Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഓപ്പണ്‍ ചെയ്യാന്‍ ഇനി രോഹിത് ഇല്ല! പകരം ശ്രേയസിന്റെ റോള്‍, എല്ലാം ഉറപ്പിച്ചു?

ഏഷ്യാ കപ്പ് ഈ മാസവും ലോകകപ്പ് ഒക്ടോബറിലും ആരംഭിക്കാനിരിക്കെ ടീം കോമ്പിനേഷനെക്കുറിച്ച് തീരുമാനമെടുക്കാനാവാതെ വലയുകയാണ് ടീം ഇന്ത്യ. ഇത്തരമൊരു മോശം അവസ്ഥയിലേക്കു ടീം ഇന്ത്യയെ എത്തിച്ചത് കെഎല്‍ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും പരിക്കുകളാണ്. ഫിറ്റ്‌നസ് വീണ്ടെുടുത്ത് ഇരുവരും ഇനിയും ടീമിലേക്കു തിരികെ വന്നിട്ടില്ല.

ഇതോടെയാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഇവര്‍ക്കു പകരം ആരെന്നത് ഇന്ത്യയെ കുഴപ്പത്തിലാക്കിയത്. രണ്ടു പേര്‍ക്കും മികച്ചൊരു ബാക്കപ്പ് ഇല്ലാതെ പോയതും തിരിച്ചടിയായി. രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ഏഷ്യാ കപ്പിലൂടെ തിരിച്ചെത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ശ്രേയസിന്റെ മടങ്ങിവരവിന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിത്വം നിലനില്‍ക്കുകയാണ്.

ROHIT SHARMA

ഇതേ തുടര്‍ന്നു ഏഷ്യാ കപ്പില്‍ ബാറ്റിങ് ലൈനപ്പില്‍ വലിയ അഴിച്ചുപണിക്ക് ഇന്ത്യ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഓപ്പണറായി കളിച്ചുകൊണ്ടിരിക്കുന്ന നായകന്‍ രോഹിത് ശര്‍മയെ ഈ റോളില്‍ നിന്നും മാറ്റി നാലാം നമ്പറിലേക്കു ഇറക്കാനാണ് രാഹുല്‍ ദ്രാവിഡിന്റെ പുതിയ പ്ലാനെന്നു ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തിരിക്കുകയാണ്.

ഇത്തരമൊരു ബോള്‍ഡ് നീക്കം ദ്രാവിഡും രോഹിത്തും ചേര്‍ന്നെടുത്താല്‍ അതു ഇന്ത്യന്‍ ക്രിക്കറ്റിനെ തകര്‍ക്കുമോയെന്ന ആശങ്കയാണ് ആരാധകര്‍ക്കുള്ളത്. ശ്രേയസിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ ഏകദിനത്തില്‍ നാലാം നമ്പറില്‍ ഇന്ത്യ പരീക്ഷിച്ചു നോക്കിയിരുന്നു. പക്ഷെ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ഇരുവര്‍ക്കമായില്ല.

ഇതോടെയാണ് രോഹിത്തിനെ നാലാം നമ്പറിലേക്കു ഇറക്കി ഒരു 'അറ്റകൈ' പ്രയോഗത്തിനു ഇന്ത്യ തുനിയുന്നത്. വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഹിറ്റ്മാന്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രോഹിത് ഓപ്പണിങ് ഉപേക്ഷിച്ച് നാലാം നമ്പറിലേക്കു വന്നാല്‍ പകരം ഓപ്പണറുടെ റോള്‍ ലഭിക്കുക ഇഷാന്‍ കിഷനായിരിക്കും. ശുഭ്മന്‍ ഗില്ലായിരിക്കും അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ എല്ലാ കളിയിലും ഗില്‍- ഇഷാന്‍ സഖ്യമായിരുന്നു ഓപ്പണ്‍ ചെയ്തത്.

ISHAN KISHAN

മൂന്നു മല്‍സരങ്ങളിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത് ഇഷാന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു. രാഹുല്‍ ഏഷ്യാ കപ്പിനു മുമ്പ് ഫിറ്റാവുമെന്നായിരുന്നു ആദ്യം വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പുതിയ വിവരമനുസരിച്ച് ഈ മാസം 18ന് അദ്ദേഹം ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനാവുകയാണ്. അതിനു ശേഷമായിരിക്കും ഏഷ്യാ കപ്പിനുള്ള ടീമിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുന്നത്.

ഫിറ്റ്‌നസ് ടെസ്റ്റില്‍ രാഹുല്‍ പരാജയപ്പെടുകയാണെങ്കില്‍ സഞ്ജു, സൂര്യ എന്നിവരിലൊരാള്‍ക്കായിരിക്കും ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തുക. രോഹിത്തിനു പിന്നില്‍ അഞ്ചാം നമ്പറില്‍ ഇവരിലൊരാള്‍ ബാറ്റും ചെയ്യും.

വെസ്റ്റ് ഇന്‍ഡീസുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലൂടെ അരങ്ങേറുകയും കന്നി പരമ്പരയില്‍ തന്നെ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന യുവതാരം തിലക് വര്‍മയെയും ഏഷ്യാ കപ്പ് ടീമിലേക്കു ഒരു ഓപ്ഷനായി ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

ടി20 പരമ്പരയില്‍ ഇതിനകം കളിച്ച നാലു മല്‍സരങ്ങളിലും നാലാം നമ്പറില്‍ ഇറങ്ങി തിലക് കസറിയിരുന്നു. 39, 51, 49* എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഇടംകൈയനാണെന്നതും താരത്തിനു മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. തിലകിനെ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളില്‍ ഉള്‍പ്പെടുത്തണമെന്നു മുന്‍ സെലക്ടര്‍ എംഎസ്‌കെ പ്രസാദുള്‍പ്പെടെ പലരും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Story first published: Saturday, August 12, 2023, 17:45 [IST]
Other articles published on Aug 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+