For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: സഞ്ജുവിന്റെ വഴി അടഞ്ഞിട്ടില്ല, സൂര്യക്ക് പകരം ലോകകപ്പ് ടീമിലേക്ക്? റിപ്പോര്‍ട്ട് ഇതാ

കൊളംബോ: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഫ്‌ളോപ്പായതോടെ സൂര്യകുമാര്‍ യാദവിന്റെ ദേശീയ ടീമിലെ സ്ഥാനം വലിയ ചോദ്യം ഉയര്‍ത്തുകയാണ്. ഏകദിനത്തില്‍ 25ല്‍ താഴെ മാത്രം ശരാശരിയുണ്ടായിട്ടും ഏഷ്യാ കപ്പിലേക്കും ഏകദിന ലോകകപ്പിലേക്കും സൂര്യക്ക് വിളിയെത്തി. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേ പ്ലേയിങ് 11ലെത്തിയപ്പോള്‍ 34 പന്തില്‍ 26 റണ്‍സുമായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് സൂര്യകുമാര്‍ കാഴ്ചവെച്ചത്.

നിര്‍ണ്ണായക സമയത്ത് മോശം ഷോട്ട് കളിച്ചാണ് സൂര്യ പുറത്തായത്. തുടര്‍ച്ചയായി സ്വീപ് ഷോട്ടുകള്‍ കളിച്ചാണ് സൂര്യയുടെ മടക്കം. ഏകദിനത്തില്‍ താന്‍ വലിയ മികവുള്ളവനല്ലെന്ന് പ്രകടനംകൊണ്ട് തെളിയിക്കുകയാണ് സൂര്യ. അതുകൊണ്ടുതന്നെ സൂര്യകുമാര്‍ യാദവ് എന്തിനാണ് ഏകദിന ലോകകപ്പ് ടീമിലെന്ന ചോദ്യം കൂടുതല്‍ ശക്തമാവുന്നു. ടി20യില്‍ പുലിയാണെങ്കിലും ഏകദിനത്തില്‍ സൂര്യകുമാര്‍ ദുരന്തമാണ്. ഇപ്പോഴിതാ സൂര്യകുമാറിന് പകരം സഞ്ജു സാംസണെ പരിഗണിക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമാണ്.

സഞ്ജുവിന് നീതി നല്‍കണമെന്നും മുംബൈ ലോബിയുടെ കളി അവസാനിപ്പിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ഏകദിനത്തില്‍ 55ന് മുകളിലാണ് സഞ്ജുവിന്റെ ശരാശരി. എന്നിട്ടും ടീമിന് പുറത്ത് നില്‍ക്കുന്നു. അതേ സമയം സൂര്യകുമാര്‍ യാദവിന്റെ ശരാശരി 25ല്‍ താഴെയായിട്ടും ലോകകപ്പ് ടീമിലടക്കം ഇടം ലഭിച്ചിരിക്കുന്നു. അടുത്ത കാലത്ത് ഇന്ത്യക്കായി ഏകദിനം കളിച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മോശം ശരാശരി സൂര്യകുമാറിന്റെ പേരിലാണ്.

എന്നിട്ടും ഏകദിന ടീമില്‍ തുടരുന്നത് രോഹിത് ശര്‍മയുടെ താല്‍പര്യംകൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. ബംഗ്ലാദേശിനെതിരേ ഇന്ത്യ തകര്‍ന്നപ്പോള്‍ രക്ഷകനാവാനുള്ള അവസരം സൂര്യക്കുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിനത് സാധിക്കാതെ പോയി. റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ സഞ്ജു സാംസണ്‍ നടത്തിയ ബാറ്റിങ് പ്രകടനങ്ങളുടെ കണക്കും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ 4 വിക്കറ്റിന് 51 എന്ന നിലയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തകര്‍ന്നപ്പോള്‍ പുറത്താവാതെ 86 റണ്‍സ് സഞ്ജു നേടി.

sanju samson

97 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലേക്കെത്തിയപ്പോള്‍ പുറത്താവാതെ 43* റണ്‍സ് നേടി. 79 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ 54 റണ്‍സ് നേടി. കളിച്ച അവസാന ഏകദിനത്തില്‍ 51 റണ്‍സ് നേടി. ടീം തകരുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക പ്രകടനങ്ങളോടെ രക്ഷകനാവാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഈ കണക്കുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ ഫിനിഷിങ് മികവില്‍ വിശ്വസിക്കുന്നു. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന് ഏകദിനത്തിലും ഇതേ പ്രകടനം ആവര്‍ത്തിക്കാനാവുമെന്നാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിനോട് നീതികാട്ടാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ബംഗ്ലാദേശിനെതിരേ നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്താന്‍ സൂര്യക്കായി. സ്വീപ് ഷോട്ട് മാത്രമാണ് അദ്ദേഹം കളിച്ചതെന്നാണ് കൗതുകകരമായ കാര്യം.

സ്പിന്നര്‍മാര്‍ക്കെതിരേ സ്വീപ് ഷോട്ട് മാത്രം കളിക്കാനാണ് സൂര്യ ശ്രമിച്ചത്. ഇതാണ് അദ്ദേഹത്തിന്റെ വിക്കറ്റില്‍ കലാശിച്ചതും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്‍ മധ്യനിരയില്‍ മികച്ച പ്രകടനത്തോടെയാണ് തുടങ്ങിയത്. പാകിസ്താനെതിരേ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും സ്ഥിരത കാട്ടുന്നില്ല. മധ്യനിരയില്‍ സ്ഥിരതയോടെ റണ്‍സ് നേടിയിരുന്ന താരമാണ് സഞ്ജു. ഇന്ത്യ തിലക് വര്‍മയ്ക്ക് ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ അരങ്ങേറ്റത്തിന് അവസരം നല്‍കി.

അപ്പോഴും റിസര്‍വ് താരമായിപ്പോലും സഞ്ജു ഇന്ത്യന്‍ ടീമിലില്ല. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ റിസര്‍വ് താരമായിരുന്നു സഞ്ജുവെങ്കിലും കെ എല്‍ രാഹുല്‍ തിരിച്ചെത്തിയതോടെ ടീമിലെ സീറ്റ് തെറിച്ചു. ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജു സാംസണ്‍ ലോകകപ്പ് ടീമിനൊപ്പം റിസര്‍വ് താരമായിപ്പോലും ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ സൂര്യ ഫ്‌ളോപ്പ് ഷോ തുടരുന്നതോടെ ടീം മാനേജ്‌മെന്റ് സഞ്ജുവിന്റെ കാര്യം വീണ്ടും പരിഗണിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Saturday, September 16, 2023, 7:48 [IST]
Other articles published on Sep 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+