Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇവരില്ലാതെ എന്ത് ആഘോഷം? ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പ്, ആറ് പേര്‍

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ആരൊക്കെയുണ്ടാവുമെന്ന സസ്‌പെന്‍സ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ (ആഗസ്റ്റ് 21) വൈകീട്ടോടെ ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടൂര്‍ണമെന്റിനുള്ള 17 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുക്കുക. കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരും ടീം സെലക്ഷന്റെ ഭാഗമാവുമെന്നാണ് വിവരം.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഐസിസി ഏകദിന ലോകകപ്പ് നാട്ടില്‍ നടക്കാനിരിക്കുന്നതിനാല്‍ ഈ ടൂര്‍ണമെന്റ് കൂടി മുന്‍നിര്‍ത്തിയായിരിക്കും ഏഷ്യാ കപ്പ് സ്‌ക്വാഡിനെ തീരുമാനിക്കുക. ഏഷ്യാ കപ്പ് സംഘത്തിലുള്ള ഭൂരിഭാഗം പേരെയും ലോകകപ്പിലും കാണാന്‍ സാധിക്കും. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ തീര്‍ച്ചയായും സ്ഥാനമുറപ്പുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

KOHLI ROHIT

ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍. തുടര്‍ച്ചയായി രണ്ടാമത്തെ ഏഷ്യാ കപ്പിലും ഹിറ്റ്മാന് കീഴിലാണ് ടീം ഇന്ത്യ അങ്കം കുറിക്കുക. കഴിഞ്ഞ വര്‍ഷം രോഹിത് നയിച്ച ഇന്ത്യ ഫൈനല്‍ പോലും കാണാതെ പുറത്തായിരുന്നു. ഇത്തവണ ഈ നാണക്കേടിനു പ്രായശ്ചിത്തം ചെയ്യാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

2018ല്‍ ഇന്ത്യ അവസാനമായി ഏഷ്യാ കപ്പില്‍ ജേതാക്കളായപ്പോള്‍ രോഹിത്തായിരുന്നു ക്യാപ്റ്റന്‍. സ്ഥിരം നായകനായ വിരാട് കോലിക്കു വിശ്രമം നല്‍കിയതിനാല്‍ അദ്ദേഹത്തിനു ടീമിനെ നയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു.

മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ് ഇത്തവണ ഏഷ്യാ കപ്പില്‍ ടീമില്‍ സ്ഥാനമുറപ്പുള്ള രണ്ടാമത്തെയാള്‍. സ്ഥിരം ക്യാപ്റ്റനെന്ന നിലയില്‍ കോലി ഒരിക്കല്‍പ്പോലും ഇന്ത്യയെ നയിച്ചിട്ടില്ലാത്ത ടൂര്‍ണമെന്റ് കൂടിയാണ് ഏഷ്യാ കപ്പ്.

ബാറ്ററെന്ന നിലയില്‍ തന്റെ പഴയ ഫോം വീണ്ടെടുത്ത അദ്ദേഹം ഇത്തവണയും കസറിയാല്‍ ടീമിനു കിരീടമുറപ്പാണ്. മോശം ഫോമിലൂടെ കടന്നുപോവുകയായിരുന്ന കോലി കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലൂടെയായിരുന്നു താളം വീണ്ടെടുത്തത്. അഫ്ഗാനിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചില്‍ കോലി സെഞ്ച്വറിയും കുറിച്ചിരുന്നു. ടി20യില്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി കൂടിയായിരുന്നു ഇത്.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഏഷ്യാ കപ്പില്‍ സ്ഥാനമുറപ്പാക്കിക്കഴിഞ്ഞ മൂന്നാമത്തെ താരം. നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലും ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മൂന്നിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന മാച്ച് വിന്നറാണ് ജഡ്ഡു. അതുകൊണ്ടു തന്നെ ഇന്ത്യയുടെ പ്രധാന തുറുപ്പുചീട്ടുകളിലൊന്നും അദ്ദേഹം തന്നെ.

മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഏഷ്യാ കപ്പില്‍ ടിക്കറ്റുറപ്പിച്ച നാലാമത്തെയാള്‍. നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. ടി20യില്‍ കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ഇന്ത്യയെ സ്ഥിരമായി നയിച്ചുകൊണ്ടിരിക്കുന്നത് ഹാര്‍ദിക്കാണ്.

ഏകദിനത്തില്‍ രോഹിത്തിന്റെ അഭാവത്തില്‍ ചില മല്‍സരങ്ങളിലും അദ്ദേഹം ടീമിനെ നയിച്ചുകഴിഞ്ഞു. ഏഷ്യാ കപ്പിലും വൈസ് ക്യാപ്റ്റന്‍സി ഹാര്‍ദിക്കിനു തന്നെ ലഭിക്കുമോയെന്നാണ് അറിയാനുള്ളത്.

HARDIK PANDYA

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുമാണ് ഏഷ്യാ കപ്പില്‍ സ്ഥാനമുറപ്പുള്ള അടുത്ത രണ്ടു പേര്‍. നീണ്ട ഇടവേളയ്ക്കു ശേഷം അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയിലൂടെ ബുംറ കളിക്കളത്തിലേക്കു മടങ്ങിയെത്തിയിരുന്നു.

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹമായിരിക്കും. അതിനിടെ ടൂര്‍ണമെന്റില്‍ ബുംറയെ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

ബുംറയെപ്പോലെ തന്നെ ഇന്ത്യയെ സംബന്ധിച്ച് ബൗളിങില്‍ മാറ്റിനിര്‍ത്താന്‍ സാധിക്കാത്തയാളാണ് ഷമി. മികച്ച അനുഭവസമ്പത്തുള്ള അദ്ദേഹത്തിനു ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിക്കും.

Story first published: Sunday, August 20, 2023, 12:38 [IST]
Other articles published on Aug 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+