For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഷഹീനെ ഇപ്പോഴും രോഹിത്തിന് മനസ്സിലായില്ല! ഗില്ലിന് പറ്റിയതെന്ത്? അക്തര്‍ പറയും

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങിനെക്കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. പാകിസ്താനുമായുള്ള കഴിഞ്ഞ കളിയില്‍ ഹിറ്റ്മാന്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ട മല്‍സരത്തില്‍ 11 റണ്‍സാണ് രോഹിത്തിന് നേടാനായത്. 22 ബോളില്‍ ബോളില്‍ രണ്ടു ഫോറുള്‍പ്പെടെയായിരുന്നു ഇത്. പാക് സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡിയുടെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായാണ് രോഹിത് ക്രീസ് വിട്ടത്.

മല്‍സരശേഷം സ്വന്തം യുട്യൂബ് ചാനലില്‍ വിശകലനം നടത്തവെയായിരുന്നു ഷഹീനെതിരേ രോഹിത്തിന് എവിടെയാണ് പിഴച്ചതെന്നു റാവല്‍പിണ്ടി എക്‌സ്പ്രസ് ചൂണ്ടിക്കാട്ടിയത്. ഷഹീന്റെ ബൗളിങിനെക്കുറിച്ച് രോഹിത്തിന് ഇപ്പോഴും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതാണ് വിക്കറ്റ് നഷ്ടപ്പെടാനുള്ള പ്രധാന കാരണമെന്നും അക്തര്‍ വിലയിരുത്തി.

ROHIT SHARMA

ഷഹീന്‍ അഫ്രീഡിയുടെ ബൗളിങ് വായിച്ചെടുക്കാനോ, മനസ്സിലാക്കാനോ രോഹിത് ശര്‍മയ്ക്കു ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഷഹീന് ബൗളിങില്‍ എന്തൊക്കെ സാധിക്കുമെന്നും ബോള്‍ അകത്തേക്കു കൊണ്ടു വരുമെന്നുമൊക്കെ എല്ലാവര്‍ക്കുമറിയാം. ഷഹീനെതിരേ രോഹിത്തിന്റെ പക്കല്‍ ഒരു മറുപടിയും ഇല്ലായിരുന്നുവെന്നു പറയേണ്ടി വരും.

കഴിഞ്ഞ വര്‍ഷം ഷഹീന്‍ അഫ്രീഡിക്കെതിരേ രോഹിത് ശര്‍മ കളിച്ചിരുന്നു. ഈ വര്‍ഷം വീണ്ടും കളിക്കുകയാണ്. ഒരുപാട് മല്‍സരങ്ങളില്‍ ഷഹീനെതിരേ ബാറ്റ് ചെയ്യാനുള്ള അവസരം രോഹിത്തിനു ലഭിക്കാറില്ല. ഷഹീനെ എങ്ങനെ ഫലപ്രദമായി നേരിടാമെന്ന് ഇപ്പോഴും രോഹിത്തിനു അറിയില്ല.

കഴിഞ്ഞ കളിയില്‍ ഷഹീനെതിരേ ബാറ്റിങിനിടെ അദ്ദേഹത്തിന്റെ നില്‍പ്പെല്ലാം നല്ലതായിരുന്നു. എന്നിട്ടും അകത്തേക്കു വന്ന ബോളില്‍ രോഹിത് ബൗള്‍ഡായി. രോഹിത്തിന്റ കാഴ്ച നല്ലതായി തോന്നിയില്ലെന്നും അക്തര്‍ വിലയിരുത്തി.

പക്ഷെ രോഹിത് ശര്‍മ ഇതിനേക്കാള്‍ ഒരുപാട് മികച്ച ബാറ്ററാണ്. ഇതിനേക്കാള്‍ വളരെ നന്നായിട്ട് അദ്ദേഹത്തിനു ബാറ്റ് ചെയ്യാനും സാധിക്കും. പക്ഷെ വളരെയധികം വേവലാതിയോടെയാണ് രോഹിത് ബാറ്റ് ചെയ്യുന്നതെന്നു തനിക്കു തോന്നുന്നതായും അക്തര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഇന്നിങ്‌സിനിടെ മഴയെ തുടര്‍ന്ന് പല തവണ കളി തടസ്സപ്പെട്ടത് ബാറ്റര്‍മാരുടെ ശ്രദ്ധ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും ഇന്ത്യയുടെ ചിലര്‍ക്കു സംഭവിച്ചത് ഇതാണെന്നും അദ്ദേഹം പറയുന്നു.

ബാറ്റിങിനിടെ ഏകാഗ്രത നഷ്ടമായതാണ് ശുഭ്മന്‍ ഗില്‍ പുറത്താവാന്‍ പ്രധാന കാരണമെന്നു ഞാന്‍ കരുതുന്നു. ഈ കാരണത്താലാണ് അദ്ദേഹമൊരു ലൂസ് ഷോട്ട് കളിക്കുകയും ബൗള്‍ഡാവുകയും ചെയ്തത്. വിരാട് കോലിയില്‍ നിന്നും ഒരിക്കല്‍ക്കൂടി വലിയ പ്രതീക്ഷകളാണുണ്ടായിരുന്നത്.

SHAHEEN AFRIDI

പക്ഷെ അദ്ദേഹത്തിനു അതിനോടു നീതി പുലര്‍ത്താന്‍ സാധിച്ചില്ല. ഷഹീന്‍ അഫ്രീഡി വീണ്ടും കോലിയെ വീഴ്ത്തുകയായിരുന്നു. ഈ കളിയില്‍ പാകിസ്താന്‍ ബൗളിങ് അദ്ഭുതങ്ങള്‍ സൃഷ്ടിച്ചുവെന്നും അക്തര്‍ നിരീക്ഷിച്ചു.

പക്ഷെ മധ്യ ഓവറുകളില്‍ പൂര്‍ണമായി സ്പിന്‍ ബൗളര്‍മാരെ മാത്രം ഉപയോഗിക്കാനുള്ള നായകന്‍ ബാബര്‍ ആസമിന്റെ നീക്കം മികച്ചതായിരുന്നില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പിന്നര്‍മാര്‍ക്കൊപ്പം തന്നെ ഫാസ്റ്റ് ബൗളര്‍മാരെക്കൊണ്ടും കുറച്ചു ഓവറുകള്‍ മാറി മാറി പരീക്ഷിക്കാമായിരുന്നു.

ഇന്ത്യയുടെ ഇന്നിങ്‌സ് 48ാം ഓവര്‍ വരെ പാകിസ്താന്‍ കൊണ്ടുപോവാന്‍ പാടില്ലായിരുന്നു. 40 ഓവറിനുള്ളില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിപ്പിക്കണമായിരുന്നു. ഇന്ത്യ ഒരു സമയത്തു നാലിനു 66 റണ്‍സെന്ന നിലയിലായിരുന്നു. അഗ്രസീവ് ബൗളിങിലൂടെ ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു പാകിസ്താന്‍ ചെയ്യേണ്ടിയിരുന്നതെന്നും അക്തര്‍ വിലയിരുത്തി.

ഇഷാന്‍ കിഷന്റേത് വളരെ ബുദ്ധിപൂര്‍വ്വമുള്ള ഇന്നിങ്‌സായിരുന്നു. വളരെ സ്മാര്‍ട്ട് ക്രിക്കറ്ററാണ് ഈ ചെറുപ്പക്കാരന്‍. ഹാര്‍ദിക് പാണ്ഡ്യയും വളരെ നന്നായി ബാറ്റ് ചെയ്തു. ഒരു ബോളില്‍ ഒരു റണ്ണെന്ന നിലയിലാണ് ഇരുവരും ബാറ്റ് ചെയ്തത്. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിലും ഇരുവരും മികവ് പുലര്‍ത്തി. സിംഗിളും ഡബിളും നേടാനുള്ള ഒരവസരവും ഇഷാനും ഹാര്‍ദിക്കും പാഴാക്കിയില്ലെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, September 3, 2023, 14:22 [IST]
Other articles published on Sep 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+