Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: അമ്പോ...ഹിറ്റ്മാന്‍ ഡെക്ക്, വമ്പന്‍ നാണക്കേടില്‍ രോഹിത്! ആഗ്രഹിക്കാത്ത റെക്കോഡ്

കൊളംബോ: ഏഷ്യാ കപ്പില്‍ ഹാട്രിക് അര്‍ധ സെഞ്ച്വറികളുമായി മിന്നും ഫോമിലായിരുന്ന രോഹിത് ശര്‍മ ബംഗ്ലാദേശിനെതിരേ ഡെക്കായിരിക്കുകയാണ്. നേരിട്ട രണ്ടാം പന്തില്‍ത്തന്നെ ഇന്ത്യന്‍ നായകന്‍ പവലിയനിലേക്ക് മടങ്ങി. തന്‍സിം ഹസന്‍ ഷക്കീബിന്റെ പന്തില്‍ അനാമുല്‍ ഹഖിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. ഫൈനല്‍ മത്സരം നടക്കാനിരിക്കെ രോഹിത്തിന് വിശ്വസിക്കാനാവാത്ത പുറത്താകലാണ് ബംഗ്ലാദേശിനെതിരേ നേരിടേണ്ടി വന്നത്.

ബംഗ്ലാദേശിനെതിരേ ഡെക്കിന് പുറത്തായതോടെ വമ്പനൊരു നാണക്കേടും രോഹിത്തിനെ തേടിയെത്തിയിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ മൂന്ന് തവണ ഡെക്കിന് പുറത്താവുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡിലേക്കാണ് രോഹിത് ശര്‍മ എത്തിയിരിക്കുന്നത്. ഗംഭീര പ്രകടനം നടത്തി ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് നിന്നിരുന്ന രോഹിത്തിന് ആഗ്രഹിക്കാത്ത റെക്കോഡിലേക്ക് പേരു ചേര്‍ക്കേണ്ടി വന്നിരിക്കുകയാണ്.

rohit sharma, shubman gill

മറ്റൊരു കൗതുകകരമായ കണക്കും കൂടിയുണ്ട്. വിരാട് കോലിക്ക് വിശ്രമം ലഭിക്കുകയും രോഹിത് ശര്‍മ കളിക്കുകയും ചെയ്ത അവസാന രണ്ട് മത്സരത്തിലും രോഹിത് ഡെക്കായിരുന്നു. 2022ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിലാണ് രോഹിത് ഡെക്കിന് പുറത്തായത്. ഇപ്പോള്‍ ബംഗ്ലാദേശിനെതിരേയും കോലി പ്ലേയിങ് 11ന് പുറത്തിരുന്നപ്പോള്‍ രോഹിത് ഡെക്കായിരിക്കുകയാണ്. അരങ്ങേറ്റക്കാരനും 20 വയസുകാരനുമായ തന്‍സിം ഹസന്‍ ഷക്കീബാണ് രോഹിത്തിനെ ഇത്തവണ ഡെക്കിന് മടക്കിയത്.

അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ സ്വപ്‌ന തുല്യമായ വിക്കറ്റ് നേടാന്‍ തന്‍സീമിന് സാധിച്ചിരിക്കുകയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ രോഹിത് ശര്‍മയെ പുറത്താക്കി തുടങ്ങിയെന്നത് യുവതാരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച തുടക്കമായി തന്നെ വിശേഷിപ്പിക്കാം. യുവതാരത്തിന്റെ ബൗളിങ് മികവ് മനസിലാക്കുന്നതിന് മുമ്പുതന്നെ വലിയ ഷോട്ടിന് ശ്രമിച്ചാണ് രോഹിത് വിക്കറ്റ് തുലച്ചത്. ക്ഷമ കാട്ടാന്‍ ഹിറ്റ്മാന്‍ തയ്യാറായില്ല.

അവസാന 28 അന്താരാഷ്ട്ര മത്സരത്തില്‍ രോഹിത് രണ്ടക്കം കാണാതെ പുറത്താവുന്നത് ഇതാദ്യമായാണ്. 15, 27, 27, 51*, 83, 17, 42, 34, 51, 101, 120, 32, 31, 12, 35, 13, 30, 15, 43, 103, 80, 57, 12*, 11, 74*, 56, 53 എന്നിങ്ങനെ സ്‌കോര്‍ നേടിയ ശേഷമാണ് രോഹിത്തിനെ തേടി ഡെക്ക് എത്തിയിരിക്കുന്നത്.

ഈ മത്സരത്തിലൂടെ 200 ക്യാച്ചുകള്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും നിലവിലെ താരങ്ങളില്‍ കൂടുതല്‍ ക്യാച്ചുള്ള അഞ്ചാമത്തെ താരവുമെന്ന റെക്കോഡിലേക്കും രോഹിത് എത്തിയിരുന്നു. നിലവിലെ താരങ്ങളില്‍ 303 ക്യാച്ചുമായി വിരാട് കോലി തലപ്പത്തും സ്റ്റീവ് സ്മിത്ത് (288), ജോ റൂട്ട് (280), ഡേവിഡ് വാര്‍ണര്‍ (203) എന്നിവരെല്ലാം പിന്നാലെയുമുണ്ട്. അഞ്ചാം സ്ഥാനത്താണ് രോഹിത്.

മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റിന് 265 എന്ന മികച്ച സ്‌കോറാണ് അടിച്ചെടുത്തത്. 59 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് എട്ട് വിക്കറ്റിന് 265 എന്ന സ്‌കോറിലേക്ക് ബംഗ്ലാദേശ് എത്തിയത്.

ഷക്കീബ് അല്‍ ഹസനും (80) തൗഹിദ് ഹൃദോയിയും (54) അര്‍ധ സെഞ്ച്വറിയോടെ കസറിയപ്പോള്‍ നസും അഹമ്മദ് നിര്‍ണ്ണായകമായ 44 റണ്‍സും സ്വന്തമാക്കി. ഇന്ത്യക്കായി ശാര്‍ദ്ദുല്‍ താക്കൂര്‍ മൂന്നും മുഹമ്മദ് ഷമി രണ്ടും പ്രസിദ്ധ് കൃഷ്ണ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

പ്ലേയിങ് 11- ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശാര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ

ബംഗ്ലാദേശ്- ലിറ്റന്‍ ദാസ്, തന്‍സിദ് ഹസന്‍ തമീം, അനാമുല്‍ ഹഖ്, ഷക്കീബ് അല്‍ ഹസന്‍ (c), തൗഹിദ് ഹൃദോയി, ഷമീം ഹൊസൈന്‍, മെഹതി ഹസന്‍ മിറാസ്, മെഹതി ഹസന്‍, നസും അഹമ്മദ്, തന്‍സീം ഹസന്‍ ഷക്കീബ്, മുസ്തഫിസുര്‍ റഹ്‌മാന്‍

Story first published: Friday, September 15, 2023, 19:52 [IST]
Other articles published on Sep 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+