Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: നാലു വര്‍ഷത്തിനിടെ ഒന്നു പോലുമില്ല, നാണമില്ലേ രോഹിത്? കോലിയാണ് കിങ്

ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനുമായുള്ള സൂപ്പര്‍ പോരില്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ. മഴ മൂലം ഉപേക്ഷിക്കപ്പെട്ട കളിയില്‍ 22 ബോളില്‍ 11 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു ടീം സ്കോറിലേക്കു സംഭാവന ചെയ്യാനായത്. രണ്ടു ഫോറുകളായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. കളിയില്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാമത്തെ ബോളില്‍ തന്നെ അദ്ദേഹം പൂജ്യത്തിന് പുറത്താവേണ്ടതായിരുന്നു. പക്ഷെ ഭാഗ്യം രക്ഷിച്ചു.

ഷഹീന്‍ അഫ്രീഡിക്കെതിരേ ലെഗ് സൈഡിലേക്കു ഷോട്ട് കളിച്ച രോഹിത്തിനെ ഫഖര്‍ സമാന്‍ കൈവിടുകയായിരുന്നു. ക്യാച്ചെടുക്കാന്‍ താരം ഇടതു വശത്തേക്കു ഡൈവ് ചെയ്‌തെങ്കിലും ബോളില്‍ എത്തിപ്പിടിക്കാനായില്ല. ക്യാച്ച് പാഴാക്കുക മാത്രമല്ല രോഹിത്തിനു ഒരു ബൗണ്ടറിയും ഇതിലൂടെ ലഭിക്കുകയും ചെയ്തു. തുടക്കത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ അദ്ദേഹത്തിനു പക്ഷെ അതൊരു വലിയ ഇന്നിങ്‌സാക്കി മാറ്റാനായില്ല.

ROHIT SHARMA

അഞ്ചാം ഓവറിലെ അവസാന ബോളില്‍ ഷഹീനെതിരേ രോഹിത് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. പിച്ച് ചെയ്ത ശേഷം അകത്തേക്കു കയറിയ ഇന്‍സ്വിങര്‍ രോഹിത് ബാറ്റ് താഴേക്കു കൊണ്ടും വരുംമുമ്പ് വിക്കറ്റുകളില്‍ പതിക്കുകയും ചെയ്തു. സ്തബ്ധനായ അദ്ദേഹത്തിനു നിസ്സഹായനായി ക്രീസ് വിടേണ്ടി വരികയും ചെയ്യുകയായിരുന്നു.

പാകിസ്താനെതിരേ മുട്ട് ഇടിക്കുന്നവനെന്ന പരിഹാസം കുറച്ചുകാലമായി രോഹിത് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനു മറുപടി നല്‍കാന്‍ അദ്ദേഹത്തിനു ലഭിച്ച നല്ലൊരു അവസരമായിരുന്നു ഈ മല്‍സരം. പക്ഷെ പാകിസ്താന്റെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയുടെ തീയുണ്ടകള്‍ക്കു മുന്നില്‍ രോഹിത്തിന് ഒന്നും ചെയ്യാനായില്ല.

ROHIT SHARMA

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പാകിസ്താനെതിരേ ഇന്ത്യ കളിച്ചിട്ടുള്ള മല്‍സരങ്ങളെടുത്താല്‍ ഒരു ഫിഫ്റ്റി പോലും രോഹിത് നേടാനായിട്ടില്ലെന്നതു ആരാധകരെ സംബന്ധിച്ച് ഞെട്ടിക്കുന്ന കാര്യം തന്നെയാണ്. എന്തുകൊണ്ടാണ് പാക് പടയ്‌ക്കെതിരേ ഹിറ്റ്മാന്‍ വെറും ഫ്‌ളോപ്പ്മാനായി പോവുന്നതെന്നാണ് പലരുടെയും പരിഹാസം.

നാലു വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ പാകിസ്താനെതിരേ ബാറ്റിങില്‍ ഇന്ത്യയുടെ കിങെന്നു വിശേഷിപ്പിക്കാവുന്നത് മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ ആണെന്നു കാണാം. മൂന്നു ഫിഫ്റ്റികളാണ് അദ്ദേഹം ഈ കാലയളവില്‍ കുറിച്ചിരിക്കുന്നത്.

ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ള ഇന്ത്യന്‍ താരവും കോലി തന്നെയാണ്. ഓരോ ഫിഫ്റ്റികള്‍ വീതമുള്ള ഹാര്‍ദിക് പാണ്ഡ്യയും ഇഷാന്‍ കിഷനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. രണ്ടു പേരും ഫിഫ്റ്റികള്‍ നേടിയത് ഇന്നത്തെ മല്‍സരത്തിലുമായിരുന്നു.

Story first published: Saturday, September 2, 2023, 23:19 [IST]
Other articles published on Sep 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+