Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: 4 സിക്‌സര്‍, രോഹിത് ഇനി അഫ്രീഡിക്കൊപ്പം! വന്‍ നേട്ടം, ജയസൂര്യയെ കടത്തിവെട്ടി

ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം എത്തിയിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ. മല്‍സരത്തില്‍ 56 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം ക്രീസ് വിട്ടത്. 49 ബോളുകള്‍ നേരിട്ട ഹിറ്റ്മാന്റെ ഇന്നിങ്‌സില്‍ ആറു ഫോറുകളും നാലു സിക്‌സറുകളുമുള്‍പ്പെട്ടിരുന്നു.

ഈ സിക്‌സറുകളാണ് രോഹിത്തിനെ ഏഷ്യാ കപ്പിലെ സിക്‌സര്‍ കിങാക്കി മാറ്റിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ (ഏകദിന ഫോര്‍മാറ്റ്) ഏറ്റവുമധികം സിക്‌സറുകളെന്ന പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമാണ് രോഹിത് എത്തിയത്.

ROHIT SHARMA

26 സിക്‌സറുകളോടെയായിരുന്നു നേരത്തേ അഫ്രീഡി തലപ്പത്ത്. ഇത്ര തന്നെ സിക്‌സറുകളുമായി രോഹിത്തും ഇപ്പോള്‍ ഒപ്പമെത്തിയിരിക്കുകയാണ്. ശ്രീലങ്കയുമായുള്ള അടുത്ത സൂപ്പര്‍ ഫോര്‍ മാച്ചില്‍ ഒരു സിക്‌സര്‍ കൂടി നേടിയാല്‍ പുതിയ ഓള്‍ടൈം റെക്കോര്‍ഡിന് രോഹിത് അവകാശിയാവും.

പാകിസ്താനെതിരേ നാലു സിക്‌സറുകള്‍ പറത്തിയതോടെ ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ സനത് ജയസൂര്യയെ പിന്തള്ളിയാണ് രോഹിത് അഫ്രീഡിക്കൊപ്പമെത്തിയത്. 23 സിക്‌സറുകളുമായി ജയസൂര്യയായിരുന്നു ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്. ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന (18 സിക്‌സ്), ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി / അ്ഫ്ഗാനിസ്താന്റെ മുഹമ്മദ് നബി (ഇരുവരും 14 സിക്‌സ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ROHIT SHARMA

പാകിസ്താനുമായുള്ള മല്‍സരത്തില്‍ മറ്റൊരു നേട്ടം കൂടി രോഹിത് തന്റെ പേരില്‍ കുറിച്ചിരുന്നു. നിലവില്‍ ന്യൂബോളില്‍ ലോകത്തിലെ തന്നെ ഏറ്റവും ബെസ്‌റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിക്കെതിരേ ഏകദിനത്തില്‍ ആദ്യ ഓവറില്‍ തന്നെ സിക്‌സറടിച്ച ആദ്യത്തെ താരമായാണ് രോഹിത് മാറിയത്.

ആദ്യ ഓവറിലെ അവസാന ബോളിലായിരുന്നു ഷഹീനെയും പാകിസ്താനെയും സ്തബ്ധരാക്കിയ ഹിറ്റ്മാന്റെ കിടിലന്‍ സിക്‌സര്‍. ആദ്യത്തെ അഞ്ചു ബോളുകളിലും ഷഹീന്‍ റണ്‍സ് വഴങ്ങിയിരുന്നില്ല. എന്നാല്‍ അവസാന ബോള്‍ രോഹിത്തിന്റെ പാഡിലേക്കായിരുന്നു വന്നത്. ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ ഹിറ്റ്മാന്‍ അതു സിക്‌സറിലെത്തിക്കുകയും ചെയ്തു.

അതേസമയം, ഇന്ത്യ- പാക് മല്‍സരം മഴ കാരണം റിസര്‍വ് ദിനത്തിലേക്കു മാറ്റിയിരിക്കുകയാണ്. ഇന്ത്യ 24.1 ഓവറില്‍ രണ്ടു വിക്കറ്റിനു 147 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തുകയായിരുന്നു. തുടര്‍ന്നു കളി തിങ്കളാഴ്ചത്തേക്കു മാറ്റി. കഴിഞ്ഞ ദിവസം മുടങ്ങയ ഇടത്തു നിന്നാണ് ഇനി കളി പുനരാരംഭിക്കുക. രോഹിത്തിനെക്കൂടാതെ ശുഭ്മന്‍ ഗില്ലും (58) ഈ കളിയില്‍ ഫിഫ്റ്റി നേടിയിരുന്നു.

Story first published: Monday, September 11, 2023, 0:24 [IST]
Other articles published on Sep 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+