For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ക്യാപ്റ്റന്മാരില്‍ 'കിങ്' ആവാന്‍ രോഹിത്, വമ്പന്‍ റെക്കോഡ്! ധോണിയെ മറികടക്കാം

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 30ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുന്നത്. ഏകദിന ലോകകപ്പ് വരാനിരിക്കെ ഏഷ്യാ കപ്പിന് പ്രാധാന്യമേറെ. കരുത്തുറ്റ താരനിരയുള്ള ഇന്ത്യക്ക് കിരീട പ്രതീക്ഷകളേറെയാണ്. ശ്രീലങ്കയും പാകിസ്താനും അഫ്ഗാനിസ്ഥാനുമെല്ലാം വെല്ലുവിളി ഉയര്‍ത്താനുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്നുറപ്പ്.

അവസാന ഏഷ്യാ കപ്പില്‍ ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഏഷ്യാ കപ്പ് ടീമിന് അഭിമാന പ്രശ്‌നമാണ്. പല വമ്പന്‍ റെക്കോഡും ഏഷ്യാ കപ്പില്‍ താരങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്ത് വലിയ നേട്ടമാണുള്ളത്. ഒരു ഏഷ്യാ കപ്പില്‍ കൂടുതല്‍ റണ്‍സുള്ള നായകനെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ് ഹിറ്റ്മാനെ കാത്തിരിക്കുന്നത്.

നിലവില്‍ 327 റണ്‍സുമായി എംഎസ് ധോണിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. മുന്‍ ഇന്ത്യന്‍ നായകനായ ധോണി 2008ലെ ഏഷ്യാ കപ്പില്‍ 327 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും 2 ഫിഫ്റ്റിയും ഉള്‍പ്പെടെയാണ് നായകനായ ധോണി കസറിയത്. 109* റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത നായകനാണ് ധോണി. ഏഷ്യാ കപ്പില്‍ ഗംഭീര ബാറ്റിങ് റെക്കോഡുള്ള ധോണിയുടെ ക്യാപ്റ്റനെന്ന നിലയിലെ റെക്കോഡും വളരെ മികച്ചതാണ്.

രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്. 2018ലെ ഏഷ്യാ കപ്പില്‍ രോഹിത്തിന് കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോലിയുടെ അഭാവത്തിലാണ് നായകസ്ഥാനം രോഹിത്തിന് ലഭിച്ചത്. അഞ്ച് മത്സരത്തില്‍ നിന്ന് 317 റണ്‍സാണ് രോഹിത് നേടിയത്. ഒരു സെഞ്ച്വറിയും 2 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയെ ജേതാക്കളാക്കാനും രോഹിത്തിന് സാധിച്ചിരുന്നു. ഇത്തവണയും രോഹിത്തിന് കീഴിലാണ് ഇന്ത്യ ഏഷ്യാ കപ്പിനിറങ്ങുന്നത്.

rohit sharma

2018ലെ പ്രകടനം ആവര്‍ത്തിച്ച് ധോണിയുടെ റെക്കോഡ് തകര്‍ക്കാനുള്ള അവസരം രോഹിത്തിന് മുന്നിലുണ്ട്. സമീപകാലത്തെ രോഹിത്തിന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ഏകദിന ലോകകപ്പിന് മുമ്പ് ഫോം വീണ്ടെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഹിറ്റ്മാനുള്ളത്. നായകനെന്ന നിലയില്‍ ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കാനും ധോണിയുടെ റെക്കോഡ് തകര്‍ക്കാനും രോഹിത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുങ്കയാണ്. 1997ലെ ഏഷ്യാ കപ്പില്‍ 272 റണ്‍സാണ് രണതുങ്ക നേടിയത്. 1996ല്‍ ശ്രീലങ്കയെ ഏകദിന ലോകകപ്പ് കിരീടം ചൂടിച്ച ക്യാപ്റ്റനാണ് രണതുങ്ക. 1997ലെ ഏഷ്യാ കപ്പിലും മിന്നുന്ന പ്രകടനം നടത്തിയ രണതുങ്ക ശ്രീലങ്കയെ ഫൈനലിലെത്തിച്ചെങ്കിലും കിരീടത്തിലേക്കെത്തിക്കാന്‍ ടീമിനായില്ല.

നാലാം സ്ഥാനത്ത് മുന്‍ പാകിസ്താന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിയാണ്. 2010ലെ ഏഷ്യാ കപ്പില്‍ 265 റണ്‍സാണ് അഫ്രീദി നേടിയത്. പാകിസ്താനെ ഫൈനല്‍ കളിപ്പിക്കാന്‍ അഫ്രീദിക്കായില്ലെങ്കിലും ഓള്‍റൗണ്ട് പ്രകടനത്തോടെ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ അഫ്രീദിക്ക് സാധിച്ചു. 2010ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യയാണ് ചാമ്പ്യന്മാരായത്. ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.

2004ലെ ഏഷ്യാ കപ്പില്‍ സൗരവ് ഗാംഗുലി 244 റണ്‍സുമായി കസറിയിരുന്നു. 40ന് മുകളില്‍ ശരാശരിയില്‍ കളിച്ച ഗാംഗുലി മൂന്ന് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഒരു സെഞ്ച്വറി നേടാനായില്ല. 281 റണ്‍സുമായി സച്ചിനായിരുന്നു ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലുണ്ടായിരുന്നത്. മൂന്ന് അര്‍ധ സെഞ്ച്വറികളാണ് സച്ചിനും നേടിയത്. ഇന്ത്യ ഫൈനല്‍ കളിച്ചെങ്കിലും കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടു.

Story first published: Sunday, August 27, 2023, 14:45 [IST]
Other articles published on Aug 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+