Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഹിറ്റായി ഹിറ്റ്മാന്‍, തല്ലിപ്പറത്തി ഗില്ലും! നേപ്പാള്‍ ചാരം- ഇന്ത്യ സൂപ്പര്‍ ഫോറില്‍

പല്ലെക്കെലെ: ഏഷ്യാ കപ്പില്‍ നേപ്പാളിനെ തകര്‍ത്ത് സൂപ്പര്‍ ഫോറില്‍ സീറ്റുറപ്പിച്ച് ഇന്ത്യ. അയല്‍ക്കാരെ 10 വിക്കറ്റിന് തകര്‍ത്ത് രാജകീയമായാണ് ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ പ്രവേശനം. ആദ്യം ബാറ്റുചെയ്ത നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സടിച്ചു. മറുപടിക്കിറങ്ങിയ ഇന്ത്യ 2.1 ഓവറില്‍ 17 റണ്‍സുമായി നില്‍ക്കവെ മഴ വില്ലനായെത്തി. ഇതോടെ 23 ഓവറില്‍ 145 എന്ന നിലയിലേക്ക് വിജയലക്ഷ്യം പുനര്‍ നിശ്ചയിച്ചു.

ദുര്‍ബലരായ നേപ്പാള്‍ ബൗളിങ് നിരയെ രോഹിത്തും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് കശാപ്പ് ചെയ്തപ്പോള്‍ 10 വിക്കറ്റിന്റെ ഗംഭീര ജയം ഇന്ത്യക്ക് സ്വന്തം. മഴ രസംകൊല്ലിയായെങ്കിലും കാത്തിരുന്നവര്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കാന്‍ രോഹിത്തിനും ശുബ്മാനും സാധിച്ചു. രോഹിത് 59 പന്ത് നേരിട്ട് 6 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 74 റണ്‍സ് നേടിയപ്പോള്‍ ശുബ്മാന്‍ ഗില്‍ 62 പന്തില്‍ 8 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 67 റണ്‍സും സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിനെ തുടക്കം മുതല്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടു. ആദ്യ ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷമി ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ കുശാല്‍ ബൂര്‍ട്ടലിനെ സ്ലിപ്പിലേക്കെത്തിച്ചു. എന്നാല്‍ ഫസ്റ്റ്സ്ലിപ്പില്‍ നിന്ന ശ്രേയസ് അയ്യര്‍ക്ക് പന്ത് പിടിച്ചെടുക്കാന്‍ സാധിച്ചില്ല. രണ്ടാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് സിറാജ് ആദ്യ പന്തില്‍ത്തന്നെ ആസിഫ് ഷെയ്ഖിനെ വിരാട് കോലിയുടെ കൈയിലേക്കെത്തിച്ചു.

എന്നാല്‍ ഷോര്‍ട്ട് കവറില്‍ ഫീല്‍ഡ് ചെയ്ത കോലി അനായാസ ക്യാച്ച് പാഴാക്കി. ആദ്യത്തെ രണ്ട് ക്യാച്ചുകള്‍ പാഴാക്കിയത് കൂടാതെ അഞ്ചാം ഓവറില്‍ത്തന്നെ വീണ്ടും ഇന്ത്യ ക്യാച്ച് അവസരം നഷ്ടപ്പെടുത്തി. മുഹമ്മദ് ഷമിയുടെ പന്തില്‍ ബൂര്‍ട്ടലിന്റെ ക്യാച്ച് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈയിലേക്കെത്തിയെങ്കിലും അതും നഷ്ടപ്പെടുത്തി. ഇത് കൃത്യമായി നേപ്പാള്‍ മുതലാക്കുകയും ചെയ്തു.

shubman gill

ഒന്നാം വിക്കറ്റില്‍ 65 റണ്‍സാണ് ഓപ്പണര്‍മാര്‍ നേടിയത്. കുശാല്‍ ബൂര്‍ട്ടലിനെ (38) മടക്കി ശാര്‍ദ്ദുല്‍ താക്കൂറാണ് ഇന്ത്യക്ക് വഴിത്തിരിവ് നല്‍കിയത്. 3 ഫോറും 2 സിക്‌സുമാണ് ബൂര്‍ട്ടല്‍ പറത്തിയത്. 152 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച ബൂര്‍ട്ടലിനെ ശാര്‍ദ്ദുല്‍ ഇഷാന്റെ കൈയിലെത്തിക്കുകയായിരുന്നു. ആദ്യ വിക്കറ്റ് വീണതോടെ നേപ്പാള്‍ തകര്‍ന്നു. രവീന്ദ്ര ജഡേജയുടെ സ്പിന്‍ മികവാണ് നേപ്പാളിനെ തകര്‍ത്തത്.

മൂന്നാമനായി എത്തിയ ബീം ഷാര്‍ക്കിയെ (7) ജഡേജ ക്ലീന്‍ബൗള്‍ഡ് ചെയ്തു. നായകന്‍ രോഹിത് പൗഡലിനെ (5) ജഡേജയുടെ പന്തില്‍ സ്ലിപ്പില്‍ രോഹിത് ശര്‍മ കൈയിലൊതുക്കി. കുശാല്‍ മല്ലയേയും (2) ജഡേജ പുറത്താക്കി. നേപ്പാളിനായി അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ആസിഫ് ഷെയ്ഖിനെ (58) മുഹമ്മദ് സിറാജാണ് മടക്കിയത്. നിലയുറപ്പിച്ച് വരികയായിരുന്ന ഗുല്‍സന്‍ ജായെ (23) മുഹമ്മദ് സിറാജ് പുറത്താക്കി.

ഏഴാം വിക്കറ്റില്‍ സോംപാല്‍ കാമിയും ദിപേന്ദ്ര സിങ് ഐറിയും ചേര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. 25 പന്തില്‍ 3 ബൗണ്ടറിയടക്കം 29 റണ്‍സ് നേടിയ ഐറിയെ ഹാര്‍ദിക് പാണ്ഡ്യ എല്‍ബിയില്‍ കുടുക്കി കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. 50 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്തത്. നേപ്പാളിന്റെ വാലറ്റമാണ് ഇന്ത്യയെ വെള്ളം കുടിപ്പിച്ചത്.

സോംപാല്‍ കാമി 56 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 28 റണ്‍സ് നേടി. സന്ദീപ് ലാമിച്ചാനെ (9) റണ്ണൗട്ടായി. കരണ്‍ കെസി (2) പുറത്താവാതെ നിമ്പ്‌പോള്‍ ലളിത് രാജ്ബന്‍ഷി ഡെക്കിന് മടങ്ങി. ഇന്ത്യക്കായി മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

മറുപടിക്കിറങ്ങിയ ഇന്ത്യ 2.1 ഓവറില്‍ 17 റണ്‍സുമായി നില്‍ക്കുമ്പോള്‍ മഴ വില്ലനായെത്തി. ഇതോടെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 23 ഓവറില്‍ 145 റണ്‍സായി പുനര്‍ നിശ്ചയിച്ചു. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് ഗംഭീര പ്രകടനത്തോടെ അനായാസം ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.

പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (ര), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്

നേപ്പാള്‍- കുശാല്‍ ബൂര്‍ട്ടല്‍, ആസിഫ് ഷെയ്ഖ്, രോഹിത് പൗഡെല്‍, സോംപാല്‍ കാമി, ഗുല്‍സന്‍ ജാ, ബീം ഷാര്‍ക്കി, ദീപേന്ദ്ര സിങ് ഐറി, കുശാല്‍ മല്ല, സന്ദീപ് ലാമിച്ചാനെ, കരണ്‍ കെസി, ലളിത് രാജ്ബന്‍ഷി

Story first published: Monday, September 4, 2023, 11:56 [IST]
Other articles published on Sep 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+