN KISHAN

കാരണം അദ്ദേഹം അവസാനമായി കളിച്ച പരമ്പരയില്‍ (വെസ്റ്റ് ഇന്‍ഡീസ്) മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ മധ്യനിരയില്‍ കളിക്കുന്നതാണ് കാര്യമെങ്കില്‍ അവിടെ ഇഷാനല്ല കൂടുതല്‍ യോജിക്കുന്നത്. അതിനാല്‍ തന്നെ സഞ്ജുവിന് അവസരം ലഭിച്ചേക്കാമെന്നും പ്രതീക്ഷിക്കുന്നതായി ചൗള കൂട്ടിച്ചേര്‍ത്തു. സഞ്ജു ടീമിലേക്കു വരേണ്ടതിന്റെ രണ്ടാമത്തെ കാരണം ഇതാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഏകദിനത്തിലെ പ്രകടനം താരതമ്യം ചെയ്യുകയാണെങ്കില്‍ ഇഷാനേക്കാള്‍ മുകളിലാണ് സഞ്ജുവിന്റെ സ്ഥാനമെന്നു കാണാം. 2021ല്‍ ഏകദിനത്തില്‍ അരങ്ങേറിയ അദ്ദേഹം 12 ഇന്നിങ്‌സുകളിലാണ് കളിച്ചിട്ടുള്ളത്. ഇവയില്‍ അഞ്ചിലും നോട്ടൗട്ടായിരുന്ന സഞ്ജു 55.71 ശരാശരിയില്‍ 390 റണ്‍സെടുക്കുകയും ചെയ്തു. മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

അതേസമയം, ഇഷാന്‍ ഏകദിനത്തില്‍ 16 ഇന്നിങ്‌സുകളില്‍ നിന്നും 46.27 ശരാശരിയില്‍ 694 റണ്‍സാണ് ഇതുവരെ നേടിയത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ നേടിയ ഡബിള്‍ സെഞ്ച്വറിയാണ് ഇഷാന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം. കൂടാതെ ആറു ഫിഫ്റ്റികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Friday, September 1, 2023, 12:37 [IST]
Other articles published on Sep 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+