Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: അവന്‍ പെട്ടെന്നു പുറത്തായാല്‍ കോലി വിറയ്ക്കും! മുന്‍ പാക് നായകന്റെ മുന്നറിയിപ്പ്

ഏഷ്യാ കപ്പില്‍ ഈയാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ സല്‍മാന്‍ ബട്ട്. ശനിയാഴ്ചയാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാക് ക്ലാസിക്ക്. പകലും രാത്രിയുമായി ശ്രീലങ്കയിലെ കാന്‍ഡിയിലാണ് ഈ മല്‍സരം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യത്തെ മല്‍സരം കൂടിയാണിത്. അതുകൊണ്ടു തന്നെ വിജയത്തോടെ തുടങ്ങാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ശ്രമം.

സ്വന്തം യൂട്യൂബ് ചാനലില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തവെയായിരുന്നു ബട്ട് ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിയത്. പാകിസ്താന്റെ ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റായ ഷഹീന്‍ അഫ്രീഡി ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍ക്കു വലിയ ഭീഷണി സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

VIRAT KOHLI

ഷഹീന്‍ ന്യൂബോള്‍ നന്നായി സ്വിങ് ചെയ്യും. രണ്ടു ന്യൂബോളുകളും മല്‍സരത്തിലുണ്ടാവും. അതുകൊണ്ടു തന്നെ ടി20യിലേതു പോലെ ബോള്‍ അത്രയും പഴയതുമാവില്ല. ഷഹീനെ നേരിടുമ്പോള്‍ രോഹിത് ജാഗ്രത പാലിക്കണം. കാരണം അവിടെയായിരിക്കും ഇന്ത്യക്കു പ്രധാന തിരിച്ചടി നേരിടേണ്ടി വരിക.

രോഹിത് തുടക്കത്തില്‍ പുറത്താവുകയാണെങ്കില്‍ അതു വിരാട് കോലിയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ രോഹിത്തിന്റെയും കോലിയുടേതുമായിരിക്കും പാകിസ്താന്‍ ബൗളര്‍മാരെ സംബന്ധിച്ച് രണ്ടു നിര്‍ണായക വിക്കറ്റുകളെന്നും ബട്ട് വിലയിരുത്തി.

ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തില്‍ കളിക്കുമ്പോഴുള്ള സമ്മര്‍ദ്ദം വളരെ വലുതായിരിക്കുമെന്നും ഇതുവരെ ഈ മല്‍സരങ്ങളില്‍ കളിക്കാത്തവര്‍ക്കു അതു വെല്ലുവിളി സൃഷ്ടിക്കുമെന്നും മുന്‍ പാക് ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി. ഐപിഎല്ലില്‍ നിങ്ങള്‍ എത്ര മല്‍സരങ്ങളില്‍ കളിച്ചിട്ടും കാര്യമില്ല. ഇന്ത്യ- പാകിസ്താന്‍ മല്‍സരങ്ങളില്‍ അതൊന്നും സഹായിക്കില്ല.

കാരണം ഈ കളിയിലെ സമ്മര്‍ദ്ദം വളരെ വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ഇതുവരെ പാകിസ്താനുമായി കളിച്ചിട്ടില്ലാത്ത ഇന്ത്യന്‍ താരങ്ങള്‍ക്കു കാര്യങ്ങള്‍ എളുപ്പമാവില്ല. പക്ഷെ നിങ്ങള്‍ ഇന്ത്യ- പാകിസ്താന്‍ പോലെയൊരു വലിയ മല്‍സരത്തില്‍ പെര്‍ഫോം ചെയ്യുകയാണെങ്കില്‍ സെന്‍സേഷനായി മാറുമെന്നും ബട്ട് അഭിപ്രായപ്പെട്ടു.

ഇന്ത്യയെ അപേക്ഷിച്ച് പാകിസ്താന്റെ ബാറ്റിങ് ലൈനപ്പിനാണ് കൂടുതല്‍ ആഴമുള്ളതെന്നും പാക് ബൗളര്‍മാര്‍ക്കും ബാറ്റിങില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയേക്കാള്‍ ആഴമുള്ളതാണ് പാകിസ്താന്റെ ബാറ്റിങ് ലൈനപ്പ്.

KOHLI ROHIT

ഷഹീന്‍ അഫ്രീഡിയും നസീം ഷായുമെല്ലാം ചില വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ളവരാണ്. പക്ഷെ ഇന്ത്യന്‍ ടീമിലേക്കു വന്നാല്‍ ജസ്പ്രീത് ബുംറയെ മാറ്റി നിര്‍ത്തിയാല്‍ അത്തരം ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള ബൗളര്‍മാരില്ല. അതുകൊണ്ടു തന്നെ പാകിസ്താന് ഇതു മുന്‍തൂക്കം നല്‍കുമെന്നും വരാനിരിക്കുന്ന പോരാട്ടത്തില്‍ അവര്‍ക്കു നേരിയ മേല്‍ക്കൈയുണ്ടെന്നും ബട്ട് വിലയിരുത്തി.

ഇത്തവണത്തെ ഏഷ്യാ കപ്പില്‍ മൂന്നു തവണ വരെ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാന്‍ സാധ്യതയുണ്ട്. നിലവില്‍ ഗ്രൂപ്പുഘട്ടത്തിലെ ഒരു മല്‍സരം മാത്രമേ ഇരുവരും തമ്മില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാല്‍ ഗ്രൂപ്പുഘട്ടത്തില്‍ നിന്നും ഇരുടീമുകളും മുന്നേറിയാല്‍ സൂപ്പര്‍ ഫോറില്‍ വീണ്ടും ഇന്ത്യ- പാകിസ്താന്‍ പോരാട്ടം സംഭവിക്കും.

അതിനു ശേഷം സൂപ്പര്‍ ഫോറില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലും ഫിനിഷ് ചെയ്യാനായല്‍ ഇന്ത്യ-പാകിസ്താന്‍ ക്ലാസിക്ക് ഫൈനലും ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുകയാണ്. ഏഷ്യാ കപ്പിനു ശേഷം ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലും ഇന്ത്യ- പാകിസ്താന്‍ ത്രില്ലര്‍ വരാനിരിക്കുകയാണ്. ഒക്ടോബര്‍ 14നാണ് ഈ മല്‍സരം.

Story first published: Monday, August 28, 2023, 17:16 [IST]
Other articles published on Aug 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+