Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സൂര്യ ശരാശരി 24, സഞ്ജു 55! തിലക് അരങ്ങേറിയില്ല; ടീം ഇന്ത്യയില്‍ മുംബൈ ലോബി?

ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡിനെക്കുറിച്ച് പിടിഐ നിര്‍ണായക സൂചനകള്‍ പുറത്തുവിട്ടതോടെ സഞ്ജു സാംസണിന്റെ ആരാധകര്‍ കടുത്ത നിരാശയിലും രോഷത്തിലുമാണ്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. 17 അംഗ ഇന്ത്യന്‍ സംഘത്തില്‍ സഞ്ജു ഉണ്ടാവില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അദ്ദേഹത്തിനു പകരം ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമില്‍ ഇടം പിടിക്കുകയും ചെയ്യും.

പൂര്‍ണ ഫിറ്റ്‌നസിലേക്കു തിരികെയെത്തിക്കൊണ്ടിരിക്കുന്ന കെഎല്‍ രാഹുലായിരിക്കും ഏഷ്യാ കപ്പില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ബാക്കപ്പ് റോളിലേക്കു സഞ്ജുവും ഇഷാനും തമ്മിലായിരുന്നു പ്രധാന മല്‍സരം. പക്ഷെ സഞ്ജുവിനെ പിന്തള്ളി ഇപ്പോള്‍ ഇഷാന്‍ ഏറെ മുന്നിലെത്തുകയും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തുവെന്നാണ് വ്യക്തമായിരിക്കുന്നത്.

SANJU SAMSON

വെസ്റ്റ് ഇന്‍ഡീസുമായുള്ള വൈറ്റ് ബോള്‍ പരമ്പരകള്‍ ഇഷാനും സഞ്ജുവിനും ഒരുപോലെ പ്രധാനപ്പെട്ടതായിരുന്നു. ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത ഇഷാന്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സഞ്ജുവിന് അവസാന കളിയില്‍ മാത്രമേ ഫിഫ്റ്റി കുറിക്കാനായുള്ളൂ. അതിനു ശേഷമുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ മൂന്നിലും സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചു. പക്ഷെ ഒന്നില്‍പ്പോലും 20 റണ്‍സ് നേടാന്‍ അദ്ദേഹത്തിനായില്ല.

ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ടി20 സ്‌പെഷ്യലിസ്റ്റും വെടിക്കെട്ട് ബാറ്ററുമായ സൂര്യകുമാര്‍ യാദവ് ഉണ്ടാവുമെന്നാണ് പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകദിനത്തില്‍ ഇനിയും തിളങ്ങാന്‍ അദ്ദേഹത്തിനായിട്ടില്ല.

വെസ്റ്റ് ഇന്‍ഡീസുമായുള്ള അവസാനത്തെ ഏകദിന പരമ്പരയിലും സൂര്യ ഫ്‌ളോപ്പായിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത യുവ മധ്യനിര ബാറ്റര്‍ തിലക് വര്‍മയും 17 അംഗ ഏഷ്യാ കപ്പ് ടീമിലുണ്ടാവുമെന്നാണ് വിവരം. വെസ്റ്റ് ഇന്‍ഡീസുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് തിലക്.

നാലാം നമ്പറില്‍ കളിച്ച താരം സ്ഥിരതാര്‍ന്ന പ്രകടനത്തോടെ കൈയടി വാങ്ങുകയും ചെയ്തിരുന്നു. ഒരു ഫിഫ്റ്റിയടക്കം നേടി പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായും തിലക് മാറിയിരുന്നു. ഏഷ്യാ കപ്പില്‍ നാലാം നമ്പറിലുള്ള ശ്രേയസ് അയ്യരുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സംശയം നിലനില്‍ക്കെയാണ് തിലകിനു അവസരം ലഭിക്കുന്നത്.

ഏകദിനത്തില്‍ സൂര്യയേക്കാള്‍ മികച്ച ബാറ്റിങ് ശരാശരിയുണ്ടായിട്ടും സഞ്ജുവിനെ എന്തിനു ഒഴിവാക്കുന്നുവെന്നാണ് ആരാധകരുടെ ചോദ്യം. കൂടാതെ ഏകദിനത്തില്‍ ഇനിയും അരങ്ങറുക പോലും ചെയ്തിട്ടില്ലാത്ത തിലക് എങ്ങനെയാണ് സഞ്ജുവിനെ മറികടന്ന് ടീമിലെത്തുകയെന്നും അവര്‍ തുറന്നടിച്ചു.

SURYAKUMAR YADAV

സൂര്യയുടെ ഏകദിന ശരാശരി 24 മാത്രമാണ്. തിലകാവട്ടെ ഏകദിനത്തില്‍ അരങ്ങേറിയിട്ടുമില്ല. സഞ്ജുവിന് ഏകദിനത്തില്‍ 55 ശാരാശരിയുണ്ട്. 2019ലെ ലോകകപ്പിനു ശേഷം സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവും മികച്ച ശരാശരിയുള്ള രണ്ടാമത്തെ ഇന്ത്യന്‍ താരവും സഞ്ജുവാണ് (101.5). എന്നിട്ടും ഏഷ്യാ കപ്പ് ടീമില്‍ ഇടമില്ലെങ്കില്‍ പ്രകടനത്തില്‍ അല്ല കാര്യമെന്ന സന്ദേശമാണ് ലഭിക്കുന്നത്. ലോബികളുടെ കളിയും ഫേവറിറ്റിസവുമാണ് ഇപ്പോഴുള്ളതെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഏഷ്യാ കപ്പിലും ലോകകപ്പിലുമെല്ലാം മുംബൈ ഇന്ത്യന്‍സ് ലോബിയാണ് നമുക്കു കാണാന്‍ സാധിക്കുകയെന്നായിരുന്നു ചിലര്‍ തുറന്നടിച്ചത്. 2019ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ അമ്പാട്ടി റായുഡുവിനു സംഭവിച്ചതാണ് ഇപ്പോള്‍ സഞ്ജു സാംസണിന്റെ കാര്യത്തിലുമുണ്ടായിരിക്കുന്നത്. ഏകദിനത്തില്‍ 56നടുത്ത് ബാറ്റിങ് ശരാശരിയുള്ള താരമാണ് സഞ്ജുവെന്നും ആരാധകര്‍ പറയുന്നു.

ടി20യില്‍ അത്ര നല്ല റെക്കോര്‍ഡല്ലെങ്കിലും ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള സഞ്ജു സാംസണ്‍ തഴയപ്പെടുന്നു. പകരം ഏകദിനത്തില്‍ ഫ്‌ളോപ്പായ, ടി20യില്‍ മാത്രം തിളങ്ങുന്ന സൂര്യക്കു മുന്‍തൂക്കം ലഭിക്കുന്നു. ഏകദിന ടൂര്‍ണമെന്റിലാണ് ഇന്ത്യ ഇത്തരമൊരു മണ്ടത്തരം കാണിക്കുന്നതെന്നും ആരാധകര്‍ വിമര്‍ശിച്ചു.

Story first published: Sunday, August 20, 2023, 7:23 [IST]
Other articles published on Aug 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+