Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: രോഹിത് നയിക്കും, കോലി പുറത്ത്! ഇന്ത്യയുടെ 7 പേര്‍, ഇതാ സംയുക്ത 11

ഏഷ്യാ കപ്പിനു ഈയാഴ്ച തുടക്കം കുറിക്കാനിരിക്കെ ടൂര്‍ണമെന്റിലെ സംയുക്ത ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ. ഒരു വമ്പന്‍ സര്‍പ്രൈസുമായിട്ടാണ് ക്രിക്ക്ഇന്‍ഫോ നിലവില്‍ മല്‍സരരംഗത്തുള്ള മികച്ച കളിക്കാരെ ഉള്‍പ്പെടുത്തി ഇലവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസ ബാറ്ററും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി ഇലവനില്‍ നിന്നും തഴയപ്പെട്ടുവെന്നതാണ് ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാര്യം.

സംയുക്ത ഇലവനില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണ് നമുക്കു കാണാന്‍ സാധിക്കുക. 11 പേരില്‍ ഏഴും ഇന്ത്യന്‍ താരങ്ങളാണ്. പാകിസ്താന്റെ രണ്ടു പേരും ബംഗ്ലാദേശിന്റെയും അഫ്ഗാനിസ്താന്റെയും ഓരോ താരങ്ങള്‍ വീതവും ഇലവനില്‍ ഇടം പിടിച്ചു. പക്ഷെ നിലവിലെ ചാംപ്യന്മാരായ ശ്രീലങ്കയില്‍ നിന്നും ഒരാള്‍ക്കു പോലും ഇലവനില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ലെന്നതാണ് മറ്റൊരു വമ്പന്‍ സര്‍പ്രൈസ്.

ROHIT SHARMA

നിലവിലെ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയാണ് സംയുക്ത ഇലവനെ നയിക്കുന്നത്. 2018ല്‍ ഇന്ത്യ അവസാനമായി ടൂര്‍ണമെന്റില്‍ കപ്പുയര്‍ത്തിയപ്പോള്‍ ടീമിനെ നയിച്ചത് ഹിറ്റ്മാനായിരുന്നു. സംയുക്ത ഇലവനില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി ഇന്ത്യയുടെ തന്നെ യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലാണ്.

മൂന്നാം നമ്പറില്‍ വിരാട് കോലിയെ തഴഞ്ഞ ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ പകരം പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിനെ ഉള്‍പ്പെടുത്തുകയായിരുന്നു. നാലാം നമ്പറില്‍ ബംഗ്ലാദേശ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനാണുള്ളത്. ഇലവനിലെ ഏക ബംഗ്ലാദേശ് താരവും അദ്ദേഹമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായാണ് ഷാക്വിബ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

BABAR AZAM

അഞ്ചാം നമ്പറില്‍ ഇന്ത്യയുടെ കെഎല്‍ രാഹുലാണ്. ഇലവനു വേണ്ടി വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെ. പരിക്കേറ്റ് മാസങ്ങളോളം പുറത്തായിരുന്ന രാഹുല്‍ ഇത്തവണ മല്‍സരരംഗത്തേക്കു തിരിച്ചെത്തുന്നത് ഏഷ്യാ കപ്പിലൂടെയാണ്. ആറാമനായി ഇന്ത്യയുടെ തന്നെ ശ്രേയസ് അയ്യരാണ് സംയുക്ത ഇലവനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ ഏകദിനത്തില്‍ നാലാം നമ്പറിലെ അവിഭാജ്യ ഘടകമാണ് ശ്രേയസ്.

ഏഴാമനായി ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയാണുള്ളത്. എട്ടാം നമ്പറില്‍ അഫ്ഗാനിസ്താന്റെ സൂപ്പര്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ റാഷിദ് ഖാനാണ് ഇലവനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അഫ്ഗാന്‍ ടീമില്‍ നിന്നുള്ള ഏക താരവും അദ്ദേഹം തന്നെയാണ്.

മൂന്നു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരാണ് ഫാസ്റ്റ് ബൗളര്‍മാരുടെ സംഘത്തിലുള്ളത്. ഇന്ത്യയുടെ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം പാകിസ്താന്റെ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയും സംയുക്ത ഇലവനു വേണ്ടി പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കും.

ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ സംയുക്ത 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍, ഇന്ത്യ), ശുഭ്മന്‍ ഗില്‍ (ഇന്ത്യ), ബാബര്‍ ആസം (പാകിസ്താന്‍), ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്), കെഎല്‍ രാഹുല്‍ (ഇന്ത്യ, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ഇന്ത്യ), ഹാര്‍ദിക് പാണ്ഡ്യ (ഇന്ത്യ), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍), ഷഹീന്‍ അഫ്രീഡി (പാകിസ്താന്‍), മുഹമ്മദ് സിറാജ് (ഇന്ത്യ), ജസ്പ്രീത് ബുംറ (ഇന്ത്യ).

Story first published: Monday, August 28, 2023, 13:26 [IST]
Other articles published on Aug 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+