For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഓണം പൊളിക്കുവല്ലേ..., മുണ്ടില്‍ ചുള്ളനായി സഞ്ജു സാംസണ്‍! ചിത്രം വൈറല്‍

കൊച്ചി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ 17 അംഗ ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ തഴയപ്പെട്ടിരുന്നു. 17 അംഗ ടീമില്‍ നിന്ന് സഞ്ജു തഴയപ്പെട്ടെങ്കിലും ബാക്കപ്പ് താരമായി സഞ്ജുവുണ്ടാവും. ഇന്ത്യയുടെ ചില താരങ്ങള്‍ പരിക്കിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ടാണ് ബാക്കപ്പ് താരമായി സഞ്ജുവിനെ പരിഗണിക്കുന്നത്. സെപ്തംബര്‍ 2ന് പാകിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നാളെയാണ് ഏഷ്യാ കപ്പിന് കൊടിയേറുന്നത്.

ഇപ്പോഴിതാ ഏഷ്യാ കപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ സഞ്ജു സാംസണ്‍ ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. ഭാര്യ ചാരുവിനോടൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രം സഞ്ജു ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. കുര്‍ത്തയും വെള്ള മുണ്ടുമുടുത്ത് സഞ്ജു തിളങ്ങുമ്പോള്‍ പിങ്ക് കളറിലുള്ള പട്ടുപാവാടയിലാണ് ചാരു തിളങ്ങുന്നത്. ഇരുവരുടേയും ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി ആരാധകര്‍ സഞ്ജുവിന് ഓണാശംസകള്‍ നേര്‍ന്നിട്ടുണ്ട്.

sanju samson

ഇന്ത്യന്‍ ടീമിലെ സജീവ താരമെന്ന് സഞ്ജു സാംസണെ വിളിക്കാനാവില്ല. എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. വലിയ ആരാധക പിന്തുണയും സഞ്ജുവിനുണ്ട്. അവസാന അയര്‍ലന്‍ഡ് പര്യടനത്തിലും സഞ്ജുവിന് വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമില്‍ നിന്ന് സഞ്ജു തഴയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവിനും ഇതുവരെ ഏകദിന അരങ്ങേറ്റം നടത്താത്ത തിലക് വര്‍മക്കുമെല്ലാം ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്.

എന്നാല്‍ സഞ്ജു തഴയപ്പെട്ടു. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള താരമാണ് സഞ്ജു. എന്നിട്ടും അദ്ദേഹത്തിന് പിന്തുണ ലഭിക്കുന്നില്ല. പരിക്കേറ്റ് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുണ്ടായിരുന്ന ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ഇപ്പോള്‍ ഏഷ്യാ കപ്പിലൂടെ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ആദ്യ മത്സരങ്ങളില്‍ കളിച്ചേക്കില്ല. പരിക്കിന്റെ പ്രശ്‌നങ്ങള്‍ ഉള്ളവരും ടീമില്‍ ഇടം പിടിക്കുമ്പോഴും സഞ്ജു ടീമിന് പുറത്താണ്.

ഏകദിന ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. 15 അംഗ ടീമില്‍ സഞ്ജുവിന് ഇടം ലഭിച്ചേക്കില്ല. ഇന്ത്യ ബാക്കപ്പ് താരമായി സഞ്ജുവിനെ പരിഗണിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്നാല്‍ സൂര്യകുമാര്‍ യാദവ് ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടിയേക്കുമെന്നാണ് സൂചന. ഇന്ത്യ ഫിനിഷര്‍ റോളില്‍ സൂര്യകുമാറിനെ പരിഗണിക്കാനാണ് പദ്ധതിയിടുന്നത്. സഞ്ജുവിന് സ്ഥിരതയില്ലെന്ന് പറഞ്ഞ് തഴയപ്പെടുമ്പോഴും മോശം ഫോമിലുള്ളവര്‍ പോലും ടീമില്‍ ഇടം പിടിക്കുകയാണ്.

അജിത് അഗാര്‍ക്കര്‍ മുഖ്യ സെലക്ടറായി എത്തിയപ്പോള്‍ സഞ്ജുവിന് കൂടുതല്‍ അവസരം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വലിയ ടൂര്‍ണമെന്റുകളില്‍ സഞ്ജുവിന് അവസരം ലഭിക്കുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാല്‍ ടി20 പരമ്പരയില്‍ തിളങ്ങാനായില്ല. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.

എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ സഞ്ജു സാംസണെ തഴയുകയായിരുന്നു. ഇനി സഞ്ജുവിന് പ്രതീക്ഷ വെക്കാനാകുന്നത് ടി20 ലോകകപ്പിലാണ്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജുവുണ്ടാകുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്)

Story first published: Tuesday, August 29, 2023, 16:33 [IST]
Other articles published on Aug 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+