For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ കസറാന്‍ ഇവര്‍! ആരൊക്കെ മിന്നിക്കും?

ഏഷ്യാ കപ്പിന്റെ പുതിയ എഡിഷന് ഈ മാസം 30നു തുടക്കമാവുകയാണ്. സപ്തംബര്‍ 17 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ആറു ടീമുകളാണ് ഏഷ്യന്‍ കിരീടത്തിനായി പോരടിക്കുന്നത്. പാകിസ്താനായിരുന്നു നേരത്തേ ടൂര്‍ണമെന്റിലെ ആതിഥേയര്‍. എന്നാല്‍ പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ അവര്‍ ശ്രീലങ്കയുമായി വേദി പങ്കിടുകയായിരുന്നു.

കഴിഞ്ഞ രണ്ടു ഏഷ്യാ കപ്പുകളും ടി20 ഫോര്‍മാറ്റിലുള്ളവയായിരുന്നു. എന്നാല്‍ ഇത്തവണത്തെ ടൂര്‍ണമെന്റ് ഏകദിന ഫോര്‍മാറ്റിലാണ്. ചില വമ്പന്‍ താരങ്ങളുടെ വിടവാങ്ങല്‍ ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്തവണത്തേത്. 2025ലെ അടുത്ത എഡിഷനില്‍ ഇവര്‍ ടീമിനൊപ്പം കാണില്ല. അവസാന ഏഷ്യാ കപ്പിനൊരുങ്ങുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ROHIT SHARMA

ബംഗ്ലാദേശ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായാണ് 36 കാരനായ താരം വിശേഷിപ്പിക്കപ്പെടുന്നത്. ഏകദിനത്തില്‍ നിലവില്‍ ഓള്‍റൗണ്ടര്‍മാരുടെ ഐസിസി റാങ്കിങില്‍ തലപ്പത്തും ഷാക്വിബാണ്. തന്റേതായ ദിവസം തനിച്ചു മല്‍സരഗതി മാറ്റി മറിക്കാന്‍ അദ്ദേഹത്തിനു കഴിയും.

ഏകദിനത്തില്‍ 7000ന് മുകളില്‍ റണ്‍സും 300നു മുകളില്‍ വിക്കറ്റുകളും ഷാക്വിബ് നേടിയിട്ടുണ്ട്. 233 മല്‍സരങ്ങളിലാണ് അദ്ദേഹം ഇതുവരെ കളിച്ചത്. ഏകദിനത്തില്‍ ബംഗ്ലാദേശ് താരമെന്ന നിലയില്‍ പല റെക്കോര്‍ഡുകളും ഷാക്വിബിന്റെ പേരിലാണ്. ഏകദിനത്തില്‍ കൂടുതല്‍ വിക്കറ്റ്, ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരി, കൂടുതല്‍ സെഞ്ച്വറികളുള്ള രണ്ടാമത്തെയാള്‍, കൂടുതല്‍ ഫിഫ്റ്റികളുള്ള രണ്ടാമത്തെയാള്‍ തുടങ്ങി നിരവധി റെക്കോര്‍ഡുകള്‍ അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്.

ഇത്തവണത്തെ ഏഷ്യാ കപ്പും തുടര്‍ന്നുള്ള ഐസിസി ഏകദിന ലോകകപ്പുമായിരിക്കും ഒരുപക്ഷെ ഷാക്വിബിന്റെ കരിയറിലെ അവസാനത്തെ വമ്പന്‍ ടൂര്‍ണമെന്റുകള്‍.

ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ആഞ്ചലോ മാത്യൂസാണ് കരിയറിലെ അവസാനത്തെ ഏഷ്യാ കപ്പില്‍ കളിക്കാനൊരുങ്ങുന്ന രണ്ടാമത്തെയാള്‍. തന്റെ ബാറ്റിങ്, ബൗളിങ് മികവ് കൊണ്ട് ലങ്കയെ നിരവധി മല്‍സരങ്ങളില്‍ ജയിപ്പിച്ചിട്ടുള്ള മാച്ച് വിന്നറാണ് അദ്ദേഹം.

മൂന്നു ഫോര്‍മാറ്റുകളിലും നേരത്തേ ലങ്കയെ നയിക്കാന്‍ മാത്യൂസിനു അവസരം ലഭിച്ചിട്ടുണ്ട്. ഏകദിനത്തില്‍ വിജയങ്ങളുടെ കാര്യത്തില്‍ നാലാംസ്ഥാനത്തുള്ള ലങ്കന്‍ ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം.

2014ല്‍ ഏഷ്യാ കപ്പില്‍ ലങ്ക ജേതാക്കളായത് മാത്യൂസിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. 2015ലെ ഐസിസി ഏകദിന ലോകകപ്പില്‍ അദ്ദേഹം നയിച്ച ടീം ക്വാര്‍ട്ടര്‍ ഫൈനലിലും ഇടം പിടിച്ചിരുന്നു. 2014ല്‍ ഏകദിനത്തില്‍ 62.2 എന്ന മികച്ച ബാറ്റിങ് ശരാശരി മാത്യൂസിനുണ്ടായിരുന്നു.

2017, 18 വര്‍ഷങ്ങളില്‍ 63.6, 52.5 എന്നിങ്ങനെ ബാറ്റിങ് ശരാശരിയും താരത്തിനുണ്ടായിരുന്നു. അടുത്തിടെ നടന്ന ലോകകപ്പ് ക്വാളിഫയറിനുള്ള ലങ്കന്‍ ടീമില്‍ നിന്നും 36 കാരനായ മാത്യൂസ് തഴയപ്പെട്ടിരുന്നു. എന്നാല്‍ ഏഷ്യാ കപ്പ് ടീമില്‍ അദ്ദേഹത്തിനു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അഫ്ഗാനിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മുഹമ്മദ് നബിയാണ് ഏഷ്യാ കപ്പില്‍ വിടവാങ്ങലിനൊരുങ്ങുന്ന മൂന്നാമത്തെ താരം. അഫ്ഗാനു വേണ്ടി 5-7ന് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാറുള്ള 38 കാരനായ നബി നിരവധി ശ്രദ്ധേയമായ പ്രകടനങ്ങള്‍ ടീമിനായി കാഴ്ചവച്ചിട്ടുണ്ട്.

അഫ്ഗാനെ ഏകദിനത്തില്‍ ഏറ്റവുമധികം വിജയങ്ങളിലേക്കു നയിച്ചിട്ടുള്ള രണ്ടാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. അഫ്ഗാനെ വിജയികളുടെ സംഘമാക്കി മാറ്റിയെടുക്കുന്നതില്‍ നബി വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. ഏകദിനത്തില്‍ ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്തിട്ടും 1000ത്തിനു മുകളില്‍ റണ്‍സ് നേടിയിട്ടുള്ള അദ്ദേഹം 4.3 ഇക്കോണമി റേറ്റില്‍ 147 വിക്കറ്റുകളും വീഴ്ത്തി.

ഇന്ത്യന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കും ഇതു ഇവസാന ഏഷ്യാ കപ്പായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലും അദ്ദേഹത്തിനു കീഴിലാണ് ടീം കളിച്ചത്. പക്ഷെ ഫൈനല്‍ പോലുമെത്താതെ അന്നു ടീം നാണംകെട്ട് പുറത്താവുകയായിരുന്നു. 2018ലെ ഏഷ്യാ കപ്പില്‍ ഇന്ത്യ അവസാനമായി കിരീടം ചൂടിയപ്പോള്‍ രോഹിത്തായിരുന്നു നായകന്‍.

ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള ബാറ്റര്‍മാരില്‍ ഒരാളാണ് രോഹിത്. മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ ഏകദിനത്തില്‍ കുറിച്ച ഏക താരം അദ്ദേഹമാണ്. കൂടാതെ ഈ ഫോര്‍മാറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറും ഹിറ്റ്മാന് അവകാശപ്പെട്ടതാണ്. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും അവസാനത്തെ ഏഷ്യാ കപ്പ് അവിസ്മരണീയമാക്കാമെന്ന പ്രതീക്ഷയിലാണ് രോഹിത്.

Story first published: Saturday, August 19, 2023, 16:32 [IST]
Other articles published on Aug 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+