For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: രോഹിത് ധൈര്യശാലിയല്ല, സമ്മര്‍ദ്ദത്തില്‍ മുട്ടിടിക്കും! പരിഹസിച്ച് സല്‍മാന്‍ ബട്ട്

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങിയിട്ടുള്ള രോഹിത് ബൗളര്‍മാരുടെ പേടി സ്വപ്‌നമാണെന്ന് പറയാം. ഏഷ്യാ കപ്പ് വരാനിരിക്കെ രോഹിത് ശര്‍മക്ക് കീഴിലിറങ്ങുന്ന ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. അനായാസം സിക്‌സര്‍ പായിക്കാന്‍ കെല്‍പ്പുള്ള രോഹിത് ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയാണ് നേടിയത്.

ടി20യില്‍ നാല് സെഞ്ച്വറിയും രോഹിത്തിന്റെ പേരിലുണ്ട്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും രോഹിത്തിന് കീഴില്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇപ്പോഴിതാ രോഹിത് ശര്‍മ സൂപ്പര്‍ താരമാണെങ്കിലും ധൈര്യമില്ലാത്തവനാണെന്നും സമ്മര്‍ദ്ദത്തില്‍ മുട്ടിടിക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഓപ്പണറുമായ സല്‍മാന്‍ ബട്ട്. നോക്കൗട്ട് മത്സരങ്ങളിലെ സമ്മര്‍ദ്ദം മറികടക്കാന്‍ രോഹിത്തിന് പ്രയാസമാണെന്നാണ് ബട്ട് അഭിപ്രായപ്പെടുന്നത്.

'രോഹിത് ശര്‍മ സൂപ്പര്‍ താരമാണെന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഏറെ നാളുകളായി ക്രിക്കറ്റില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണെങ്കിലും സമ്മര്‍ദ്ദ സാഹചര്യത്തില്‍ അവന്‍ പ്രയാസപ്പെടുകയാണ്. പ്രത്യേകിച്ച് നോക്കൗട്ട് മത്സരങ്ങളില്‍. രോഹിത് നോക്കൗട്ട് മത്സരങ്ങളില്‍ ഇനിയും മെച്ചപ്പെടാനുണ്ട്'-യുട്യൂബ് ചാനലില്‍ സംസാരിക്കവെ സല്‍മാന്‍ ബട്ട് പറഞ്ഞു. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും പാകിസ്താന്‍ ഇന്ത്യ തോല്‍പ്പിക്കുമെന്ന നിലയിലാണ് സല്‍മാന്‍ ബട്ട് സംസാരിച്ചത്.

ഇന്ത്യയെക്കാള്‍ പാകിസ്താന്റെ ബൗളിങ് കരുത്ത് മികച്ചതാണെന്നാണ് സല്‍മാന്‍ ബട്ട് പറയുന്നത്. സല്‍മാന്‍ ബട്ടിന്റെ അഭിപ്രായം ഏറെക്കുറെ ശരിയാണ്. ഇന്ത്യയുടെ ബൗളിങ് നിരയെക്കാള്‍ ശക്തം പാകിസ്താന്റെയാണ്. തകര്‍പ്പന്‍ പേസര്‍മാരാണ് പാക് ടീമിനൊപ്പമുള്ളത്. സമീപകാലത്തായി നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ഇന്ത്യയുടെ ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ പാക് ബൗളര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇനി ഏഷ്യാ കപ്പിലാണ് ഇരു ടീമും ഏറ്റുമുട്ടാന്‍ പോകുന്നത്.

rohit sharma

മൂന്നുവട്ടം ഇന്ത്യ-പാക് പോരാട്ടം ഏഷ്യാ കപ്പില്‍ കാണാനായേക്കും. ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്താനിലേക്ക് വരില്ലെന്ന ശക്തമായ നിലപാടാണ് ഇന്ത്യയെടുത്തത്. അതുകൊണ്ടുതന്നെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ മോശമായിരിക്കുന്ന സാഹചര്യമാണ്. ഇത് മത്സരത്തിന്റെ ആവേശവും ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. ശ്രീലങ്കയിലാണ് ഇന്ത്യയുടെ ഏഷ്യാ കപ്പിലെ മത്സരങ്ങള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിക്കാം.

രോഹിത് ശര്‍മക്കും വിരാട് കോലിക്കുമെല്ലാം വലിയ റെക്കോഡുകള്‍ ശ്രീലങ്കയില്‍ അവകാശപ്പെടാം. അതുകൊണ്ടുതന്നെ ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണ്. എന്നാല്‍ ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ള താരനിരയാണ് പാകിസ്താന്റേത്. ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ എന്നീ സൂപ്പര്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനത്തിലും പാകിസ്താന്റെ പ്രതീക്ഷ. അവസാന നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ജയം ഇന്ത്യക്കായിരുന്നു. ഇതിന് പകരം വീട്ടാനാവും പാകിസ്താന്‍ പദ്ധതിയിടുന്നത്.

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിട്ടും ശക്തമായ ടീമിനെ കളത്തിലിറക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ കോലിയും രോഹിത്തും വിശ്രമമെടുത്തിട്ടും ഇന്ത്യ ഏകദിന പരമ്പര നേടി. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടീമിനെക്കുറിച്ച് ഇതിനോടകം ഇന്ത്യക്ക് വ്യക്തമായ ധാരണയുണ്ടെന്നും സല്‍മാന്‍ അഭിപ്രായപ്പെട്ടു. 'ഇന്ത്യയുടെ സമീപകാലത്തെ പരീക്ഷണങ്ങള്‍ നോക്കൂ. മത്സരഫലത്തെക്കുറിച്ച് അവര്‍ ആശങ്കപ്പെടുന്നേയില്ല.

മറ്റൊരു കാര്യം ഇന്ത്യയുടെ താരങ്ങള്‍ക്കെല്ലാം ജന്മനാ മികച്ച ക്രിക്കറ്റ് പ്രതിഭ ലഭിച്ചവരാണ്. മികച്ച ബാക്കപ്പ് താരങ്ങളെ വളര്‍ത്താന്‍ സാധിക്കുന്നു. ഇതിനോടകം 15 അംഗ ലോകകപ്പ് ടീമിനെ ഇന്ത്യ തിരഞ്ഞെടുത്തിട്ടുണ്ടാവും. അതുകൊണ്ടാണ് ഇപ്പോഴും പരീക്ഷണങ്ങള്‍ തുടരുന്നത്. വ്യത്യസ്തമായ കൂട്ടുകെട്ടുകളും ബാറ്റിങ് ഓഡറുകളിലെ മാറ്റങ്ങളുമെല്ലാമായി അവസാന ഘട്ട മിനുക്കുപണിയിലാണ് ഇന്ത്യ'-സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, August 5, 2023, 15:59 [IST]
Other articles published on Aug 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+