Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: രോഹിത്തിനെ ഡെക്കില്‍ നിന്ന് 'രക്ഷിച്ച്' ഫഖര്‍! ചൂടായി ബാബര്‍, ഷഹീന് നിരാശ

ഏഷ്യാ കപ്പിലെ എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ പാകിസ്താനെതിരേ ഡെക്കില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. കാന്‍ഡിയിലെ പല്ലെക്കെലെയില്‍ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ രണ്ടാമത്തെ ബോളില്‍ തന്നെ ഹിറ്റ്മാന്‍ പൂജ്യത്തിന് ക്രീസ് വിടേണ്ടതായിരുന്നു. പക്ഷെ പാകിസ്താന്‍ ഓപ്പണറും അവരുടെ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളുമായ ഫഖര്‍ സമാന്‍ രോഹിത്തിനോടു 'കരുണ കാണിച്ചു'. ഇതു ഇന്ത്യന്‍ നായകനു ആയുസ്സും നീട്ടിക്കൊടുക്കുകയും ചെയ്തു.

ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയായിരുന്നു പാകിസ്താനു വേണ്ടി ആദ്യ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. സ്‌ട്രൈക്ക് നേരിട്ടത് രോഹിത്തായിരുന്നു. ആദ്യ ബോള്‍ ഒരു ഇന്‍സ്വിങിങ് യോര്‍ക്കറായിരുന്നു. പക്ഷെ രോഹിത്തിന് അതിനു തയ്യാറായി നില്‍ക്കുകയായിരുന്നു. കൃത്യമായ സമയത്തു തന്നെ ബാറ്റ് താഴേക്കു കൊണ്ടു വരാനും ബോള്‍ ബ്ലോക്ക് ചെയ്യാനും അദ്ദേഹത്തിനു സാധിച്ചു.

ROHIT SHARMA

രണ്ടാമത്തെ ബോള്‍ രോഹിത്തിന്റെ പാഡുകളിലേക്കാണ് വന്നത്. 137 കിമി വേഗതയുണ്ടായിരുന്ന ഈ ബോള്‍ അദ്ദേഹം ലെഗ് സൈഡിലേക്കു ഫ്‌ളിക്ക് ചെയ്തു. സ്‌ക്വയര്‍ ലെഗിലുണ്ടായിരുന്ന ഫീല്‍ഡര്‍ ഫഖാര്‍ സമാന് നേരെയായിരുന്നു ഈ ബോള്‍ വന്നത്. അദ്ദേഹം ഇടതു വശത്തേക്കു ഡൈവ് ചെയ്‌തെങ്കിലും ബോളിന്റെ വേഗതയ്‌ക്കൊപ്പമെത്താനായില്ല.

ഫഖറില്‍ നിന്നും വഴുതിപ്പോയ ബോള്‍ ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. ഫഖര്‍ ഇതു ക്യാച്ച് ചെയ്തിരുന്നെങ്കില്‍ ഡെക്കെന്ന നാണക്കേടുമായി രോഹിത്തിന് ക്രീസ് വിടേണ്ടി വരുമായിരുന്നു. ദുഷ്‌കരമായ ഒരു ക്യാച്ച് തന്നെയായിരുന്നു അതെങ്കിലും അസാധ്യമായിരുന്നില്ല.

തുടക്കത്തില്‍ തന്നെ ജീവന്‍ തിരിച്ചുകിട്ടിയ രോഹിത് പിന്നീട് പഴുതടച്ച ബാറ്റിങായിരുന്നു പുറത്തെടുത്തത്. ഷഹീന്‍, നസീം ഷാ എന്നിവരടങ്ങുന്ന പാക് ന്യൂബോള്‍ ആക്രമണത്തെ വളരെ ഫലപ്രദമായി നേരിടാന്‍ അദ്ദേഹത്തിനു സാധിച്ചു. രോഹിത്തിന്റെ പ്രതിരോധത്തിലെ മികവ് ഈ ഇന്നിങ്‌സില്‍ എടുത്തു പറയേണ്ടതു തന്നെയാണ്. മോശം ബോളുകള്‍ക്കായി കാത്തുനിന്ന അദ്ദേഹം അനാവശ്യ ഷോട്ടുകള്‍ക്കൊന്നും മുതിര്‍ന്നതുമില്ല.

ആദ്യ ഓവറില്‍ തന്നെ വെള്ളം കുടിപ്പിച്ച ഷഹീന് രണ്ടാമത്തെ ഓവറില്‍ മികച്ചൊരു ഫോറിലൂടെയാണ് പക്ഷെ അതു റിസ്‌ക്കുള്ള ഷോട്ടായിരുന്നില്ല. മൂന്നാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ ഹിറ്റ്മാന്റെ സിക്‌സര്‍. തൊട്ടടുത്തത് ഒരു ഫുള്ളര്‍ ബോളായിരുന്നു.

ROHIT BABAR

139 കിമി വേഗതയില്‍ വന്ന ബോള്‍ അദ്ദേഹം ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലേക്കു ഫ്‌ളിക്ക് ചെയ്ത് ബൗണ്ടറി നേടുകയായിരുന്നു. പക്ഷെ അധികനേരം ക്രീസില് തുടരാന്‍ രോഹിത്തിനായില്ല. ഷഹീന്‍ തന്നെ അദ്ദേഹത്തെ മടക്കുകയായിരുന്നു. 22 ബോളില്‍ രണ്ടു ഫോറുകളടക്കം 11 റണ്‍സെടുത്ത ഹിറ്റ്മാനെ ഷഹീന്‍ ബൗള്‍ഡാക്കുകയായിരുന്നു. അഞ്ചാം ഓവറിലെ അവസാന ബോളിലായിരുന്നു ഇന്ത്യന്‍ നായകന്‍ വീണത്.

അതേസമയം, ഈ മല്‍സരത്തില്‍ ടോസിനു ശേഷം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കാിയാണ് ഇന്ത്യ ഇറങ്ങിയത്.

പകരം സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. പരിക്കേറ്റു പിന്മാറിയ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിനു പകരം ഇഷാന്‍ കിഷന്‍ പ്ലെയിങ് ഇലവനിലേക്കു വരികയും ചെയ്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്.

Story first published: Saturday, September 2, 2023, 16:12 [IST]
Other articles published on Sep 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+