Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: രോഹിത് ഓപ്പണിങ് വിടുന്നു? പകരം ഇഷാന്‍! സര്‍പ്രൈസ് നീക്കത്തിന് ഇന്ത്യ

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ശനിയാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ചില സര്‍പ്രൈസ് മാറ്റങ്ങള്‍ വരുത്തിയേക്കും. ബെംഗളൂരുവിലെ ആലൂരില്‍ നടക്കുന്ന ടീമിന്റെ ക്യാംപിലെ അഞ്ചാംദിനത്തിലെ വീഡിയോയാണ് ഇതേക്കുറിച്ച് നിര്‍ണായക സൂചന നല്‍കിയിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും ചേര്‍ന്ന് മാച്ച് സിമ്യുലേഷനില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഇതോടെയാണ് രോഹിത് ഓപ്പണിങ് റോളില്‍ നിന്നും മാറി മധ്യനിരയിലേക്കു വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നത്. പരിക്കു ഭേദമായി തിരിച്ചെത്തിയിരിക്കുന്ന ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും മധ്യനിര ബാറ്ററുമായ കെഎല്‍ രാഹുല്‍ പാകിസ്താനെതിരേ കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ROHIT SHARMA

അദ്ദേഹം ബാറ്റിങിലും വിക്കറ്റ് കീപ്പിങിലുമെല്ലാം പരിശീലനം നടത്തിയിരുന്നെങ്കിലും മാച്ച് ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുത്തോയെന്ന കാര്യം സംശയമാണ്. ടീം പ്രഖ്യാപന വേളയില്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ഇക്കാര്യം പറഞ്ഞിരുന്നു. പാകിസ്താനുമായുള്ള ആദ്യ മല്‍സരത്തിലടക്കം തുടക്കത്തിലെ ചില കളികള്‍ രാഹുലിന് നഷ്ടമായേക്കുമെന്നായിരുന്നു അഗാര്‍ക്കര്‍ സൂചിപ്പിച്ചത്.

രാഹുല്‍ ഫിറ്റല്ലെങ്കില്‍ ബാറ്റിങ് ലൈനപ്പില്‍ ഇന്ത്യക്കു ടോപ് ഫൈവിസില്‍ അഴിച്ചുപണി നടത്തേണ്ടി വരും. കാരണം രാഹുലിനു പകരം ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനാണ് ടീമിനൊപ്പമുള്ളത്. പക്ഷെ രാഹുല്‍ കളിക്കുന്ന അഞ്ചാം നമ്പര്‍ ഇഷാന് യോജിക്കില്ല.

ഇതുവരെ ഈ പൊസിഷനില്‍ താരം കളിച്ചിട്ടുമില്ല. ഓപ്പണറായപ്പോഴാണ് ഇഷാന്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ടീമിലെടുത്താല്‍ ഇഷാന് ഓപ്പണിങ് തന്നെ നല്‍കേണ്ടി വരും. അപ്പോള്‍ രോഹിത്- ശുഭ്മന്‍ ഗില്‍ ഓപ്പണിങ് ജോടികളില്‍ ഒരാള്‍ക്കു വഴി മാറിക്കൊടുക്കേണ്ടിയും വരും.

ഗില്ലിനേക്കാള്‍ രോഹിത്തായിരിക്കും ഓപ്പണിങില്‍ നിന്നും മാറാന്‍ സാധ്യത. കാരണം നേരത്തേ മധ്യനിര ബാറ്ററായി തുടങ്ങിയ താരമാണ് അദ്ദേഹം. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്താനെതിരേ ഗില്ലും ഇഷാനും ചേര്‍ന്നായിരിക്കും ഓപ്പണ്‍ ചെയ്യുക. രോഹിത് മൂന്നാം നമ്പറിലേക്കു മാറും. വിരാട് കോലിക്കു നാലാം നമ്പറിലേക്കും ശ്രേയസിനു അഞ്ചാം നമ്പറിലേക്കും ഇറങ്ങേണ്ടതായും വരും.

ISHAN KISHAN

മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ വിരമിക്കലിനു ശേഷം നാലാം നമ്പര്‍ ഇന്ത്യക്കു വലിയ തലവേദനയാണ്. യുവിയെപ്പോലെ ആര്‍ക്കും തന്നെ ഈ റോളില്‍ സ്ഥാനമുറപ്പിക്കാനായിട്ടില്ല. ഒടുവില്‍ ശ്രേയസാണ് കൂടുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തി നാലാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനായി മാറിയത്. നാലാമനായി 2019ലെ ലോകകപ്പിനു ശേഷം ഇതുവരെ ശ്രേയസ് 805 റണ്‍സ് നേടുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും അവസാനമായി ഇഷാന്‍ ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി കളിച്ചത് വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലായിരുന്നു. ഇഷാനും ഗില്ലും ചേര്‍ന്നായിരുന്നു മൂന്നു കളിയിലും ടീമിനായി ഓപ്പണ്‍ ചെയ്തത്.

ആദ്യ മല്‍സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ മധ്യനിരയിലേക്കു മാറിയ രോഹിത് ശേഷിച്ച രണ്ടു കളിയില്‍ നിന്നും പിന്‍മാറുകയും ചെയ്തു. ഇഷാനാവട്ടെ ഓപ്പണിങില്‍ തനിക്കു ലഭിച്ച അവസരം ശരിക്കും മുതലാക്കുകയും ചെയ്തു. മൂന്നു മല്‍സരങ്ങളിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത ഇഷാന്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

പാകിസ്താനെതിരേ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11

ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

Story first published: Monday, August 28, 2023, 20:09 [IST]
Other articles published on Aug 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+