Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: 'ഇട നെഞ്ചിലാണ് സഞ്ജു', ഹൃദയം കീഴടക്കി മലയാളി ആരാധകര്‍! ചിത്രങ്ങള്‍ വൈറല്‍

കാന്‍ഡി: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം നടക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റുചെയ്യുകയാണ്. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മലയാളി താരം സഞ്ജു സാംസണില്ല. ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇല്ലായിരുന്നെങ്കിലും റിസര്‍വ് താരമായി സഞ്ജുവിനെ പരിഗണിച്ചിരുന്നു. കെ എല്‍ രാഹുല്‍ കളിക്കാത്ത സാഹചര്യത്തില്‍ സഞ്ജുവിനെ ഇന്ത്യ പരിഗണിക്കുമെന്ന നേരിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ ഇഷാന്‍ കിഷനെയാണ് പ്ലേയിങ് 11ലേക്ക് പരിഗണിച്ചത്.

സഞ്ജു വരുന്ന മത്സരങ്ങളിലും പ്ലേയിങ് 11ലെത്താന്‍ സാധ്യതയില്ല. എന്നാല്‍ സഞ്ജുവിന്റെ ആരാധകര്‍ക്ക് കളിച്ചാലും ഇല്ലെങ്കിലും ഹീറോയാണ്. ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെയിലും സഞ്ജു ആരാധകര്‍ താരത്തെ പിന്തുണച്ച് എത്തിയിരിക്കുകയാണ്. സഞ്ജുവിന്റെ ചിത്രം ഉള്‍പ്പെടുന്ന വലിയ ഫ്‌ളക് അടിച്ച് ' ഐ ലവ് യു' സഞ്ജു എന്നാണ് എഴുതിയിരിക്കുന്നത്. ഇവര്‍ സഞ്ജുവിനായി ആര്‍പ്പു വിളിക്കുന്നുമുണ്ട്. സഞ്ജുവിന്റെ ആരാധകരുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്ക് ലഭിക്കുന്നതുപോലെയുള്ള വലിയ പിന്തുണയാണ് സഞ്ജുവിന് ലഭിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും ആരാധകരുടെ ഇഷ്ട താരമാണ് അദ്ദേഹം. മലയാളിയായതിനാല്‍ത്തന്നെ വലിയൊരു വിഭാഗം മലയാളി ആരാധകരും സഞ്ജുവിനെ പിന്തുണക്കുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞപ്പോള്‍ത്തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏകദിനത്തില്‍ മോശം റെക്കോഡുള്ള സൂര്യകുമാര്‍ യാദവ് ടീമില്‍ ഇടം നേടി.

ഇതുവരെ ഏകദിനത്തില്‍ അരങ്ങേറ്റം നടത്താത്ത തിലക് വര്‍മയേയും ഇന്ത്യ ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിച്ചു. എന്നാല്‍ ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരി ഉണ്ടായിട്ടും സഞ്ജുവിന് ഇടം നല്‍കിയില്ല. മധ്യനിരയില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് സഞ്ജു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള സഞ്ജു ഫിനിഷര്‍ റോളിലടക്കം കസറാന്‍ മിടുക്കനാണ്. എന്നാല്‍ സഞ്ജുവിന്റെ മികവിനെ വിശ്വസിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തയ്യാറല്ല.

sanju samson

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള സഞ്ജുവിന് ഇന്ത്യക്കായി ടി20യില്‍ തിളങ്ങാനായിട്ടില്ല. ടി20യില്‍ സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. എന്നാല്‍ ഏകദിനത്തില്‍ ഗംഭീര റെക്കോഡ് സഞ്ജുവിന് അവകാശപ്പെടാം. എന്നിട്ടും അദ്ദേഹം ഏഷ്യാ കപ്പ് ടീമിന് പുറത്താണ്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും സഞ്ജുവിന് ബാക്കപ്പായി അവസരം ലഭിക്കാനാണ് സാധ്യത.

സഞ്ജുവിനെ കളിപ്പിച്ചാലും ഇല്ലെങ്കിലും ആരാധകരുടെ മനസില്‍ സഞ്ജു ഹീറോയാണ്. ഇത് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിക്കുന്ന ആരാധക പിന്തുണ. അയര്‍ലന്‍ഡില്‍ കളിക്കാന്‍ പോയപ്പോഴും സഞ്ജുവിനെ പിന്തുണച്ച് ആരാധകരെത്തിയിരുന്നു. സഞ്ജുവിനെ തഴയുമ്പോള്‍ ഉണ്ടാകുന്ന സൈബര്‍ ആക്രമണമാണ് ഇടക്കൊക്കെ സഞ്ജുവിനെ പരിഗണിക്കാന്‍ കാരണമെന്ന് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ ചേതന്‍ ശര്‍മയടക്കം പറഞ്ഞിട്ടുണ്ട്.

എന്തായാലും സഞ്ജുവിന് ലഭിക്കുന്ന ആരാധക പിന്തുണ എല്ലാവരേയും ഞെട്ടിക്കുന്നതാണ്. സഞ്ജു ടീമില്‍ ഇല്ലാത്തപ്പോള്‍ പോലും സഞ്ജുവിന് ആര്‍പ്പുവിളിക്കാന്‍ ആരാധകരുണ്ടാവുമെന്നതാണ് കൗതുകകരമായ കാര്യം. എന്തായാലും മലയാളി ആരാധകരെ സംബന്ധിച്ച് സഞ്ജുവിന്റെ സ്ഥാനം ഇടനെഞ്ചിലാണെന്ന് നിസംശയം പറയാം.

പ്ലെയിങ് ഇലവന്‍ ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്.

Story first published: Saturday, September 2, 2023, 15:58 [IST]
Other articles published on Sep 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+